തിരുവനന്തപുരം നഗരത്തെ രക്ഷിക്കാൻ




തിരുവനന്തപുരം നഗരത്തെ സംരക്ഷിക്കാൻ ...

 

കനകകുന്ന് പ്രധാന ഗേറ്റിൽ ഒത്തുകൂടുന്നു.

 

മെയ് 2(ഇന്നു)വൈകിട്ട് 5.30 മുതൽ

 

 

7 കുന്നുകളും അവയുടെ താഴ് വാരവും അതിലൂടെ ഒഴുകുന്ന കരമനയാറും മറ്റ് നീർ ചാലുകളും ചേർന്ന അനന്തൻ കാട് എന്ന പേരിൽ അറിയപ്പെട്ട ആധുനിക തിരുവനന്തപുരം നഗരം,തെറ്റായ നഗര വികസനത്തിന്റെ രക്തസാക്ഷിയായി കൊണ്ടിരിക്കുന്നു.

 

 

നഗരത്തിന്റെ ജലവിതാനത്തെ നിയന്ത്രിച്ച മനുഷ്യ നിർമ്മിത കനാളുകളുടെ ഒഴുക്കുകൾ നിലച്ചു.പാടങ്ങൾ ഓർമ്മകളായി. ആക്കുളം കായൽ നികത്തി കൊണ്ടിരിക്കുന്നു.തീരങ്ങൾ തകർച്ചയിലാണ്.സാധാരണക്കാരുടെ സുരക്ഷിതത്വം ഭീഷണിയിലും .

 

പ്രകൃതി ഒരുക്കി തന്ന നഗരത്തെ അടി മുടി പോളിച്ചടുക്കു വാൻ അധികാര കേന്ദ്രങ്ങൾ വർധിച്ച താൽപര്യത്തിലാണ്. നടത്തിപ്പുകാരായി ഉദ്യോഗസ്ഥ നേതൃത്വം അവർക്കൊപ്പവും .

 

 

 തിരുവനന്തപുരം നഗരത്തിലെ മുത്തശ്ശി മരങ്ങൾ സംരക്ഷിക്കുക.

 

 

 പാർക്കുകളും തുറന്ന ഇടങ്ങളും നിർമാണങ്ങൾ കൊണ്ട് നിറക്കാതിരിക്കുക.

 

 

 പ്രകൃതി സൗഹൃദ പൊതു ഇടങ്ങൾ ഇലാത്ത നഗരങ്ങൾ ആത്മാവ് നഷ്ടപ്പെട്ട ഇടങ്ങൾ മാത്രമാണ്

 

 

പ്രകൃതി സ്നേഹികളെ സ്വാഗതം ചെയ്യുന്നു ...

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment