സംരക്ഷിക്കാൻ ആളില്ലാതെ വൻകുളം 'ചെറുതായി'ക്കൊണ്ടിരിക്കുന്നു




കണ്ണൂർ അഴീക്കോട് പഞ്ചായത്തിലെ വൻകുളം നാശത്തിന്റെ വക്കിൽ. ചരിത്രപരമായും പരിസ്ഥിതിപരമായും ഏറെ പ്രാധാന്യമുള്ള കുളമാണ് അനാസ്ഥമൂലം സംരക്ഷിക്കപ്പെടാതെ നശിച്ച് കൊണ്ടിരിക്കുന്നത്. ഏകദേശം 400 വർഷത്തോളം പഴക്കമുള്ള കുളത്തിന് ഒന്നര ഏക്കറോളം വിസ്താരമുണ്ട്. ശുദ്ധജലം സൂക്ഷിക്കാൻ സാധിക്കുന്ന, ജൈവ വ്യവസ്ഥയ്ക്ക് മുതൽകൂട്ടാവുന്ന കുളമാണ് നോക്കാൻ ആളില്ലാതെ നശിച്ച് കൊണ്ടിരിക്കുന്നത്.


നേരത്തെ അഴീക്കോട് പഞ്ചായത്ത് കുളം ഏറ്റെടുത്തിരുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരിക്കൽ കുളം ശുചിയാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എങ്കിലും കുളം ശുചിയാക്കാൻ പൂർണമായില്ല. അതിന് ശേഷം പി കെ ശ്രീമതി ടീച്ചർ എംപിയും വിഷയത്തിൽ ഇടപെട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. പിന്നീട് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല.


അഴീക്കോട് ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സുകളില് ഒന്നാണ് വൻകുളം. ഈ കുളത്തിന്റെ ചുറ്റുമുള്ള മനോഹരങ്ങളായ കൽപ്പടവുകൾ  ആരേയും അതിശയിപ്പിക്കും. ഏറെ പ്രാധാന്യമുള്ള  ജ്യോമട്രിക്കൽ ഷെയ്പ്പുകളേക്കൊണ്ട് സമൃദ്ധമാണ് വൻകുളം. പേരു പോലെ തന്നെ ഈ ഗ്രാമത്തിലെ എറ്റവും വലിയ കുളമാണ് വൻകുളം. ഒന്നിലധികം ഏക്കർ വിസ്‌താരമുണ്ടെന്ന് ഒറ്റ നോട്ടത്തിൽ പറയാം. 


ഏകദേശം 410 വർഷങ്ങൾക്ക് മുൻപ് ചിറക്കൽ കോലത്തിരി രാജാവിന്റെ യോദ്ധാവായിരുന്ന മുരിക്കഞ്ചേരി വീട്ടിൽ കേളുനായർ നിർമ്മിച്ച ഈ ജല സ്രോതസ്സിന് വേണ്ടത്ര ശ്രദ്ധ പതിയുന്നില്ല. 
കുളത്തിനു ചുറ്റുമായി വൻകുളത്ത് വയൽ എന്ന പേരിൽ വയലുകളാണ്.


വന്‍കുളത്ത് വയല്‍ എന്ന പേരിനു തന്നെ കാരണമായ ഈ കുളം ഇപ്പോള്‍ ജീര്‍ണനാ അവസ്ഥയിലാണ്. കുളത്തിന്റെ പുറത്തേക്കുള്ള നീരൊഴുക്ക് അതിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിലച്ചിട്ട് വര്‍ഷങ്ങളായി. കുളത്തിലെ വെള്ളം ഇപ്പോള്‍ കുടിക്കാനോ കുളിക്കാനോ കഴിയാത്ത വിധം മലിനം ആയിരിക്കുകയാണ്.  


വന്‍കുളത്ത് വയലിന്റെയും അഴീക്കോടിന്റെയും ചരിത്രത്തിലെ സുവര്‍ണ കാലത്തേ ഓര്‍മിപ്പിക്കുന്ന ഈ കുളം ഇത്രയും ശോചനീയ അവസ്തയിലായിട്ടും അതിനെ രക്ഷിക്കാന്‍ ഒരാള്‍ പോലും ശബ്‌ദം ഉയർത്താത്തത് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളോട് തുടർന്ന് വരുന്ന നിസ്സംഗതയുടെ മറ്റൊരു ഉദാഹരണമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment