'യാസ്' അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടു; വേഗത 130 - 140 കിലോമീറ്റർ




വടക്കു പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'യാസ്' അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടു. രാവിലെ 8.30തോടു കൂടി ഒഡീഷയിലെ ബാലസോറിൽ നിന്ന് 50 കിലോ മീറ്റർ അകലെ തെക്ക്-തെക്ക് കിഴക്ക് ആയാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. മണിക്കൂറിൽ 130 മുതൽ 140 കിലോ മീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. 155 കിലോ മീറ്റർ വരെ വേഗത കൂടാനും സാധ്യതയുണ്ട്.


ഒഡിഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴയും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ സേനയിലെ നൂറോളം വരുന്ന യൂണിറ്റുകളെ ഒഡിഷ-ബംഗാൾ-ആന്ധ്ര തീരത്ത് വിന്യസിച്ചിട്ടുണ്ട്. നാളെയോടെ കാറ്റിന്‍റെ വേഗത കുറഞ്ഞേക്കുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു.


മുൻകരുതലിന്‍റെ ഭാഗമായി വടക്കൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നിർദേശം നൽകിയിട്ടുണ്ട്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment