കേരളത്തിൽ വന്യജീവികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞു 




കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ കാട്ടാനക ളുടെ എണ്ണം 58.2% കുറഞ്ഞു എന്നാണ് ഏറ്റവും പുതിയ സര്‍വേ കാണിക്കുന്നത്.വയനാട് ഭൂപ്രകൃതിയിൽ കടുവകളു ടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞുവെന്ന്  പുതിയ വന്യജീവി സെൻസസ് വ്യക്തമാക്കുന്നു.

 


വയനാട്ടിലെ കടുവകളുടെ എണ്ണം 2018ൽ 120 ൽ നിന്ന് 84 ആയി കുറഞ്ഞപ്പോൾ ആനകളുടേത് 2017ൽ 3322ൽ നിന്ന് 1920 ആയി.കഴിഞ്ഞ 6 വർഷത്തിനിടെ 38 കടുവകൾ,50 പുലികൾ എന്നിവയ്ക്കു ജീവൻ നഷ്ടപ്പെട്ടു.

 


2022 ൽ 6 കടുവകൾ,2020 ൽ 10, 2023 ഏപ്രിൽ 23 വരെ 7 കടുവകൾ മരണപ്പെട്ടു.38 കടുവകളിൽ 20 മരണവും വയനാ ട്ടിലാണ് സംഭവിച്ചത്.2018 ലെ കടുവകളുടെ എണ്ണം190 മാത്രം.

 

പുലികളിൽ ആൺ വിഭാഗമാണ് കൂടുതലായി മരണപ്പെട്ടത് ,
29 ആൺ പുലികളും19 പെൺപുലികളും.2018 സെൻസസ് പ്രകാരം 650 പുലികളുണ്ട് കേരള കാടുകളിൽ .

 


1993 മുതൽ 2017വരെ 63% വർധനയാണ് കേരളത്തിലെ കാട്ടാനകളുടെ എണ്ണത്തിൽ ഉണ്ടായത്.1993ൽ 3500 കാട്ടാന കൾ ഉണ്ടായിരുന്നിടത്ത് 2017 ൽ 5706 എണ്ണമായി.ആനപ്പെരു പ്പത്തിന്റെ ദേശീയ ശരാശരി 17.2% മായിരുന്നു.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം Project Elephent ന്റെ ഭാഗമായി 2020 ൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ ഉൾപ്പെടുത്തി യിരുന്നത്.

 


1993ൽ രാജ്യത്താകെ 25,569 ആനകളാണുണ്ടായിരുന്നത്. 2017 ൽ ഇത് 29,964 ആയെന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മേഘാലയയിലും അരുണാചലിലും ഈ കാലത്ത് കുറഞ്ഞു. മേഘാലയയിൽ 2872ൽ നിന്ന് 1754 ലേക്കും അരുണാചലിൽ 2102 ൽ നിന്ന് 1614 ലേക്കുമാണ് കുറഞ്ഞത്.യഥാക്രമം 38.9%, 23.2% .

 


കർണാടക 5500-6049, അസം 5524-5719,തമിഴ്‌നാട് 2307-2761, ഒഡിഷ 1750-1976 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലു ണ്ടായിരിക്കുന്ന വർധന.രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 1993ൽ 11,027 ആനകളുണ്ടായിരുന്നത് 2017 ആയപ്പോൾ 10,139 ആയി.
ദക്ഷിണേന്ത്യയിൽ 11,353 എണ്ണത്തിൽനിന്ന് 14,612 ആയി വർധിച്ചു.കിഴക്കൻ സംസ്ഥാനങ്ങളിൽ 2314 എണ്ണമുണ്ടായി രുന്നത് 3128 ആയി.ഉത്തരേന്ത്യയിൽ 875ൽ നിന്ന് 2085മായി വർധിച്ചു വെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

 


ആനകളെ കൂടുതലുള്ളിടത്തുനിന്ന് കുറവുള്ള ഭാഗങ്ങളി ലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് ആനശല്ല്യം കുറക്കുന്നതി നുള്ള ഫലപ്രദമായ മാർഗമെന്ന് വനംവകുപ്പ് അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു.

 


കേരളത്തിൽ  2020 ജനുവരിയിൽ അവസാനിച്ച ഒരു വര്‍ഷ ത്തിനിടെ 113 കാട്ടാനകളാണ് വിവിധ കാരണങ്ങളാല്‍ ചെരി ഞ്ഞതെന്ന് വിവരാവകാശരേഖ പുറത്തുവന്നിരുന്നു.ഇതില്‍ 50% ആനകളും ചെരിഞ്ഞിരിക്കുന്നത് അപകടങ്ങളും മറ്റു കാരണങ്ങള്‍ മൂലമാണ് .സംസ്ഥാനത്തെ വനാതിര്‍ത്തിയില്‍ 5703 കാട്ടാനകളുണ്ടെന്നാണ് ദേശീയ സര്‍വേ പറയുന്നത്.  അതിനിടയില്‍  നിരവധി ആനകള്‍ ചെരിഞ്ഞു. 

 


2002ന് ശേഷം കേരളത്തിൽ വന്യജീവികളുടെ പൊതുവായ കണക്കെടുപ്പ് നടന്നിട്ടില്ല.ഓരോ വിഭാഗത്തിലുമുള്ള മൃഗങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. കടുവയെയും വരയാടിനെയും മാത്രം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും.കാട്ടാനകളുടെ കണക്കെ ടുപ്പ് മാത്രമാണ് കൃത്യമായ ഇടവേളകളിൽ നടക്കുന്നത്.

 


വനവിസ്തൃതി കുറഞ്ഞതുകൊണ്ടോ വന്യമൃഗ വേട്ട നടക്കു ന്നത് കൊണ്ടോ അല്ല എണ്ണം കുറഞ്ഞതെന്ന് വനംവകുപ്പ് പറയുന്നു.സർവ്വേ നടക്കുമ്പോള്‍ കണ്ണാടക-തമിഴ്നാട് വന മേഖലയിൽ നല്ല മഴയായിരുന്നു.അതിനാൽ വന്യമൃഗങ്ങള്‍ കേരള അതിർത്തി കടന്നെത്തിയില്ല.ശാസ്ത്രീയ മാർഗം അവലംബിച്ചതോടെ കൃത്യം കണക്ക് കണ്ടെത്താനാ യെന്നും വനം വകുപ്പ് വിശദമാക്കുന്നു.

 

കേരളത്തിലെ വനങ്ങളിൽ ആനകളുടെയും കടുവകളുടെയും പന്നികളുടെയും എണ്ണം കുറയുകയാണ് എന്ന് വനം വകുപ്പ് വ്യക്തമാക്കുമ്പോൾ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഇത്ര കണ്ടു വർധിക്കുന്നതിനു കാരണം കാടുക ളുടെ മരുവൽക്കരണമാണ് എന്നംഗീകരിക്കുവാൻ സർക്കാർ തയ്യാറാകുന്നില്ല.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment