കടൽ തീരങ്ങൾക്കു മറ്റൊരു പുതിയ ഭീഷണിയും കൂടി !

കേരള തീരത്തു നിന്നും 74.5 കോടി ടൺ മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക !
പാരിസ്ഥിതിക-സാമൂഹ്യ ആഘാതപഠനങ്ങൾ നടത്താതെ കേരളത്തി ലെ കടൽ തീരത്ത്നിന്നും 74.5 കോടി ടൺ മണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉടൻ ഉപേക്ഷിക്കണം.
2002 ൽ രൂപീകൃതമായ കേന്ദ്ര നിയമമായ ഓഫ്ഷോർ മിനറൽ(വികസ നവും നിയന്ത്രണവും)നിയമം അനുസരിച്ചാണ് കേന്ദ്ര സർക്കാർ നടപടി കൾ സ്വീകരിച്ചു വരുന്നത്.ഇതിനു അടിസ്ഥാനമാക്കിയതാവട്ടെ ജിയോ ളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പാഠനമാണ്.ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ധാതുവിഭവങ്ങളുടെ ബ്ലോക്കുകൾ ലേലം ചെയ്യാനു ള്ള പ്രാരംഭ നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുകയാണ്. സമുദ്രത്തിൽ പതിക്കുന്ന നദികൾ നിക്ഷേപിക്കുന്ന മണലുകളെയാണ് ഓഫ്‌ഷോർ മണൽ എന്ന് വിവക്ഷിക്കുന്നത്.
തീരത്ത് നിന്നും പന്ത്രണ്ട് നോട്ടിക്കൽ മൈൽ ദൂരം വരെയുള്ള മണൽ നീക്കം ചെയ്യാനാണ് നിഷ്കർഷിക്കുന്നത്.കേരള തീരത്ത് അഞ്ച് സ്ഥലങ്ങളിൽ ഇങ്ങിനെ മണൽ നിക്ഷേപം ഉണ്ടെന്നാണ് ജിയോളജി ക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടെ പഠനത്തിൽ കണ്ടെത്തീയിരിക്കുന്നത്. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം തെക്കു, കൊല്ലം വടക്കു എന്നിവയാണ് ഈ പ്രദേശങ്ങൾ.
കൊല്ലം,ആലപ്പുഴ മേഖലയിൽനിന്നും ആദ്യം മണൽ ഖനനം നടത്താണ് നീക്കം.ഇവിടെ 30 കോടി ടൺ മണൽ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തൽ.
2002-ൽ രൂപീകൃതമായ നിയമത്തിന് 2023 ൽ സർക്കാർ ഭേദഗതി വരുത്തുകയുണ്ടായി.ഇതനുസരിച്ചു സ്വകാര്യ മേഖലകൾക്കുകൂടി ഖനനത്തിൽ പങ്കാളികളാകാവുന്നതാണ്.
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ,ഇന്ത്യൻ ബ്യുറോ ഓഫ് മൈൻസ് , ആറ്റൊമിക് മിനറൽ ഡയറക്ടറേറ്റ്,എന്നിവരുടെ സംയുക്ത പരിശോധ നയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു മുൻ കാലഘട്ടത്തിൽ
ഓഫ്ഷോർ പരിവേക്ഷണവും ഖനനവും നടത്തുവാൻ നിഷ്കർഷി ച്ചിരുന്നത്.
ഇവിടെ പാരിസ്ഥികമായ ഒരു ഘടകവും പരിഗണനാ വിധേയമാക്കി യിട്ടില്ല.കടൽതീരത്തെ ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിച്ചിട്ടില്ല. ഇവിടെ നിവസിക്കുന്ന ആയിരക്കണക്കിന് ജീവിവർഗങ്ങളുടെ സംബന്ധിച്ചോ,അവയുടെ അതിജീവനത്തെക്കുറിച്ചോ, മത്സ്യങ്ങളുടെ അതിജീവനത്തെക്കുറിച്ചോ,തീരങ്ങളിൽ ഖനനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചോ,തീരവാസികളിൽ ഖനനം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചോ പഠനങ്ങൾ നടന്നിട്ടില്ല.മത്സ്യമേഖലയുടെ വിശേഷിച്ചും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ദീർഘകാലാടി സ്ഥാനത്തിൽ ദുരന്തപൂരിതമാക്കുന്നതാണ് തീരദേശത്തെ മണൽ ഖാനനം.നദികളുടെ സൂക്ഷ്മമായ ഗതിവിഗതികളെയും ഖനനം ദോഷകരമായി ബാധിക്കുന്നതാണ്.
ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ മണൽ ഖനനനീക്കം ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ടി വി രാജൻ,
ഗ്രീൻ മൂവ്മെന്റ്,
കോഴിക്കോട് 16. 9497307319
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment