അരുണാചൽ പ്രദേശിലും നേപ്പാളിലും ഭൂചലനം




അ​രു​ണാ​ച​ല്‍പ്ര​ദേ​ശി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.45നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


അതേസമയം, നേ​പ്പാ​ളി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വില്‍ വീണ്ടും ഭൂ​ച​ല​നമുണ്ടായി. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 6.14നു റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അനുഭവപ്പെട്ടത്. കൂടാതെ ദാഡിങ് ജില്ലയിലെ നൗബിസ് എന്ന സ്ഥലത്ത് പുലര്‍ച്ചെ 6:29നും,6:40നും റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ യഥാക്രമം 5.2,4.3 തീവ്രതയില്‍ ഭൂ​ച​ല​നമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment