OAMDR ഭേദഗതി ബിൽ, 2023: കടലുകൾ കോർപ്പറേറ്റുകൾക്ക് കൈമാറാൻ !




Offshore Areas Mineral(Development and Regulation) Amendment Bill,2023(OAMDR)ലക്ഷ്യം വെയ്ക്കുന്നത് കടലുകൾ കോർപ്പറേറ്റുകൾക്ക് കൈമാറാൻ ! 


കടൽത്തീരത്തെ ധാതുക്കളുടെ ഖനനം സ്വകാര്യ മുതലാളി മാർക്കനുവദിക്കുന്ന ബില്ല് വ്യാഴാഴ്ച കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി  ബിൽ അവതരിപ്പിച്ചു.


2002 നിയമത്തിൽ ഭേദഗതികളുടെ കരട് 2023 ഫെബ്രുവരി 9-ന് കൊണ്ടു വന്നിരുന്നു.പൊതുജനങ്ങൾ,സംസ്ഥാന ഗവൺ മെന്റ്, കേന്ദ്ര ഭരണ പ്രദേശങ്ങൾ,ഓഹരി ഉടമകൾ,മറ്റുള്ളവർ ക്കും നിർദ്ദേശിക്കാമെന്ന് പറഞ്ഞിരുന്നു.

കടൽ തട്ടുകളിലെ ധാതു വിഭവങ്ങൾ പുറത്തെടുക്കാൻ അനുവദിക്കുന്നതാണ് പുതിയ ഭേദഗതി.Blue Economy എന്ന അന്തർദേശീയ ധാരണയുടെ ഭാഗമാണ് ദേശീയ സർക്കാ രിന്റെ പുതിയ ശ്രമം.1992 മുതൽ മത്സ്യബന്ധന രംഗത്ത് വിദേശ ട്രോളറുകൾ അനുവദിക്കാൻ തീരുമാനിച്ചു.ശ്രീ.മീനാ കുമാരി കമ്മീഷൻ റിപ്പോർട്ടിൽ(2015) 200 നോട്ടിക്കൽ മൈലി നുള്ളിലെ മത്സ്യം പിടിക്കലിന് വിദേശ ട്രോളറുകൾക്ക് അവസരം ഒരുക്കുന്ന നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.അതിന്റെ അപകടം ചുണ്ടികാട്ടിയുള്ള പ്രക്ഷോഭങ്ങൾ 2015 ൽ ശക്തമാ ക്കാൻ മത്സ്യമേഖലയിലെ ജനങ്ങൾ നിർബന്ധിതമായി.കടലി ലെ മത്സ്യ സമ്പന്ത് അന്തർദേശിയ സ്ഥാപനങ്ങളുടെ കൈകളി ലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ മാൾട്ട മുതൽ ഹെയ്ത്തി തുടങ്ങി വിവിധ രാജ്യങ്ങളിൽ സമരങ്ങൾ ഉണ്ടായി. Turbot War എന്നറിയപ്പെടുന്ന Cold War തർക്കം ക്യാനഡയും സ്പെയിനും തമ്മിലുള്ള ബന്ധങ്ങളെ വഴളാക്കി.ബംഗ്ലാദേശ്, മ്യാൻമാർ,മലേഷ്യ തുടങ്ങിയ നാടുകളിലെ മത്സ്യ തൊഴിലാളി കൾക്കു വലിയ തിരിച്ചടിയായി അന്തർദേശീയ കരാറുകൾ .

ഇന്ത്യൻ ദേശീയ സർക്കാർ പുതുതായി കൊണ്ടുവരുന്ന കടലി ന്റെ അടിതട്ടുകൾ ഖനനത്തിനായി തുറന്നു കൊടുക്കൽ വൻ തിരിച്ചടിയാകും ഉണ്ടാക്കുക.രാജ്യത്തിന്റെ 7250 Km വരുന്ന കടൽ തീരങ്ങൾ സാഗർ മാല പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികൾക്കു നഷ്ടപ്പെടുവാൻ കാരണമാണ്.ഇപ്പോൾ ഇതാ കടലിന്റെ അടിതട്ടും(തൊഴിൽ ഇടം)അവർക്കു കൈ മോശം വരികയാണ്. 

സുതാര്യവും ലേല അധിഷ്‌ഠിതവുമായ നടപടികൾ വഴി Offshore പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഫണ്ട് സൃഷ്ടിക്കുമെന്ന് പുതിയ ഭേദഗതി പറയുന്നു.

1.കടലിനടിയിലെ പാറകൾ ഖനനം ചെയ്യുക എന്നതാണ് Offshore Area Minerals(വികസനവും നിയന്ത്രണവും)ഭേദഗതി   കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യങ്ങളിലൊന്ന്. 


കടലിലെ ദേശീയ സമ്പത്ത് രാജ്യത്തെ ജനങ്ങളുടെ ഉപയോഗ ത്തിനായി എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം എന്നാണ് സർക്കാർ വിവരണം. 

2.2002-ലെ നിയമം ധാതുക്കൾ ലേലം ചെയ്യാൻ അനുവദിക്കു ന്നില്ല.കടൽത്തീരത്ത് ഖനനം ചെയ്ത ധാതുക്കളുടെ ലേലം നൽകാൻ ഭേദഗതി ആവശ്യപ്പെടുന്നു.

3.ബിൽ ഇന്ത്യയുടെ അതൃത്തിക്കുള്ളിലും ഭൂഖണ്ഡാന്തര ഇടങ്ങളിലും ആണവ ഇതര ധാതുക്കളുടെ ഖനനത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പിക്കും. 


കേന്ദ്ര സർക്കാർ സംവരണം ചെയ്തിട്ടുള്ള ധാതുക്കൾ വഹിക്കുന്ന പ്രദേശങ്ങളിൽ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന തുകയ്ക്ക് സർക്കാർ കമ്പനികൾക്കോ ​​കോർപ്പറേഷനുകൾ ക്കോ ​​മത്സരാധിഷ്ഠിത ലേലം ഇല്ലാതെ ധാതുക്കൾ കുഴിച്ചെടു ക്കാൻ അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്നു.


സങ്കീർണ്ണമായ ഖനന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതി നുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ സംഭാവന ചെയ്യാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കും.
ഒപ്പം പറയുന്നു ഖനനത്തിനായി ഓരോ പ്രദേശത്തും ഒരു സർക്കാർ കമ്പനിയെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷി ക്കുന്നത് എന്ന്.

4.ധാതു വിഭവങ്ങളുടെ വിഹിതത്തിൽ സുതാര്യത മെച്ചപ്പെടു ത്താൻ ഭേദഗതി ബിൽ ലക്ഷ്യമിടുന്നു എന്നാണ് മറ്റൊരു വാദം ഉൽപ്പാദന പാട്ടം ലേലത്തിലൂടെ മാത്രം നൽകാൻ വ്യവസ്ഥ ചെയ്യുന്നു.


5.പ്രത്യേക പ്രദേശത്തെ ഗുണമേന്മയുള്ള ധാതുക്കൾ ത്രെഷോ ൾഡ് മൂല്യത്തിന് തുല്യമോ അതിന് മുകളിലോ ആണെങ്കിൽ  സർക്കാർ കമ്പനിക്ക് മാത്രം പര്യവേക്ഷണ ലൈസൻസോ ഉൽപ്പാദന പാട്ടമോ അനുവദിക്കുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.


"നിയമങ്ങൾ നിയന്ത്രിക്കുമ്പോൾ കേന്ദ്രം തീരുമാനിക്കും. നിയമത്തിലെ മാറ്റങ്ങൾ അന്തിമമായി,"ഒരു ഭാഗം പറഞ്ഞു.

6. പ്രൊഡക്ഷൻ ലീസിന് കീഴിലുള്ള പ്രദേശം അടുത്തടുത്തുള്ള സ്റ്റാൻഡേർഡ് ബ്ലോക്കുകൾ ഉൾക്കൊള്ളുന്നതാണെന്നും15 മിനിറ്റ് അക്ഷാംശത്തിൽ 15 മിനിറ്റ് രേഖാംശത്തിൽ കവിയാൻ പാടില്ലെന്നും ബിൽ നിർദ്ദേശിക്കുന്നു.


7.വിസ്തൃതിയിൽ ഒരു പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. "ഒന്നോ അതിലധികമോ പര്യവേക്ഷണ ലൈസൻസ്,കോമ്പോ സിറ്റ് ലൈസൻസ്,ഉൽപാദന ലൈസൻസ്(എല്ലാം ഒരുമിച്ച് എടുത്തത്)എന്നിവയ്ക്ക് കീഴിൽ ഏതെങ്കിലും ധാതുക്കളുടെ യോ നിർദ്ദിഷ്ട ഗ്രൂപ്പിന്റെ അനുബന്ധ ധാതുക്കളുടെയോ കാര്യത്തിൽ വ്യക്തിക്ക് 45 മിനിറ്റിൽ കൂടുതൽ അക്ഷാംശവും 45 മിനിറ്റും രേഖാംശം നേടാനാവില്ല."

8.ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിന്, പര്യവേക്ഷണ ലൈസൻസ്,കോമ്പോസിറ്റ് ലൈസൻസ് അല്ലെങ്കിൽ പ്രൊഡക്ഷൻ ലീസ് എന്നിവ എളുപ്പത്തിൽ കൈ മാറ്റം ചെയ്യുന്നതിനുള്ള ഒരു വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

9.പൊതുതാൽപ്പര്യം കണക്കിലെടുത്ത് അഡ്മിനിസ്‌റ്ററിംഗ് അതോറിറ്റിയുടെ ഉത്തരവ് പുനഃപരിശോധിക്കുന്നതിനും നിർ ദ്ദേശങ്ങൾ നൽകുന്നതിനും അഡ്മിനിസ്‌റ്ററിംഗ് അതോറിറ്റി യിൽ നിന്ന് വിവരങ്ങൾക്ക് വിളിക്കുന്നതിനും കേന്ദ്ര സർക്കാ രിന് അധികാരം നൽകിയിട്ടുണ്ട്.

10.പുതുക്കലുകളുടെ ഗ്രാന്റിലെ വിവേചനാധികാരം നീക്കം ചെയ്യുന്നതിനായി,പ്രൊഡക്ഷൻ ലീസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ നീക്കം ചെയ്യുകയും ഉൽപ്പാദന പാട്ടത്തിന്റെ കാലാവധി 50 വർഷമായി ഉയർത്തുകയും ചെയ്തു.ഈ ബില്ലി ലൂടെ ഇന്ത്യക്ക് എന്ത് നേട്ടമാണ്സമുദ്രവിഭവങ്ങളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന്,"പൊതു-സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടത്"ഇന്ത്യയ് ക്ക് അത്യന്താപേക്ഷിതമാണെന്ന് കരട് ബില്ലിൽ പരാമർശി ക്കുന്നു.


"ഉയർന്ന വളർച്ചാ സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യ ലക്ഷ്യമി ടുന്നതിനാൽ, അതിന്റെ സമുദ്ര വിഭവങ്ങളെ അതിന്റെ ശരിയാ യ ശേഷിയിലേക്ക് വിനിയോഗിക്കേണ്ടതുണ്ട്.EEZ-ലെ ധാതു വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ഖനനം ചെയ്യുന്ന തിനും ആവശ്യമായ വൈദഗ്ധ്യവും സാങ്കേതിക വിദ്യയും സ്വകാര്യമേഖല കൊണ്ടുവരും," കരട് പറഞ്ഞു.


ഈ ഭേദഗതികൾ ഇന്ത്യയെ അതിന്റെ തീരത്ത് രാജ്യത്തിനു ള്ളിൽ കിടക്കുന്ന പ്രകൃതി സമ്പത്ത് സാക്ഷാത്കരിക്കാൻ സഹായിക്കും.

ലോക സമ്പത്തിന്റെ വൻ ശേഖരം ഉൾക്കൊള്ളുന്ന കടലിന്റെ അടി തട്ടുകൾ ഭക്ഷ്യ സുരക്ഷയുടെയും1.475 കോടി മനുഷ്യരു ടെയും ഇടമാണ്.65000 കോടി രൂപയുടെ മത്സ്യ സമ്പത്ത് രാജ്യ ത്തിന് ലഭ്യമാക്കുന്നു. 


കടലിന്റെ തീരങ്ങൾ വൻ കിട ടൂറിസം പദ്ധതിക്കായി മാറ്റി എടുക്കുന്നു.തുറമുഖങ്ങളും സാമ്പത്തിക ഹബ്ബുകളും മത്സ്യ തൊഴിലാളി ഗ്രാമങ്ങളെ ഇല്ലാതാക്കി വരുന്നു.അവസാനമായി കടലിന്റെ അടിതട്ടുകൾ ഖനനത്തിനായി വഴിതുറക്കുമ്പോൾ അതുണ്ടാക്കുന്ന പാരിസ്ഥിതിക തിരിച്ചടിയും മത്സ്യ തൊഴിൽ രംഗത്തെ തകർച്ചയും ഭക്ഷ്യ മേഖലയുടെ തകിടം മറിയലും ദേശീയ ദുരന്തമായി തീരും.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment