ഇന്ത്യയുടെ അഗ്നിപർവത സ്‌ഫോടനം ബാരൻ ദ്വീപിൽ സുനാമിക്കൊപ്പം 




അഗ്നിയും ചാരവും പാറയും മറ്റും പുറംതള്ളുന്ന പർവ്വതങ്ങളെ അഗ്നി പർവ്വതം (വോൾക്കാനോ) എന്നു വിളിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നി ദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള  വോൾകാനിക്  ദീപിൽ നിന്നുമാണ് അഗ്നി പർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നു വിശ്വസിക്കുന്നു. 


പുകയും തീയും വമിപ്പിച്ച് എരിഞ്ഞു കൊണ്ടിരിക്കുന്ന പർവ്വതമായിട്ടാണ് അഗ്നി പർവ്വതത്തെ  ധരിച്ചിരുന്നത്. തടികളും മറ്റും കത്തുന്നതുപോലെ സാധാരണ ജ്വലനത്തിന് ഇവിടെ വലിയ പ്രസക്തിയില്ല. ചിലപ്പോൾ വിലമുഖങ്ങളിൽ  തീ ജ്വാലയുണ്ടാകാം. ആന്തരികമായ ചൂടുകൊണ്ടല്ല ഇതുസംഭവിക്കുന്നത്. ബാഷ്പങ്ങൾ വായുവുമായി ഇടകലരുമ്പോഴുണ്ടാകുന്ന ഉരസൽ മൂലം തീ കത്തുന്നതാണ്. അഗ്നി പർവ്വത പ്രക്രിയ പർവതാഗ്രങ്ങളിൽ നിന്നാകണമെന്നില്ല.മിക്ക അഗ്നിപർവ്വതങ്ങളും സ്ഫോടനത്തിനുശേഷം ഉയർന്നുവന്നിട്ടുള്ളവയാണ്. നേപ്പിൾസ് ഉൾക്കടലിന് അഭിമുഖമായി നില്ക്കുന്ന വെസൂവിയസ് ഇതിനുദാഹരണമാണ്. 

 


ഭൂവല്കത്തിനടിയിലെ ഉയർന്ന ചൂടുകാരണം (3,000 ഡിഗ്രി) പാറകളെല്ലാം ഉരുകും. ഉരുകിത്തിളച്ച ഈ വസ്തുവാണ് മാഗ്മ. ഭൂമിയുടെ ഉപരിതലത്തിനു 80-160 km താഴെയാണ് സാധാരണയായി മാഗ്മ ഉണ്ടാവുക.പാറ ഉരുകുമ്പോൾ ഒരുപാട് വാതകവും ഉണ്ടാകും. ഈ വാതകവും മാഗ്മയും കൂടിച്ചേരും. ഇങ്ങനെയുണ്ടാകുന്ന വസ്തുവിന്‌ ചുറ്റുമുള്ള പാറകളേക്കാൾ ഭാരം കുറവായിരിക്കും. അതിനാൽ അത് മുകളിലേക്ക് ഉയർന്നു പൊങ്ങും.ഉയരുന്നതിനനുസരിച്ച് വഴിയിലുള്ള പാറകളേയും  ഉരുക്കി കൂടെച്ചേർക്കും.ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 Km താഴെയെത്തുമ്പോൾ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് മാഗ്മ അറ. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളിൽ നിന്നുള്ള മർദ്ദം കാരണം മാഗ്മ  പൊട്ടിത്തെറിക്കുകയോ ദുർബല പാറകളെ ഉരുക്കി വിടവുകളുണ്ടാക്കി ഭൂമിയുടെ ഉപരി തലത്തിലേക്കു കുതിക്കുകയോ ചെയ്യും. ഉപരി തലത്തിലെത്താറാവുമ്പോൾ മാഗ്മയിലെ വാതകം വേർപെടും. അവിടെ ഒരു വിടവുണ്ടാക്കി  വാതകവും  മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ഇവ വലിയ ശിലാഖണ്ഡങ്ങൾ മുതൽ ചെറുകണങ്ങളും തരികളും വരെയായി വിവിധ വലിപ്പത്തിൽ ചിതറിവീഴുന്നു; 


ടെക്റ്റോണിക് ഭൗമ ഫലകങ്ങൾതിരുത്തുക


ടെക്റ്റോണിക് ഭൗമ ഫലകങ്ങളുടെ അതിർത്തിയും (OSR – Oceanic Spreading Ridges) അവയ്ക്ക് ചുറ്റും അടുത്തിടയുള്ള അഗ്നിപർവ്വതങ്ങളും.ഫലക ചലന സിദ്ധാന്തമനുസരിച്ച് ടെക്റ്റോണിക് ഭൗമ ഫലകങ്ങൾ പരസ്പരം അകലുകയോ കൂടിച്ചേരുകയോ ചെയ്യുന്നിടത്താണ്‌ സാധാരണയായി അഗ്നി പർവ്വതങ്ങൾ കാണപ്പെടുന്നത്. മധ്യ-അറ്റ്ലാന്റിക് പർവ്വതനിരയിൽ ഫലകങ്ങൾ പരസ്പരം അകലുന്നതു കാരണമായുള്ള അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നു. പസഫിക്ക് സമുദ്രത്തിനു ചുറ്റുമുള്ള പസഫിക്ക് അഗ്നി വളയം എന്നറിയപ്പെടുന്ന മേഖലയിൽ ഫലകങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നത് മൂലമുണ്ടാകുന്ന അഗ്നി പർവ്വതങ്ങൾ കാണപ്പെടുന്നു.ഫലകങ്ങൾ അരികുകൾ വഴി നിരങ്ങിനീങ്ങുന്നതും കടന്നു പോകുന്ന തുമായ മേഖലകളിൽ അഗ്നിപർവ്വതങ്ങൽ സൃഷ്ടിക്കപ്പെടുന്നില്ല. ഭൂമിയുടെ പുറം പാളിയിൽ കനം കുറഞ്ഞ ഭാഗങ്ങളിലും വിടവുകൾ ഉള്ളതുമായ മേഖലകളിലും അഗ്നിപർവ്വതങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

 


ഇന്ത്യയിലെ  സജീവ അഗ്നിപർവ്വതമാണ് ആൻഡമാൻ സമുദ്രത്തി ലെ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെട്ട ബാരൻ ദ്വീപ്. പത്തു sq. Km  വിസ്തൃതിയിൽ ഏകദേശ വൃത്താകാരത്തിൽ സ്ഥിതി ചെയ്യുന്നു. ഈ അഗ്നി പർവ്വതത്തിന് 18 ലക്ഷം വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.  സമുദ്രനിരപ്പിൽ നിന്നും 354 മീറ്റർ ഉയരമുള്ള ഈ ദ്വീപ് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും 2250 മീറ്റർ ഉയരമുള്ള ഒരു സമുദ്രാന്തര അഗ്നി പർവ്വതത്തിന്റെ മുകൾഭാഗമാണ്. (വിസ്തൃതി 3 Sq. Km)


മനുഷ്യ വാസം ഇല്ലാത്ത ദ്വീപാണെങ്കിലും  ഒരു കൂട്ടം ആടുകളും പക്ഷികളും  വവ്വാലുകളും എലികളും ഈ പ്രതികൂല കാലാവസ്ഥയിലും ഈ ദ്വീപിൽ വസിക്കുന്നു. വവ്വാലുകളിലെ ഒരു ഉപ വർഗ്ഗമായ പറക്കും കുറുക്കൻ(Flying Fox) എന്നയിനമാണ് ഇവിടെയുള്ളത്. രണ്ടു ചെറിയ ശുദ്ധജല നീരുറവകൾ ദ്വീപിന്റെ തെക്കു കിഴക്കു ഭാഗത്തായി കണ്ടെത്തെപ്പെട്ടിട്ടുണ്ട്.

 


1787 ലാണ് ബാരെൻ ദ്വീപിന്റെ ആദ്യ സ്ഫോടനം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതിനു ശേഷം പത്തിൽ കൂടുതൽ തവണ ഈ പർവ്വതം പൊട്ടിത്തെറിച്ചിട്ടുണ്ട്.
2005 മുതൽ 2007 വരെ നീണ്ടു നിന്ന ഇതിന്റെ സ്ഫോടനം 2004-ലെ ഇന്ത്യൻ മഹാ സമുദ്രത്തിലെ വിനാശകാരിയായ സുനാമി-ഭൂകമ്പത്തിന്റെ തുടർച്ചയായുണ്ടായ തായും അനുമാനിക്കപ്പെടുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment