എയർ ഹോണുകളും ശബ്ദ മലിനീകരണവും !


First Published : 2025-10-17, 10:38:50am - 1 മിനിറ്റ് വായന


ആധുനിക ജീവിതത്തിൽ വാഹനങ്ങൾ വഴിയുള്ള ശബ്ദ മലിനീകരണം നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു.ഈ പശ്ചാത്തലത്തിൽ ആണ് കേരള ഹൈക്കോടതി 2005 ൽ തന്നെ കേരളത്തിൽ എയർ ഹോണുകൾ നിരോധിച്ചത്.


Robert Koch എന്ന നോബൽ സമ്മാന ജേതാവ്,1905,(ക്ഷയം, കോളറ,ആന്ത്രാക്സ് കാരണമായ ജീവികളെ തിരിച്ചറിഞ്ഞു) ശബ്ദമലിനീകരണത്തെ പറ്റി പറഞ്ഞത് "പ്ലേഗിനോടും കോളറയോടും മനുഷ്യർ പ്രയോഗിച്ച സമരരീതി തന്നെ ശബ്ദ മലിനീകരണത്തിനെതിരെ നടത്തേണ്ടി വരും"എന്നാണ് .


ശബ്ദ മലിനീകരണം തടയുന്നതിനായി കേരള ഹൈക്കോടതി നിരോധിച്ച എയർ ഹോണുകൾ വാഹനങ്ങളിൽ ഉപയോഗിച്ചു വരുന്നതായി ബന്ധപ്പെട്ട വകുപ്പ് കണ്ടെത്തിയിരുന്നു.


0 മുതൽ 60 ഡെസിബൽ വരെയാണ് മനുഷ്യന്റെ ചെവികൾ ക്ക് ആരോഗ്യപരമായ ശബ്ദ പരിധി.90 ഡെസിബെല്ലിനു മുകളിലെ ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേൾവി തകരാറിലേക്ക് നയിച്ചേക്കാം.130 ഡെസിബെല്ലാണ് വാഹന ങ്ങളിൽ ഉപയോഗിക്കുന്ന അനധികൃത എയർ ഹോണുകളു ടെ ശബ്ദ പരിധി. 


ഇന്ത്യയിലെ പ്രധാന പ്രശ്നമാണ് ശബ്ദമലിനീകരണം.പടക്കം പൊട്ടിക്കുന്നതിനും സ്ഫോടനത്തിനും ഉച്ചഭാഷിണികൾക്കു മെതിരെ നിയമങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ട്.50 dB (ഡെസിബൽ)നെക്കാൾ തരംഗ ദൈർഘ്യമുള്ള ശബ്ദങ്ങൾ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.സാധാരണരീതി യില്‍ രണ്ടു പേര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ 30-40 ഡെസി ബലാണ് ശബ്ദം.ആളുകള്‍ ബഹളം വയ്ക്കുമ്പോള്‍ അത് 50 ഡെസിബലിലാകുന്നു.ഒരു സാധാരണ വാഹനത്തിന്റെ ശബ്ദം 70 ഡെസിബലും എയര്‍ഹോണിന്റെ ശബ്ദം 90-120 ഡെസിബലും വരും.125-145 ഡെസിബലിനു മുകളിലുള്ള പടക്കങ്ങൾ ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിസ്ഥിതി സംരക്ഷണ നിയമം(രണ്ടാം ഭേദഗതി)1999ല്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.

അമ്പലങ്ങളിലും പള്ളികളിലുമൊക്ക നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറൈഡിന്റെ സാന്നിധ്യത്തോടെ നിര്‍മ്മിച്ച പൊട്ടിക്കുന്ന പടക്കങ്ങളുടെ ശബ്ദം വളരെ അധികമാണ്.

വായു മലിനീകരണത്തിന്‍റെ സുപ്രധാന ഘടകം ശബ്ദത്തില്‍ നിന്നുള്ള മലിനീകരണമാണെന്ന് പരക്കെ മനസ്സിലാക്കിക്കഴി ഞ്ഞിരിക്കുന്നു.ശബ്ദം വായുവിലൂടെ സഞ്ചരിക്കുന്നു.ചുറ്റും വ്യാപിച്ചിരിക്കുന്ന വായുവിന്‍റെ ഗുണതലങ്ങളെ ആസ്പദമാ ക്കിയാണ് അത് അളക്കുന്നത്.90 ഡെസിബലില്‍ കൂടുതലു ള്ള തുടര്‍ച്ചയായ ശബ്ദം,കേള്‍വി നാശത്തിനും നാഢീവ്യൂഹ ത്തില്‍ സ്ഥിരമായ മാറ്റങ്ങള്‍ക്കും കാരണമാകാമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.പട്ടണങ്ങളില്‍ 45 ഡെസിബല്‍ ആണ് സുരക്ഷിതമായ ശബ്ദനിലയെന്ന് ലോകാരോഗ്യ സംഘടന തീരുമാനിച്ചിട്ടുണ്ട്.ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ സാധാരണയായി 90 ഡെസിബലിലും അധികം ശബ്ദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ലോകത്തിലെ ഏറ്റവും ശബ്ദമാനമായ പട്ടണങ്ങളില്‍ മൂന്നാം സ്ഥാനമാണ് മുംബൈ ക്കുള്ളത്.ന്യൂഡല്‍ഹി തൊട്ടു പിന്നിലായുണ്ട്.


ശബ്ദം അസ്വസ്ഥതകളും സ്വൈര്യക്കേടും സൃഷ്ടിക്കുന്നതി നൊപ്പം അത് ധമനികള്‍ക്കു പിരിമുറുക്കവും സൃഷ്ടിക്കുന്നു. ഇതുമൂലം അഡ്രിനാലിന്‍റെ ഒഴുക്ക് അതിവേഗത്തിലാവു കയും ഹൃദയത്തെ വളരെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യുന്നു.തുടര്‍ച്ചയായ ശബ്ദം കൊളസ്‍‌‌ട്രോള്‍ നില ഉയര്‍ത്തുകയും രക്തവാഹിനിക്കുഴലുക ളുടെ സ്ഥിരമായ മുറുക്കത്തിനും അതുവഴി ഹൃദയാഘാത ത്തിനും പക്ഷാഘാതത്തിനും കാരണമാവുകയും ചെയ്യുന്നു. ഉയര്‍ന്ന ശബ്ദം ഞരമ്പുരോഗത്തിനും ഞരമ്പുകള്‍ പൊട്ടുന്ന തിനും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു


മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന ശബ്ദത്തിന്റെ ഗണ്യമായ അളവ് സമുദ്രത്തിലും എത്തും.ശബ്ദ ആഘാതങ്ങളെക്കുറിച്ചുള്ള പുതിയ മിക്ക ഗവേഷണങ്ങളും സമുദ്ര സസ്തനികളിലും മത്സ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു നടക്കുന്നു.അകശേരുക്ക ളെയും ശബ്ദ മലിനീകരണം ബാധിക്കാറുണ്ട്.ആശയ വിനിമ യത്തിന് ശബ്ദത്തെ ആശ്രയിക്കുന്ന തിമിംഗലങ്ങൾ പോലുള്ള മൃഗങ്ങളെ അധിക ശബ്ദം പലവിധത്തിൽ ബാധിക്കും.

15 വർഷങ്ങൾക്കു മുമ്പ് നിരോധിച്ച എയർ ഹോണുകൾ ഇന്നും വാഹനങ്ങളിൽ ഉപയോഗിക്കുന്നു എന്ന ഗൗരവതര മായ നിയമലംഘനം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment