മസ്സൂറിയിലെ തുരങ്ക നിർമാണം വയനാട്ടിലെയും . താഴ് വരകൾക്കു ഭീഷണി




ജോഷിമഠിലെ ദുരന്തങ്ങൾ മറ്റു ഹിമാലയൻ താഴ് വരകളിലും നിത്യസംഭമായി മാറുകയാണ്.ഹിമാലയത്തിന്റെ ഭാഗമായ മസ്സൂറിയിൽ പണി തുടങ്ങാൻ പോകുന്ന 4.5 km തുരങ്ക പാത പ്രദേശത്തെ കൂടുതൽ പ്രശ്ന ബാധിതമാക്കും എന്നതാണ് വസ്തുത.

 

ഡെറാഡൂൺ താഴ് വരയിൽ വർഷങ്ങൾക്കു മുമ്പു തന്നെ തുടങ്ങിയ ഖനനത്തിനെ മുൻ നിർത്തിയാണ് പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഉയർന്നത്.Ecological Sensitive Area വിഷയം സുപ്രീംകോടതിയിൽ എത്തുന്നത് അതു വഴിയാണ്. തുരങ്ക നിർമാണത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഉൽക്കണ്ഠ നേരത്തെ തന്നെ അറിയിച്ചതാണ്.അതിന്റെ അധ്യക്ഷൻ AK ഗാേയൽ ജനുവരി ഒന്നിന് അത് വ്യക്തമാക്കിയിരുന്നു.കോൺക്രീറ്റ് പണികൾ ഡെറാഡൂൺ മസൂറി മേഖലയിൽ മണ്ണിടിച്ചിൽ രൂക്ഷമാക്കും.സുപ്രീം കോടതി നിയമിച്ച ജോഷി മഠ് ദുരന്ത കമ്മീഷൻ അംഗവും ഇതു തന്നെ ആവർത്തിച്ചു.മസൂറിയിലെ പ്രധാന ജലശ്രോതസ്സുകളിൽ 65%വും നഷ്ടപ്പെടുവാൻ പുതിയ ടണൽ നിർമ്മാണം കാരണമാകും.

 

കാർട്ട് മക്കെൻസി റോഡിലെ ഐടിബിപി റോക്ക് ടെമ്പിളാണ് തുരങ്ക ത്തിന്റെ പ്രവേശന കേന്ദ്രം.ഏകദേശം1370 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്.ധനോൽതി,തെഹ്‌രി,ഉത്തര കാശി,യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ മുസ്സൂറി നഗരത്തിൽ വരേണ്ട തില്ല എന്ന ന്യായം ഉയർത്തിയാണ് തുരങ്ക നിർമ്മാണവുമായി സർക്കാർ മുന്നോട്ടു പോകുന്നത്.

 

മുസ്സൂറിയിലെക്കുള്ള ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാൻ മല നിരകൾക്ക് കുഴപ്പങ്ങൾ ഉണ്ടാക്കുന്ന നിർമാണങ്ങൾക്കു പകരം വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാനുള്ള ശ്രമങ്ങളാണ് വേണ്ടത്. സ്വകാര്യ വാഹനങ്ങൾക്കു പകരം വൈദ്യുതീകരിച്ച പൊതു വാഹന ങ്ങൾ ഇറക്കി റോഡിലെ തിരക്ക് ഒഴിവാക്കണം.വാഹന പെരുപ്പത്തെ നിയന്ത്രിക്കാതെയുള്ള ആസൂത്രണങ്ങൾ പ്രശ്ന പരിഹാരമുണ്ടാ ക്കില്ല.

 

മസ്സൂറിയിലെ വാഹന കുരുക്കിന്റെ പേരിലെ നിർമാണത്തെ ഓർമ്മി പ്പിക്കുന്നതാണ് വയനാട്ടിൽ തയ്യാറെടുക്കുന്ന 7 km  വരുന്ന തുരങ്കവും.

 

പശ്ചിമഘട്ടത്തിലെ മര്‍മ പ്രധാനമായ മേഖലയിൽ ആനക്കാം പൊയില്‍-മേപ്പാടി റോഡിന്റെ ഭാഗമാകും തുരങ്കം.പദ്ധതി ചെലവ് 2134.50 കോടി രൂപ.കോഴിക്കോട് ജില്ലയിലെ കുണ്ടന്‍ തോടിനു സമീപം സ്വര്‍ഗം കുന്നില്‍ ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടിയില്‍ അവസാനിക്കുന്നു നിർമാണം.മാധവ് ഗാഡ്ഗില്‍, ക്‌സ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി ദുര്‍ബലമായി അടയാളപ്പെടുത്തിയ പ്രദേശത്തുകൂടി തുരങ്കം നിര്‍മിക്കൽ 1000 മി. മീറ്റർ വരെ ചില ദിവസങ്ങളിൽ മഴ പെയ്തിട്ടുള്ള പ്രദേശത്തിന് താങ്ങാവുന്നതല്ല ഈ നിർമാണം .

 

നിത്യഹരിത,അർദ്ധ നിത്യഹരിത വനങ്ങൾ,ചതുപ്പു നിലങ്ങൾ,ഷോല കാടുകൾ എന്നിവ ഉൾപ്പെടുന്ന അതീവ പ്രധാന ഇടമായി വനം വകുപ്പ് കരുതുന്നു ഈ പ്രദേശം.വയനാടിനും തമിഴ്‌ നാട്ടിലെ നീലഗിരി കുന്നു കൾക്കുമിടയിൽ വ്യാപിച്ചു കിടക്കുന്ന ആന ഇടനാഴിയുടെ ഭാഗമാണ് ഇവിടം.കർണാടകയിലേക്ക് ഒഴുകുന്ന പ്രധാന നദികൾ വയനാട്ടിലെ ഈ കുന്നുകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.

 

4 Km റോഡു ദൈർഘ്യം കുറക്കലും ചുരം വഴിയുള്ള വാഹന കുരുക്കും പരിഹരിക്കാൻ പൊതു വാഹനങ്ങളെ കൂടുതൽ ആശ്രയിക്കുവാനാ കണം നാട് ശ്രമിക്കേണ്ടത്.അതിനു പകരം മസ്സൂറിയിലെ ഭരണ കർത്താക്കളുടെ അതെ മനോനിലയിലാണ് കേരള സർക്കാരും .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment