വിഴിഞ്ഞം തുറമുഖ നിർമാണം തെക്കൻ കേരളത്തിൽ വൻതോതിൽ കടൽത്തീര ശോഷണം ഉണ്ടാക്കുന്നു




വിഴിഞ്ഞം പദ്ധതിക്കായി കടൽ നികത്തുന്നത് വലിയതോതിലുള്ള പ്രത്യാഘാതങ്ങൾ സൃഷിടിക്കുന്നു. സം​സ്ഥാ​ന​ത്തി​ന്റെ തെ​ക്ക​ൻ തീ​ര​ത്ത്​ വ​ൻ​തോ​തി​ൽ ക​ട​ൽ​തീ​ര ശോ​ഷ​ണം സംഭവിക്കുന്നതിൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നും സു​പ്ര​ധാ​ന പ​ങ്ക്. ക​ട​ൽ​ക്ഷോ​ഭം നി​യ​ന്ത്രി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ക​ട​ൽ​ഭി​ത്തി​ക​ൾ, ചെ​റി​യ പു​ലി​മു​ട്ടു​ക​ൾ എ​ന്നി​വ മൂ​ലം ക​ട​ൽ​തീ​ര ശോ​ഷ​ണം ന​ട​ക്കു​ന്നതിനൊപ്പമാണ് പുതിയ തരത്തിൽ കൂടി ശോഷണം സംഭവിക്കുന്നത്.


അ​ദാ​നി പോ​ർ​ട്​​സ്​​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​ന്റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന നി​ർ​ദി​ഷ്​​ട അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ പ്ര​ദേ​ശ​ത്തി​ന്റെ തെ​ക്കും വ​ട​ക്കും ഭാ​ഗ​ത്താ​ണ്​ വി​രു​ദ്ധ​മാ​യ പ്ര​തി​ഭാ​സ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു ഭാ​ഗ​ത്ത്​ ക​ട​ലെ​ടു​ക്കുമ്പോൾ മ​റു​ഭാ​ഗ​ത്ത്​ മ​ണ​ൽ​ക്കൂ​ന​ക​ൾ ഉയർന്ന് വരികയാണ്. 


വി​ഴി​ഞ്ഞ​ത്തി​ന്​ വ​ട​ക്കു​ള്ള പ​ന​ത്തു​റ, പൂ​ന്തു​റ, വ​ലി​യ​തു​റ,  ചെ​റി​യ​തു​റ, ബീ​മാ​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ തീ​രം ഏ​താ​ണ്ട്​ പൂ​ർ​ണ​മാ​യി ന​ഷ്​​ട​മാ​കു​ന്ന ത​ര​ത്തി​ൽ​ ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​കു​ന്ന​ത്. വി​ഴി​ഞ്ഞ​ത്തി​ന്​ തെ​ക്ക്​ അ​ടി​മ​ല​ത്തു​റ, പു​ല്ലു​വി​ള,  പൂ​വാ​ർ, പു​തി​യ​തു​റ, കൊ​ച്ചു​തു​റ, പ​ള്ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ക​െ​ട്ട, വ​ലി​യ തീ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സ​മാ​ണ്​ കാ​ണു​ന്ന​ത്. സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ പൊ​ക്ക​മു​ള്ള മ​ണ​ൽ​തി​ട്ട​ക​ളാ​ണ്​ ഇ​വി​ട​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ന്ന​ത്.


ഇ​തോ​ടെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ക​ട​ലി​ൽ വ​ള്ളം ഇ​റ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. മ​ണ​ൽ​തി​ട്ട​ക​ൾ​ക്ക്​ ഇ​ട​യ്​​ക്ക്​ മ​ഴ​ വെ​ള്ളം ഒ​ലി​ച്ചു​​പോ​കാ​തെ കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്​ പ്ര​ദേ​ശ​ത്ത്​ സാം​ക്ര​മി​ക രോ​ഗ ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​ഇൗ ​പ്ര​തി​ഭാ​സ​ങ്ങ​ൾ കൂ​ടി വ​രു​ന്ന​തോ​ടെ പ്ര​ശ്​​ന​ങ്ങ​ൾ ഗു​രു​ത​ര​മായേക്കും. നി​ർ​മാ​ണ​ത്തി​നു​ള്ള പാ​റ​ക​ൾ​ക്ക്​​ വേ​ണ്ടി കൂ​ടു​ത​ൽ മ​ല​ക​ൾ ഇ​ടി​ക്കു​ന്ന​തും പ​രി​സ്​​ഥി​തി​യെ സാരമായി തന്നെ ബാ​ധി​ക്കും.  

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment