ആദിവാസി മോചനത്തിന് യുവാക്കൾ മുന്നിട്ടിറങ്ങണം :




ആദിവാസി മോചനത്തിന് യുവാക്കൾ മുന്നിട്ടിറങ്ങണം :       
                                        രാമൻ രാജ മന്നാൻ


5 ദിവസം നീണ്ടു നില്ക്കുന്ന ആദിവാസി പൈതൃക ശില്പശാല ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് കേരളത്തിലെ ഏക ആദി വാസി രാജാവായ രാമൻ രാജമന്നാൻ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

 

ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് നിർമ്മിച്ച ചോലനായ്ക്കരെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നുന്നു.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുളള ജില്ലകളിൽ നിന്നുമായി 70 ൽ അധികം കോളേജ് വിദ്യാർത്ഥികൾ ശില്പ ശാലയിൽ പങ്കെടുക്കുന്നുണ്ട്.യൂത്ത് പാർലമെന്റും സംഘടിപ്പിക്കുന്നതാണ്.

 

ഇന്ദിരാഗാന്ധി സെന്റർ ഫോർ ആർട്സ് റീജിയണൽ ഡയറ ക്ടർ ഡോ.മാനസി രഘുനന്ദൻ മുഖ്യപ്രഭാഷണം നടത്തി.വാഴ ച്ചാൽ കാടർ ഉരുവിലെ ടാറ്റ സംവാദ് അവാർഡ് ജേതാവായ ബിബിത എസ് കാടർ ഭാഷയിൽ ആശംസ രേഖപ്പെടുത്തി. അട്ടപ്പാടി ആദിവാസ മേഖലയിൽ പ്രവർത്തിക്കുന്ന തമ്പിന്റെ ഡയറക്ടർ രാജേന്ദ്രപ്രസാദ് കെ.എസ്,ഇന്ദിരഗാന്ധി നാഷ ണൽ സെന്റർ ഫോർ ആർട്സ്,ന്യൂ ദൽഹി അസിസ്റ്റന്റ് ഡയറ ക്ടർ അനിത സൂരി,ചവറ കൾച്ചറൽ സെന്ററിന്റെ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി.എം.ഐ എന്നിവർ പ്രസംഗിച്ചു.

 


ഇന്ത്യ ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ ഡയറക് ടർ ഡോ.ബി.വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി. മൂഴിക്കുളം ശാല ഡയറക്ർ ടി.ആർ.പ്രേംകുമാർ നന്ദി പറഞ്ഞു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment