ഹരിയാനയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം




ന്യൂഡല്‍ഹി: ഹരിയാനയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5.37നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് ഭൂചലനത്തില്‍ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെയും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment