സൗര സുനാമി എന്ന പ്രതിഭാസത്തെ പറ്റി ..




ന്യൂസിലാൻഡ് ബഹിരാകാശത്ത് "സൗര സുനാമിക്ക്"സാക്ഷ്യം വഹിച്ചു.സാധാരണയായി ആസ്വദിക്കാൻ കഴിയാത്ത നഗര ങ്ങളിൽ തെക്കൻ പ്രകാശം പ്രത്യക്ഷപ്പെട്ടു.തിങ്കളാഴ്ച രാത്രി, ക്രൈസ്റ്റ് ചർച്ച്,വെല്ലിംഗ്ടൺ,ഓക്ക്‌ലൻഡ് കുന്നുകൾക്ക് മുകളിൽ ഓറഞ്ച്, പച്ച പ്രകാശം കാണാൻ കഴിഞ്ഞു.2017 ൽ ആസ്ട്രേലിയയിൽ സൗര സുനാമി വ്യക്തമായിരുന്നു.ധ്രുവ പ്രദേശങ്ങളിൽ ഈ പ്രതിഭാസത്തെ അധികമായി കാണാം.

 

അന്തരീക്ഷത്തിനുള്ളിലെ സൗരയൂഥത്തിലെ ഏറ്റവും വലിയ സ്ഫോടനമാണ് സൗരജ്വാലകൾ(Solar tsunami).അവ ബഹിരാ കാശത്തേക്ക് കോടിക്കണക്കിന് ടൺ വസ്തുക്കളെ വലിച്ചെറി യുന്നു,അതൊരു സോളാർ സുനാമിയാണ്,"ഒട്ടാഗോ യൂണിവേഴ്സിറ്റി ഫിസിക്സ്  പ്രൊഫസർ ക്രെയ്ഗ് റോഡ്ജർ വിശദീകരിച്ചു.

 

അടുത്ത 50 വർഷത്തിനുള്ളിൽ ഭൂമിയിൽ ഇത്തരം തീവ്ര സംഭവ വികാസത്തിന് ഏകദേശം 25% അധിക സാധ്യതയു ണ്ട്.ഇത് വൈദ്യുത തടസ്സത്തിന് കാരണമായേക്കാം,

 

സൗര സുനാമിയിൽ രാജ്യത്തുടനീളമുള്ള കാന്തിക ക്ഷേത്ര ങ്ങൾ വ്യത്യാസപ്പെടുന്നു വെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സോളാർ സുനാമി വരുമ്പോൾ സൂര്യനിൽ നിന്ന് അത് ഭൂമിയി ലെത്താൻ 12 മണിക്കൂർ എടുക്കും.

 

സൂര്യന്റെ ഉപരിതലത്തിലെ ചൂടുള്ള പ്ലാസ്മ തരംഗമാണ് സോളാർ സുനാമി.അതിനെ മൊറെട്ടൺ-റാംസി തരംഗം എന്നു വിളിക്കും.MHD വേവ് എന്നും അറിയപ്പെടുന്നു.500-1500 km/s വേഗതയിൽ പടരുന്ന തരംഗങ്ങളാണ് ഇവ.

 

സോളാർ സുനാമിയെ മൺസൂൺ സമയത്തെ മിന്നലുകളോട് താരതമ്യപ്പെടുത്താം.മൺസൂൺ സമയത്ത് ഭൂമിയുടെ ഉപരി തലത്തിൽ ഇടതൂർന്ന മേഘം അടി ഞ്ഞുകൂടി,മേഘത്തിന്റെ ജലകണങ്ങളിൽ ധാരാളം പോസി റ്റീവ് വൈദ്യുതി ചാർജുകൾ ഉണ്ട്.ഭൂമിയുടെ ഉപരിതലം നെഗറ്റീവ് ചാർജ്ജ് ആണ്. പോസിറ്റീവ് ചാർജുള്ള മേഘങ്ങൾ ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്ത് വരുമ്പോഴെല്ലാം മേഘത്തിന്റെ ജലകണങ്ങ ളിൽ അടിഞ്ഞു കൂടിയ പോസിറ്റീവ് ചാർജുകളും ഭൗമോപരി തലത്തിൽ വമ്പിച്ച ആഘാതത്തോടെ ഡിസ്ചാർജ് ചെയ്യപ്പെ ടുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 

 

സൂര്യന്റെ കാന്തികക്ഷേത്രത്തിൽ നിന്നാണ് സൗര കളങ്കങ്ങൾ ഉണ്ടാകുന്നത്.കിഴക്ക്-പടിഞ്ഞാറ് ദിശയിൽ സൂര്യനെ ചുറ്റുന്നു. ഈ കാന്തിക മണ്ഡലങ്ങൾ ഒരു മിനുക്കിയ ഗോളത്തിൽ റബ്ബർ ബാൻഡുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. അവർ ധ്രുവങ്ങളിലേക്ക് വഴുതി വീഴുന്നു.

 

സോളാർ സുനാമി അടിസ്ഥാനപരമായി "ചൂടുള്ള പ്ലാസ്മയുടെ  ഭീമൻ തരംഗമാണ്", അത് ഫോട്ടോസ്ഫിയറിലൂടെ 901,000 km/h)വരെ സഞ്ചരിക്കാനും ഏകദേശം100,000 കി.മീ ഉയരത്തിൽ എത്താനും കഴിയും.

 

സൂര്യന്റെ ഉപരിതലത്തിന് ചുറ്റുമുള്ള വൈദ്യുത ചാർജുള്ള കണങ്ങളുടെ പ്രക്ഷുബ്ധതയ്ക്ക് കാരണമാകുന്ന ഭീമാകാ രമായ കാന്തിക സ്ഫോടനങ്ങൾ സൂര്യനെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഗ്രഹങ്ങളിലേക്കും കാന്തിക സ്ഫോടനങ്ങളുണ്ടാക്കു മെന്നാണ് സൗര സുനാമിയെക്കുറിച്ചുള്ള പഠനങ്ങളിൽ പറയുന്നത്.

 

ഇതു സംഭവിക്കുമ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്ക് പവർ ഗ്രിഡ് നിർത്തിവെയ്ക്കുക എന്നതാണ് ഏറ്റവും സുരക്ഷിത മായ കാര്യം.1859 ൽ സമാന ന്യൂസിലാന്റ് വൈദ്യുതി പ്രവാഹം നിർത്തിവെച്ചു.അത് GPS സംവിധാനത്തെ ബാധിക്കും.വിമാന യാത്രയെയും .

 

വികിരണം ബഹിരാകാശ സഞ്ചാരികൾക്ക് മാരകമാക്കും. നിക്കോളാസ് കേജ് അഭിനയിച്ച നോയിംഗ് എന്ന സയൻസ് ഫിക്ഷൻ സിനിമയുടെ വിഷയമായിരുന്നു സൗര സുനാമി .

 

സൗര സുനാമിയെ പറ്റി കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment