കുമരകത്തെ G 20 സമ്മേളനത്തിൽ കാലാവസ്ഥാ ദുരന്തവും മുഖ്യ വിഷയമാണ് !




ഇന്ത്യ അധ്യക്ഷ പദവി വഹിക്കുന്ന ജി-20 ഷെർപ്പമാരുടെ രണ്ടാം യോഗം കുമരകത്ത് മാർച്ച് 30 ന് തുടങ്ങി,ഏപ്രിൽ 2 വരെയാണ് നടക്കുക.ഇന്ത്യയുടെ ജി 20 ഷെർപ്പശ്രീ.അമിതാഭ് കാന്ത് അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ,അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള120ലധികം പ്രതിനിധിക ളാണ് നാല് ദിവസം നടക്കുന്ന യോഗത്തിൽ പങ്കെടുക്കുക. ഹരിത വികസനത്തെക്കുറിച്ചുള്ള ജി 20 ഷെർപ്പ മീറ്റിംഗ് സൈഡ് ഇവന്റ് മാർച്ച 30നായിരുന്നു.

 

G 20 സമ്മേളന അധ്യക്ഷ സ്ഥാനം ഇന്ത്യ ഇൻഡോനേഷ്യയിൽ നിന്ന് ഏറ്റെടുത്തു.ഇന്ത്യക്കു ശേഷം ബ്രസീൽ നേതൃത്വത്തി ലെത്തും എന്നാണ് ധാരണ.

 

G20 ക്കു മുന്നോടിയായി പരിസ്ഥിതി,കാലാവസ്ഥാ സുസ്ഥിരത വർക്കിംഗ് ഗ്രൂപ്പ്(ECSWG)ആരംഭിച്ചത് മാർച്ച് 28നായിരുന്നു , ഗുജറാത്തിലെ ഗാന്ധിനഗറിൽ 2nd ൽ പരിസ്ഥിതി,വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പ്രതിനിധികൾ പങ്കെടുത്തു.യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവ രിക്കുന്നതിന് ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ മാനേജ് മെന്റിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും കാലാവസ്ഥാ വ്യതിയാനം,ജന സംഖ്യാ വളർച്ച,ജലത്തിന്റെ ആവശ്യകത വർധിപ്പിക്കൽ തുടങ്ങിയ ആഗോള ജല വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും ചെയ്തു മാർച്ച് സമ്മേളന ത്തിൽ .

 

ഭൂമി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ.കാട്ടു തീ ബാധിത പ്രദേശങ്ങളും ഖനന ബാധിത പ്രദേശങ്ങളും ഇന്ത്യൻ പ്രസിഡ ൻസിയുടെ കീഴിൽ തിരിച്ചറിഞ്ഞ രണ്ട് മുൻഗണനാ ഭൂപ്രകൃ തികളെ കുറിച്ച് പ്രതിനിധികളുടെ ചർച്ചകൾ സെഷനിൽ നടന്നിരുന്നു.

 

ആഗോള ജിഡിപിയുടെയും വ്യാപാരത്തിന്റെയും 75%വും ലോകത്തിന്റെ പുറന്തള്ളലിന്റെ 80% ഉം G20 വഹിക്കുന്നു.പുറ ന്തള്ളലിന്റെ ഉത്തരവാദിത്തം രാജ്യങ്ങൾക്ക് ഒരു പോലെയല്ല എന്ന യാഥാർത്ഥ്യം ഇന്നും അമേരിക്കയും യുറോപ്പും തൃപ്തി കരമായി അംഗീകരിച്ചിട്ടില്ല.

 

കാലാവസ്ഥാ ദുരന്തങ്ങൾ കാരണം 2050-ഓടെ 6.2 കോടിയി ലധികം ദക്ഷിണേഷ്യൻ രാജ്യക്കാർ വീടുകളിൽ നിന്ന് കുടിയിറ ങ്ങാൻ നിർബന്ധിതരാണ്.വികസ്വര രാജ്യങ്ങൾ മോശമായ കാലാവസ്ഥാ ദുരന്തത്തിന്റെയും താങ്ങാനാവാത്ത കട ബാധ്യ തയുടെയും നടുവിൽ തുടരുന്നു.

 

ഇന്ത്യയുടെ G20 പ്രസിഡൻസി ആശയം 'വസുധൈവ കുടുംബ കം '-'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ്.പക്ഷെ ഇന്ത്യയുടെ ഹിമാലയം മുതൽ അറബിക്കടൽ വരെ നടക്കുന്ന പാരിസ്ഥിതിക തകർച്ചയെ കണ്ടില്ല എന്നു നടിക്കുന്ന ദേശീയ സർക്കാരിന്റെ ഏറ്റവും അപകടകരമായ മുഖം പുതിയ വന നിയമത്തിൽ വ്യക്തമാണ്. ഇത്തരം ഇരട്ടതാപ്പുകളാണ് G 20 പാെലെയുള്ള സമ്മേളനങ്ങളുടെ ബലഹീനതകളും .
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment