പെരുമഴയത്തും കാദർക്ക കുപ്പികൾ പെറുക്കുകയാണ് ; ഒരു പുഴയെ സംരക്ഷിക്കാനുള്ള പരിശ്രമത്തിന് സോഷ്യൽ മീഡിയയുടെ കയ്യടി




കോഴിക്കോട് ജില്ലയിലെ മാവൂർ കുട്ടിക്കടവ് സ്വദേശി ഖാദർക്ക ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിക്കുകയാണ്. പാലത്തിൽ  രണ്ടു കയറിൽ ഒരു ചെറിയ കവുങ്ങ് കഷ്ണം കെട്ടി ചെറുപ്പക്കാർ പോലും ഇറങ്ങാൻ ഭയക്കുന്ന ഒഴുക്കിൽ സാഹസികമായി അതിൽ ഇരുന്ന് ഒഴുകുന്ന  പുഴയിൽ നിന്ന് പ്ലാസ്റ്റിക്കുപ്പികൾ പെറുക്കിയെടുക്കുന്ന എഴുപതുവയസുള്ള ഖാദർക്കയുടെ ചിത്രമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 

 

ഒരു പുഴയെ സംരക്ഷിക്കാൻ  ഈ എഴുപതാം വയസ്സിലും അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പിന്തുണയും അഭിനന്ദനങ്ങളും  വന്നു കൊണ്ടിരിക്കുകയാണ്. ഷാബി മുഹമ്മദ് എടുത്ത ഫോട്ടോയും വിവരണങ്ങളും കെ എസ് ആർ ടി സി ബ്ലോഗിലും മറ്റും വന്നുകഴിഞ്ഞു.

 
കുറ്റിക്കടവ് ചെറുപുഴ സംരക്ഷകൻ എന്ന പേരിൽ സുപരിചിതനായ അദ്ദേഹം കുറ്റിക്കടവിലെ ഒരു കർഷകനാണ്. ഈ പ്രായത്തിലും ഇങ്ങനെയൊരു സേവന സന്നദ്ധത കാണിക്കുന്ന ഇദ്ദേഹം ശരിക്കും അംഗീകാരം അർഹിക്കുന്ന ആൾ തന്നെയാണെന്നും അദ്ദേഹത്തിന് അവാർഡ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകളും വന്നുകൊണ്ടിരിക്കുന്നു . 


വർഷങ്ങളോളമായി ചെറുപഴയിൽ നിന്ന് മീൻ പിടിച്ചു വിറ്റു കിട്ടുന്ന തുകയാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനം, മീൻ പിടിക്കുന്ന സമയത്ത്  കണ്ണിൽ കാണുന്ന പ്ലാസ്റ്റിക് കുപ്പികൾ എത്ര പ്രയാസ പ്പെട്ടിട്ടാണെങ്കിലും അദ്ദേഹം പെറുക്കിയെടുത്തു റീസൈക്കിൾ ചെയ്യാൻ കൊടുക്കാറുണ്ട്. മഴക്കാലം മാറുന്നത് വരെ കാത്തുനിൽക്കാൻ ഖാദറിക്ക ഒരുക്കമല്ല .ഒഴുക്കിൽ അടിഞ്ഞുകൂടുന്ന  പ്ലാസ്റ്റിക് കുപ്പികൾ  അപ്പപ്പോൾ പെറുക്കിയില്ലെങ്കിൽ തന്റെ പുഴ നശിക്കുമെന്ന് ഖാദറിക്കക്കറിയാം.അതുകൊണ്ട് തടിക്കഷണവുമായി ഇക്ക അങ്ങിറങ്ങി ,ആളുകൾ കരയ്ക്കിരുന്നു കളിയാക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഇക്ക ആക്ടീവാണ് ,എഴുപതാം വയസ്സിലും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment