ആൻഡമാൻ ദ്വീപുകാരെ ഭയപ്പെടുത്തുന്നതാണ് പുതിയ വികസന പദ്ധതികൾ !




836 ദ്വീപുകളുടെ കൂട്ടമായ ആൻഡമൻ നിക്കോബാറിന് വലിയ ഭീഷണിയായി ഹോങ്ങോഗ് മാതൃകയിലുള്ള വൻകിട തുറമുഖവും വ്യവസായ ഇടനാഴിയും മാറുമെന്ന് നാട്ടുകാർ  ഭയപ്പെടുന്നു.75000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 166 ച Km വിസ്താരത്തിലാണ് നിർമിക്കാൻ പോകുന്നത്.


30,000 വർഷങ്ങൾക്ക് മുമ്പ് മധ്യ പാലിയോലിത്തിക്ക് കാലഘട്ട ത്തിൽ തദ്ദേശീയരായ ആൻഡമാനീസ് ജനത,മറ്റ് ജനവിഭാഗ ങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു എന്ന് കരുതുന്നു.നാഗരികതയുടെ പുരാവസ്തു തെളിവുകൾ 2,200 വർഷം പഴക്കമുള്ളതാണ്.


വളരെ ദുർബ്ബലമായ ദ്വീപ് ആവാസ വ്യവസ്ഥകളും വളരെ സവിശേഷമായ സസ്യജന്തു ജാലങ്ങളെ പിന്തുണയ്ക്കുന്ന ലോകത്തിലെ ഏറ്റവും ശുദ്ധമായ പ്രദേശങ്ങൾ ഇതിൽ അട ങ്ങിയിരിക്കുന്നു.വലിയ ദ്വീപുകളുടെ ഭൂപ്രകൃതി കടൽ പുൽ ത്തകിടികൾ,പവിഴപ്പുറ്റുകൾ/പാറക്കെട്ടുകൾ,ബീച്ചുകൾ, കടൽത്തീര വനങ്ങൾ,ആൻഡമാൻ ചരിവുകൾ,കുന്നുകൾ, താഴ്വരകൾ,അരുവികൾ എന്നിവയിൽ നിന്ന് ഉയർന്നുവ ന്നതാണ്.


ആൻഡമാൻ,ലിറ്റിൽ ആൻഡമാൻ,ലിറ്റിൽ ആൻഡമാൻ, ലിറ്റിൽ നിക്കോബാർ,ഗ്രേറ്റ് നിക്കോബാർ ദ്വീപുകൾ എന്നിവിട ങ്ങളിലെ എല്ലാ വലിയ ദ്വീപുകളുടെയും ഭൂപ്രകൃതി,ഭൂരിഭാഗം  വറ്റാത്തതും കാലാനുസൃതവുമായ ശുദ്ധജല അരുവികളാലും ചില പ്രദേശങ്ങളിൽ ചതുപ്പുനിലങ്ങളിലേക്ക് വ്യാപിച്ചുകിട ക്കുന്ന കണ്ടൽക്കാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു .


പവിഴപ്പുറ്റുകൾ,ഏറ്റവും വലിയ ഞണ്ടുകൾ,ഏറ്റവും വലിയ ആമകൾ,വ്യത്യസ്ഥ മത്സ്യങ്ങൾ,ഏറ്റവും മനോഹരമായ ചിത്രശലഭങ്ങൾ ഒക്കെ ദ്വീപുകളിൽ സുലഭമാണ്.


വളരെ ദുർബ്ബലമായ ദ്വീപ് ആവാസ വ്യവസ്ഥകളും സവിശേഷ സസ്യജന്തുജാലങ്ങളെ പിന്തുണയ്ക്കുന്ന ഏറ്റവും ശുദ്ധമായ ചുറ്റുപാടും ഇവിടെ കാണാം.


കടൽ വെള്ളത്തിൻ്റെ ചൂട് വർധിച്ചത് പവിഴപ്പുറ്റുകളെ പ്രതികൂ ലമായി ബാധിക്കുന്നുണ്ട്.മഴയുടെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു.മറ്റു സസ്യങ്ങളെയും ഇതു ബാധിക്കുന്നു.

കാടുകൾ നഷ്ടപ്പെടുന്നു.കണ്ടൽ കാടുകൾ കുറഞ്ഞു. അധിനിവേശ സസ്യങ്ങൾ വർധിച്ചു.മധ്യ - വടക്കൻ ആൻഡമ നിലെ ജലവിതാനം കുറയുകയാണ്.


വിനോദ സഞ്ചാരവുമായ ബന്ധപ്പെട്ട നിർമാണങ്ങൾ ദ്വീപുക ൾക്കും ആദിമവാസികൾക്കും പുതിയ പ്രശ്നങ്ങൾ വരുത്തി വെക്കുന്നു.

Island Coastal Regulation Zone(ICRZ)തീരദേശ സംരക്ഷണ ത്തിൽ വിട്ടുവീഴ്ചകൾ തുടരുന്നത് പ്രതിസന്ധികളെ രൂക്ഷ മാക്കുന്നു.

സോൺ 5 ൽ പെടുന്നു ഈ  ദ്വീപുകൾ ഭൂകമ്പത്തിന് കൂടുതൽ സാധ്യതയുള്ള പ്രദേശമാണ് .

ഗ്രാൻ്റ് ട്രക്ക് റോഡുകളുടെ നിർമാണത്തിൽ സുപ്രീം കോടതി 1990 കളിൽ തന്നെ കർക്കശമായ നിർദ്ദേശങ്ങൾ വെച്ചിരുന്നു.
അത്തരം നിർദ്ദേശങ്ങൾ ഉണ്ടായിട്ടും പുതിയ റോഡുകളും മറ്റും പുതിയ രോഗങ്ങൾ ദ്വീപുകളിൽ എത്തിച്ചു.1999 ൽ 60% ജനങ്ങളിലും മീസിൽസ് രോഗം വന്നു. അത് ആവർത്തിച്ചു ണ്ടായി.

Great Nicobar Transhipment port  എന്ന വികസന പദ്ധതിയുടെ പേരിൽ വൻ നിർമാണങ്ങൾ നടത്തുവാൻ കേന്ദ്ര സർക്കാർ  തയ്യാറെടുക്കുമ്പോൾ ദ്വീപുകൾ കൂടുതൽ കുഴപ്പത്തിലെയ്ക്ക് എത്തുമെന്ന് അംഗീകരിക്കാൻ അധികാരികൾ തയാറാകു ന്നില്ല.


The forest is our supermarket എന്നാണ് തദ്ദേശവാസിയായ നര വംശ ശാസ്ത്രജ്ഞൻ ശ്രീ.അനിസ് ജസ്റ്റിൻ വിശേഷിപ്പിക്കു ന്നത്.അതിൽ നിന്നും നാട്ടുകാരുടെ കാടുകളോടുള്ള ബന്ധം മനസ്സിലാക്കാം !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment