കാലങ്ങൾക്ക് ശേഷം ഡൽഹിക്കാർ ശുദ്ധവായു ശ്വസിക്കുന്നു




ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായു ഗുണമേന്മ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ വായു ഗുണമേന്മ സൂചിക (എ.ക്യു.ഐ) 85 ആണെന്നും ഇത് തൃപ്തികരമെന്നും സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച്‌ (സഫര്‍) വ്യക്തമാക്കി.


ഡല്‍ഹിയില്‍ പെയ്ത മഴയാണ് വായുവിന്‍റെ ഗുണമേന്മ വര്‍ധിക്കാന്‍ സഹായിച്ചത്. ദിര്‍പൂര്‍ റോഡ്, ഡല്‍ഹി സര്‍വകലാശാല, ചാന്ദ്നി ചൗക്ക്, പുശ റോഡ് എന്നിവിടങ്ങളില്‍ വായു ഗുണമേന്മ വളരെ നല്ലത്‌ എന്ന വിഭാഗത്തിലാണ്. 54, 58, 81, 40 എന്നിങ്ങനെയാണ് ഈ സ്ഥലങ്ങളിലെ വായു ഗുണമേന്മ സൂചിക.


കൂടാതെ, ലോധി റോഡ്, മഥുര റോഡ്, ഡല്‍ഹി ഐ.ഐ.ടി, ഇന്ദിര ഗാന്ധി വിമാനത്താവളം എന്നീ സ്ഥലങ്ങളില്‍ യഥാക്രമം 53, 48, 53, 42 ആണ് വായു ഗുണമേന്മ സൂചിക.
സൂചിക പ്രകാരം വായു ഗുണമേന്മ 51 മുതല്‍ 100 വരെ തൃപ്തികരം അല്ലെങ്കില്‍ വളരെ നല്ലത്‌ എന്ന വിഭാഗത്തിലാണ്. 101 മുതല്‍ 200 വരെ മിതമായത്, 201 മുതല്‍ 300 വരെ മോശം, 300 മുതല്‍ 400 വരെ വളരം മോശം, 401 മുതല്‍ 500 വരെ അപകടകരം എന്നീ വിഭാഗങ്ങളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment