തമിഴ് നാട്ടിലെ അനധികൃത മണൽകടത്തും പത്തനംതിട്ട ബിഷപ്പിന്റെ അറസ്റ്റും ..




തമിഴ് നാട്ടിലെ അനധികൃത മണൽകടത്തും പത്തനംതിട്ട ബിഷപ്പിന്റെ അറസ്റ്റും ..


തിരുനെല്‍വേലി,അംബാ സമുദ്രത്തിനടുത്ത് സൗത്ത് കല്ലടൈകുറിച്ചി പൊട്ടല്‍ ചെക്ക് ഡാമിനടുത്തായി സീറോ മലങ്കര കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലത്തു നിന്നും അനധികൃത മണൽ വാരൽ നടത്തിയതിന്റെ പേരിൽ അതിരൂപത ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് അടക്കമുളളവരെ തമിഴ്നാട് സിബി-സിഐഡി സംഘമാണ് അറസ്റ്റു ചെയ്തു.ഭൂമി കോട്ടയത്തുള്ള ജോര്‍ജ് മാനുവലിന് കൃഷി നടത്താനായി സഭ പാട്ടത്തിന് നല്‍കിയിരുന്നു.ഇവിടെ മണല്‍ യൂണിറ്റും ഒപ്പം ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചു വന്നതാണ് ഖനനത്തിനിടയാക്കിയത്.

താമരഭരണി നദിയോട് ചേര്‍ന്നുള്ള മണ്ണല്‍ത്തിട്ടയില്‍ നിന്ന് വലിയ തോതില്‍ മണല്‍ ഖനനം നടന്നതായി ബന്ധപ്പെട്ടവർ കണ്ടെത്തി.27,774 ക്യുബിക് മീറ്റര്‍ മണല്‍ ഇവിടെ നിന്ന് ഖനനം ചെയ്തു.വളരെ ആഴത്തില്‍ കുഴികളെടുത്താണ് മണല്‍ കടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്ത മായിരുന്നു.നാട്ടുകാരാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്.സബ് കലക്ടര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വലിയ തോതില്‍ പ്രകൃതി ചൂഷണം നടന്നതായി കണ്ടെത്തി.സ്ഥലത്തിന്റെ ഉടമകള്‍ക്ക് 9.57 കോടി പിഴയും ചുമത്തിയിരുന്നു.പിന്നീട് അന്വേഷണം മുന്നോട്ടു പോയില്ല.

നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ മധുര ബഞ്ച് അന്വേഷ ണത്തിന് ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പ് അടക്കമുള്ള കുറ്റാരോപിതരെ ക്രൈംബ്രാഞ്ച് തിങ്കളാഴ്‌ച വിളിച്ചു വരുത്തി.ചോദ്യം ചെയ്യലിന് ഇവര്‍ ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.റിമാന്‍ഡ് ചെയ്ത ഇവരെ നങ്കുനേരി ജയിലി ലേക്ക് അയച്ചു.മണൽ ഖനനവുമായി ബന്ധമില്ലെന്ന്‌ സീറോ മലങ്കര കത്തോലിക്ക സഭ പ്രസ്‌താവനയിൽ അറിയിച്ചു.വസ്തു ഉടമകളെന്ന നിലയി ലാണ് കേസ് വന്നിരിക്കുന്നത്.

അനധികൃതമായ ഖനനവും കൈയ്യേറ്റവും ഏറെ നടക്കുന്ന തമിഴ് നാട്ടിൽ മലയാളിയായ  സീറോ മലങ്കര കത്തോലിക്ക സഭയുടെ ബിഷപ്പും കൂട്ടരും ഹൈക്കോടതിയുടെ ഇടപെടലിനാൽ അറസ്റ്റു ചെയ്യപ്പെട്ട സംഭവത്തെ ഒരു താക്കീതായി കാണുവാൻ പൊതു സമൂഹത്തിനു ബാധ്യതയുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment