ആഗോളതാപനത്തിനെതിരെ നിലമ്പൂരിൽ ഇന്ന് ഗ്ലോബൽ ക്ലൈമറ്റ് മാർച്ച്




ആഗോളതാപനത്തിനെതിരെ ആഗോളതലത്തിൽ ഇന്ന് നടക്കുന്ന ഫ്രൈഡേ ഫോർ ഫ്യുച്ചർ പരിപാടിക്ക് പിന്തുണയുമായി നിലമ്പൂരിനടുത്തുള്ള പോത്തുകല്ല് പഞ്ചായത്തില്‍ ഇന്ന് പരിപാടി സംഘടിപ്പിക്കും. 16 വസ്സുകാരി വിദ്യാര്‍ഥിനി, ഗ്രെറ്റ തുംബർഗിന്റെ ആഹ്വാനമുള്‍ക്കൊണ്ട് ലോകം മുഴുവൻ നടക്കുന്ന പരിപാടിക്ക് പിന്തുണയുമായി കേരളത്തിലെ വിവിധ ഇടങ്ങളിൽ നടന്ന പരിപാടിയുടെ സമാപനമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുതലാണ് പരിപാടി.


വിദ്യാര്‍ത്ഥികളെ കൂടി അണിനിരത്തിയാണ് ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിൽ ലോകം മുഴവൻ നടക്കുന്ന സമ്മേളനത്തിന് നിലമ്പൂരിൽ ഐക്യദാർഢ്യം നടക്കുന്നത്. പരിപാടിയിൽ മുന്‍ ആരോഗ്യമന്ത്രി ശ്രീ VM സുധീരന്‍, മുന്‍ തദ്ദേശ സ്വയം ഭരണ മന്ത്രി കുട്ടി അഹമ്മദ്‌ കുട്ടി, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ CR നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം, കുസുമം ജോസഫ്‌, SFI സംസ്ഥാന സിക്രട്ടറി സച്ചിന്‍ ദേവ്, KSU മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ VS ജോയി തുടങ്ങിയവർ പങ്കെടുക്കും. 


കേരള ക്ലൈമറ്റ് ആക്ഷന്‍ അലയന്‍സും ഫ്രൈഡെയ്സ് ഫോര്‍ ഫൂച്ചറും ആക്റ്റ് 350 യും നേതൃത്വം നല്‍കുന്ന കേരള ക്ലൈമറ്റ് ആക്ഷന്‍ മാര്‍ച്ചില്‍, പ്രളയാനന്തര നിലമ്പൂര്‍ കൂട്ടായ്മ, ഒഴുകണം പുഴകള്‍ കാമ്പൈന്‍, കേരളാ നിഴല്‍ മന്ത്രിസഭ, NAPM, കേരള നദീ സംരക്ഷണ സമിതി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുകലാസാഹിതി എന്നിങ്ങനെ ധാരാളം സംഘടനകളും, നിലമ്പൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അമ്പതിലേറെ യുവജന ക്ലബ്ബുകളും അണിചേരും.


അശാസ്ത്രീയമായ ചൂഷണത്തിലൂടെ, പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുന്നതിനെതിരെയും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഉപഭോഗത്തിനെതിരെയും, കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന പദ്ധതികള്‍ക്കെരെയും, ആഗോള താപനത്തിനെതിരെയും, ലോക മനസാക്ഷിയെ പിടിച്ചുണര്‍ത്തിയ സ്വീഡനിലെ 16 വസ്സുകാരി വിദ്യാര്‍ഥിനി, ഗ്രീറ്റ തല്‍ബര്‍ഗിന്റെ ആഹ്വാനമുള്‍ക്കൊണ്ട് നടത്തുന്ന പരിപാടിയിൽ വൻജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 


കുട്ടികള്‍ പൊതുസമ്മേളനത്തില്‍ വച്ചു എടുക്കുന്ന പ്രതിജ്ഞ ഒരു നവകേരളത്തെ സൃഷ്ടിക്കുമെന്ന് കരുതാം. കുട്ടികളുടെ പ്രതിജ്ഞ താഴെ കൊടുക്കുന്നു.


1.         ഈ പ്രപഞ്ചത്തിലെ എണ്ണിയാലോടുങ്ങാത്ത ജീവികളില്‍ ഒന്ന് മാത്രമാണ് മനുഷ്യര്‍ എന്ന് ഞാന്‍ മനസിലാക്കുന്നു.


2.       ഈ പ്രപഞ്ചത്തിലെ ജീവികളെല്ലാം പരസ്പരാശ്രയത്തിലും, പരാശ്രയത്തിലും ആണ് ജീവിക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.


3.       ഈ ഭൂമി പൂമ്പാറ്റക്കും, പഴുതാരക്കും, തവളക്കും, കിളികള്ക്കുംു കൂടി അവകാശപ്പെട്ടതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.


4.       അത്യാഗ്രഹികളായ കുറച്ചു മനുഷ്യര്‍, കൊള്ള ലാഭത്തിനായി നടത്തിയ പല പ്രവര്‍ത്തികളും, കണ്ടുപിടുത്തങ്ങളും, ഭൂമിയിലെ സുഗമമായ ജീവിതത്തിനു തടസ്സമാണെന്നു ഞാന്‍ തിരിച്ചറിയുന്നു. 


5.       ശാസ്ത്രത്തിന്റെ ദുരുപയോഗം പ്രകൃതി വിഭവങ്ങളുടെ നീതീകരിക്കാനാവാത്തതും അനാവശ്യവുമായ ചൂഷണങ്ങള്‍ക്കും  കാരണമായി എന്ന് ഞാന്‍ തിരിച്ചറിയുന്നു.


6.       പ്രകൃതിക്ക് അനുയോജ്യമല്ലാത്ത വികസന കാഴ്ചപ്പാടുകളും, ഭാവിയെ കരുതലോടെ കാണാത്ത പദ്ധതികളും, നമ്മള്‍ ജീവിക്കെണ്ടുന്ന ഭൂമിയെ വാസയോഗ്യമല്ലാതാക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു.


7.       ഈ ലോകം കാലാവസ്ഥ പ്രതിസന്ധി നേരിടുകയാണ് എന്ന് ഞാൻ അറിയുന്നു. എന്‍റെ ഓരോ പ്രവൃത്തിയുടെയും പാരിസ്ഥിതിക പാദമുദ്ര ഏറ്റവും കുറഞ്ഞിരിക്കാൻ ശ്രദ്ധിക്കുമെന്നും മറ്റുള്ളരോടും ഭരണകൂടങ്ങളോടും അങ്ങനെ വേണം എന്ന് ആവശ്യപ്പെടും എന്ന് പ്രതിജ്ഞ ചെയ്യുന്നു.


8.       എനിക്കും, എനിക്ക് ശേഷം വരുന്ന ഭാവി തലമുറക്കും ദോഷകരമാകുന്ന ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പേടില്ലെന്നു ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.


9.       പുനരുപയോഗമില്ലത്ത പ്ലാസ്ടിക്ക് ഇനി മുതല്‍ ഉപയോഗിക്കില്ല എന്ന് ഇതിനാല്‍ ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.


10.   കരിയിലകള്‍ കത്തിക്കില്ല എന്നും, അതിനെതിരെ പ്രചരണം നടത്തുമെന്നും ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.


11.   ഇതുവരെ ഭൂമിയിലുണ്ടായിരിക്കുന്ന കുഴപ്പങ്ങല്ക്കുള്ള പരിഹാരമായി ഒരു മരത്തൈ എങ്കിലും നട്ടു സംരക്ഷിച്ചു വളര്‍ത്തുമെന്നും ഞാന്‍ ഉറപ്പു തരുന്നു.


12.   ചടങ്ങുകളില്‍, സര്‍ക്കാര്‍ നിര്ദേശിച്ച രീതിയിലുള്ള ഹരിതക്രമമനുസരിച്ചു, ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുമെന്ന് ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.


13.   പ്ലാസ്ടിക് കുപ്പികളില്‍ ലഭിക്കുന്ന കുടിവെള്ളം പരമാവധി ഒഴിവാക്കുമെന്ന് ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.


14.   പ്ലാസ്ടിക്കില്‍ പൊതിഞ്ഞു വരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കില്ല എന്ന് ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.


15.   പ്രകൃതിയെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്ന ഒരുവിധ നയങ്ങളെയും പിന്തുണയ്ക്കില്ലെന്നു ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.


16.   പ്രകൃതിക്ക് ദോഷകരമായി ബാധിക്കുന്ന നടപടികൾ എവിടെ കണ്ടാലും പ്രതിഷേധിക്കുമെന്നു ഞാന്‍ ഉറപ്പു തരുന്നു.


17.   ജീവിത ശൈലിരോഗങ്ങള്‍ മാറ്റാന്‍, ഇന്ന് മുതല്‍ പരിശ്രമിക്കുമെന്നു ഇതിനാല്‍ ഞാന്‍ വാക്ക് തരുന്നു.


18.   വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ തുണി സഞ്ചി ഇന്നുമുതല്‍ ഉപയോഗിച്ച് തുടങ്ങുമെന്നും, മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുമെന്നും ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.


19.   എന്‍റെ നാട്ടില്‍ ലഭ്യമായ നാടന്‍ പഴങ്ങള്‍ പരമാവധി ഉപയോഗിക്കുമെന്ന് ഇതിനാല്‍ ഞാന്‍ പ്രതിഞ്ഞ ചെയ്യുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment