ഫോനിയിൽ തകർന്ന ചിൽക്ക തടാകം നേരിടുന്ന പ്രതിസന്ധികൾ




ഏഷ്യയിലെ ഏറ്റവും വലിയ തടാകമാണ്‌ ചില്‍ക്ക. ഫോനി കൊടുംകാറ്റ് ഒഡീഷയുടെ തീരങ്ങളില്‍ ഉണ്ടാക്കിയ തിരിച്ചടികളില്‍ ചില്‍ക്ക പ്രധാന ഇരയായി മാറി. 1100 km വിസ്താരത്തില്‍ സ്ഥിതി ചെയ്യുന്ന ചില്‍ക്ക 10 ലക്ഷം ദേശാടന പക്ഷികളുടെയുടേയും അപൂര്‍വ്വ ഇനം മത്സ്യങ്ങളുടെയും വാസസ്ഥലമാണ്. ഒന്നര ലക്ഷം മത്സ്യ ബന്ധന തൊഴിലാളികള്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന തടാകം രാംസാര്‍ സമ്മേളനത്തിന്‍റെ സംരക്ഷണ പട്ടികയില്‍ പെടുത്തിയിരുന്നു.


ഈ തടാകത്തില്‍ water aerodrome സ്ഥാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് ചില്‍ക്ക കൊടും കാറ്റില്‍ പെട്ട് പുതിയ പ്രതിസന്ധികള്‍ അനുഭവിക്കുന്നത്. 4.5കോടി ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ചില്‍ക്ക സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങള്‍ 1990 ല്‍ മുതല്‍ തുടങ്ങിയിരുന്നു . ആദ്യം താടകത്തെ കൊഞ്ചു കൃഷിക്കായി ഉപയോഗിക്കുവാന്‍ നടത്തിയ ശ്രമം തടാകത്തെ ടാറ്റാ യുടെ കൈയ്യില്‍ എത്തുവാന്‍ അവസരം ഒരുക്കി. കൊഞ്ചു കൃഷി ചെയ്യുവാന്‍ വന്‍കിടക്കാര്‍ എത്തിയതോടെ തടാകം മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് പതുക്കെ നഷ്ടപെട്ടു. സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായതിനാല്‍ തടാകം സാധാരണക്കാര്‍ക്ക് മടക്കി ലഭിച്ചു എന്ന് പറയാം. അപ്പോഴും തടാകം പാരിസ്ഥിതികമായ പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുകയാണ്. ഈ അവസരത്തില്‍ അഞ്ഞടിച്ച കൊടും കാറ്റ് കുറേകൂടി പ്രശ്നങ്ങള്‍ ശ്രുഷ്ട്ടിച്ചു എന്ന് കാണാം. 


വലിപ്പം കൊണ്ട് മാത്രമല്ല ഉപ്പുരസം നിറഞ്ഞ വെള്ളത്തിന്‍റെ സാനിധ്യം കൊണ്ട് ഏറെ പ്രത്യേകതകളുള്ള ചില്‍ക്കക്ക് നിലവില്‍ രണ്ടിടത്ത് മാത്രമായിരുന്നു കടലിലേക്ക് വാതിലുകള്‍ ഉണ്ടായിരുന്നത്. ഇന്നതിന്‍റെ എണ്ണം 6 ആയി.കൂടുതല്‍ കടല്‍ വെള്ളം തടാകത്തില്‍ കലരുന്നത് എങ്ങനെയാകും അതിന്‍റെ ഘടനയെ ബാധിക്കുക എന്ന് മനസ്സിലാക്കുവാന്‍ ഇനിയും കാത്തിരിക്കണം. തടാകത്തില്‍ സ്ഥിതിചെയ്യുന്ന മത്സ്യങ്ങളെ അത് പ്രതികൂലമായി ബാധിക്കാം. നിലവില്‍ അവശേഷിക്കുന്ന മൂന്നു തരം ഡോള്‍ഫിനെ ഉപ്പു രസത്തിലെ വര്‍ദ്ധന എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്തി വെക്കുമോ?. കടല്‍ ജീവികളുടെ വര്‍ദ്ധിച്ച കടന്നു കയറ്റം മത്സ്യ സമ്പത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടാക്കാം. എന്നാല്‍ ഉപ്പുരസം കുറഞ്ഞ (brackish water) വെള്ളത്തില്‍ വളരുന്ന (കേരളത്തിലെ അനുഭത്തില്‍ ഉള്ള കരിമീന്‍, കായല്‍ കൊഞ്ചുകള്‍, കായല്‍ ഞണ്ടുകള്‍ തുടങ്ങിയ) ജീവികള്‍ എങ്ങനെ പുതിയ ഘടനയില്‍ ജീവിക്കും എന്ന് കണ്ടറിയേണ്ട വസ്തുതയാണ്.


25000 കോടി രൂപയുടെ ടൂറിസം പ്രതിവര്‍ഷം വരുമാനം പ്രതീക്ഷിക്കുന്ന ഒഡീഷ സംസ്ഥാനത്തിന് ഫോനി കൊടുംകാറ്റ് ഉണ്ടാക്കിയ പ്രതിസന്ധികള്‍ കേരളത്തിനു വരുത്തി വെച്ച തിരിച്ചടികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

 
പ്രകൃതി ദുരന്തങ്ങളെ ഇല്ലാതെയാക്കുവാന്‍ നമുക്ക് കഴിയില്ല എന്നാല്‍ അവയുടെ തീവൃത കുറക്കുവാന്‍ സാങ്കേതിക രംഗത്തിന് കഴിയണം. നെതര്‍ലന്‍ഡ്‌സ്‌ പറയും പോലെ ഞങ്ങള്‍ പ്രകൃതി ദുരന്തങ്ങളെ പരാമവധി വൈകിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ആള്‍ താമസം കൂടുതലുള്ള നാടുകളില്‍ അവ 10000 വര്‍ഷങ്ങളില്‍ ഒരിക്കല്‍ എന്ന് വൈകിപിക്കുവാന്‍ ശ്രമിക്കുകയാണ്. ആള്‍ താമസം കുറവുള്ള ഇടങ്ങളില്‍ അവയെ 4000 വര്‍ഷത്തില്‍ ഒരിക്കല്‍ എന്നാണ് പദ്ധതികള്‍. ബംഗാള്‍-ഒഡീഷ- ചെന്നൈ തീരങ്ങളും അറബിക്കടല്‍ തീരങ്ങളും സംരക്ഷിക്കുവാന്‍ നെതര്‍ലന്‍ഡ്‌സ്‌ സര്‍ക്കാര്‍ കൈകൊള്ളുന്ന പരീക്ഷണങ്ങളെ നമ്മുടെ നാടിനുതകും വിധം നടപ്പിലക്കുവാന്‍ ഭരണ കര്‍ത്താക്കള്‍ തയ്യാറാകുമോ എന്നതാണ് നമ്മുടെ മുന്നിലെ കടമ്പ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment