കേരളത്തിലെ മരംനടൽ മാമാങ്കവും വാംഗാരി മാതായിയും




കേരളത്തിലെ സര്‍ക്കാര്‍ കഴിഞ്ഞനാളുകളില്‍ നടത്തിയ വൃക്ഷ തൈ വിതരണം എന്‍റെ മരം,നമ്മുടെ മരം,വഴിയോര തണല്‍, ഹരിത കേരളം, ഹരിത തീരം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ മാത്രം 6.5 കോടി വൃക്ഷ തൈകള്‍ വിതരണം ചെയതതായി  അവകാശപെടുന്നുണ്ട്. നട്ട തൈകളില്‍ ശരാശരി 55%വളര്‍ന്നു എന്ന് സര്‍ക്കാര്‍, പത്തനംതിട്ട ജില്ല അതില്‍ മുന്നില്‍ ആണ് എന്നും വകുപ്പു രേഖകള്‍ .

 

ഒരു ഏക്കര്‍ വനത്തില്‍ ശരാശരി മരങ്ങളുടെ എണ്ണം 100 മുതല്‍ 500 വരെയാകാം . അങ്ങനെ എങ്കില്‍ കേരളത്തിലെ മരം നടീലിലൂടെ ഏറ്റവും കുറഞ്ഞത്‌ 1.25 ലക്ഷം ഏക്കര്‍ പുതിയ വനഭൂമി ഉണ്ടാകേണ്ടി ഇരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ വെച്ചാണെങ്കില്‍ 65000 ഏക്കര്‍ പുതിയ വനം (260 sq km)  ഉണ്ടാകുമായിരുന്നു. എന്താണ് നാട്ടില്‍ നടക്കുന്നത് എന്നറിയുവാന്‍ നമുക്ക് ചുറ്റും നടക്കുന്ന വൃക്ഷ തൈ നടലിന്‍റെ പൊതുവായ അവസ്ഥ പരിശോധിച്ചാല്‍ മതി.

 

നമ്മുടെ അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി മരം വെച്ച് പിടിപ്പിക്കല്‍ വലിയ ചലനം ഉണ്ടാക്കിയ രാജ്യമാണ് കെനിയ . 1977 ല്‍ ശ്രീ വംഗാരി മാതയും കൂട്ടുകാരും കൂടി തുടക്കം കുറിച്ച Green Belt Movement  5 കോടി മരങ്ങള്‍ വെച്ചു പിടിപ്പിക്കുവാന്‍ തീരുമാനിച്ചു. അതിനായി 30000 സ്ത്രീകളെ പരിശീലിപ്പിച്ചു. 600 നേഴ്സറികള്‍, അവയില്‍ ഓരോന്നിലും 2500 ലധികം സ്ത്രീകള്‍. അവരുടെ പ്രവര്‍ത്തനം മറ്റാഫ്രിക്കന്‍ രാജ്യങ്ങളില്‍കൂടി വ്യാപിപ്പിച്ചു. 2008 മുതല്‍ ലോകത്താകെ മാതൃകാപരമായി 700 കോടി   മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന പരിപാടികള്‍ ശ്രീ വംഗാരിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു . ഇതിനൊപ്പം നെയിരോബിയിലും മറ്റും അവരുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ സമരം ലോക ശ്രദ്ധ ആകര്‍ഷിച്ചു. 1988 ല്‍ കെനിയന്‍ തലസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ക്കില്‍ (ഉഹ്രു) സര്‍ക്കാര്‍ പണിയുവാന്‍ തീരുമാനിച്ച 60 നില കെട്ടിടത്തിനെതിരായ സമരം വെടിവെപ്പില്‍ കലാശിച്ചു എങ്കിലും പാര്‍ക്ക് സംരക്ഷിക്കുവാന്‍ പ്രകൃതി സ്നേഹികള്‍ക്ക് കഴിഞ്ഞു . കെനിയയില്‍ നിരവധി സമരങ്ങള്‍ നടത്തി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ശ്രമിച്ച പല പരിസ്ഥിതി വിരുദ്ധ വികസനത്തെയും ചെറുത്തു തോല്‍പ്പിക്കുവാന്‍ വംഗാരി മാതായിയും കൂട്ടരും  വിജയിച്ചു.

 
നമ്മുടെ നാട്ടിലെ നട്ട മരങ്ങളുടെ എണ്ണം നോബല്‍ സമ്മാനത്തിനര്‍ഹത നേടിയ കെനിയന്‍ സ്ത്രീകള്‍ നട്ടതിലും എത്രയോ കൂടുതല്‍ ആണ് എന്ന് സര്‍ക്കാര്‍ പറയുന്നു . കെനിയന്‍ മരവല്‍ക്കരണത്തില്‍ പങ്കാളികള്‍ ആയ സ്ത്രീകള്‍ ആകെ 30000 ആയിരുന്നു എങ്കില്‍ കേരളത്തിലെ കുടുംബശ്രീ  കൂട്ടരുടെ എണ്ണം 25 ലക്ഷം ആണ്.

 

നമ്മുടെ സംസ്ഥാനത്ത് 1976 നുശേഷം മാത്രം നഷ്ടപെട്ട വന ഭൂമി 9 ലക്ഷം ഹെക്ടറിലും അധികമാണ്.  നെല്‍പാടങ്ങള്‍ ഒരു കാലത്ത്(1979 ല്‍) 8.8 ലക്ഷം ഹെക്റ്റര്‍ആയിരുന്നത് 1.79 ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങി.(6 ലക്ഷം ഹെക്റ്റര്‍ ഇല്ലാതെയായി ). കണ്ടല്‍ കാടുകള്‍ 700 sq km ല്‍ നിന്നും 17 kmല്‍ എത്തി . കായലുകളുടെ വിസ്തീര്‍ണ്ണത്തില്‍ 80% വും നഷ്ടപെട്ടു. ഇതിലൊന്നും പരിഭവിക്കാത്ത സര്‍ക്കാര്‍ ഈ വര്‍ഷവും പരിസ്ഥിതി ദിനത്തില്‍ മരം നടീല്‍  ആഘോഷത്തോടെ നടപ്പിലാക്കി എന്ന് കണക്കുകള്‍ നിരത്തി ആശ്വാസം കൊള്ളുക മാത്രമാണ്. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

??????.?????? ???? ??????????? ???????????? ??????????..

  • 2018-06-10

Leave your comment