ജൂൺ 3 സൈക്കിൾ ദിനം , നമ്മുടെ നാട്ടിൽ സൈക്കിൾ അത്ഭുതങ്ങൾക്കു തുടക്കമാകും എന്ന് കരുതേണ്ടതില്ല !




ജൂൺ 3 ന്റെ സൈക്കിൾ ദിനത്തിലും ജനങ്ങൾ സൈക്കിൾ യാത്ര പരിഗണിക്കേണ്ടതുണ്ട് എന്ന സന്ദേശമെത്തിക്കാൻ സർക്കാർ പരാജയപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. നാട്ടിലെ അധികാര കേന്ദ്രങ്ങളിലെ പരമയോഗ്യന്മാർ(റെഞ്ച് റോവർ മാത്രം ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി മുതൽ Innova ശകടത്തെ മാത്രം വാഹനമായി പരിഗണിക്കുന്ന Civil Service Servents, MLA-MP സംഘം)മുതൽ പണച്ചാക്കുകൾ വരെ വില പിടിപ്പുള്ള വാഹനങ്ങളെ അധികാര ചിഹ്നമായി ആഘോഷി ക്കുമ്പോൾ,അര-മുഴു പട്ടിണിക്കാരന്റെ മാത്രം പരിഗണനയി ലുള്ള വാഹനമായി സൈക്കിൾ തുടരുന്നു.വ്യക്തിപരമായി പ്രകൃതി സ്നേഹികൾ സൈക്കിളുകളെ ഇഷ്ടപ്പെടുന്നു എന്നതു മാത്രമാണ് നാട്ടിൽ  ഉണ്ടായ മാറ്റം.

 

 

ലോകത്തെ അതിസമ്പന്ന രാജ്യങ്ങളിൽ സൈക്കിൾ സവാരി അഭിമാനിമായി പരിഗണിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങ ളായി.ആ പട്ടികയിൽ ചൈനയും ഒന്നാം നിരക്കാരനാണ്. ബെർലിനും മറ്റ് യൂറോപ്യൻ വീധികളും ജോഹന്നാസ് ബർഗും ബീജിംഗും ഇത്തരം വിഷയങ്ങളിൽ  മുന്നേറ്റത്തിലാണ്.

 

 

സൈക്കിളിംഗിൽ ഏറ്റവും മോശം ട്രാക്ക് റിക്കാർഡാണ് കേരളത്തിനുള്ളത്.ചാണ്ഡിഗഢ് പോലെയുള്ള നഗരങ്ങളിൽ ആശാവഹമായ സൈക്കിൾ വഴികൾ ഉണ്ടാക്കുവാൻ അവർ തയ്യാറായി.എന്നാൽ ഇത്തരം കാര്യങ്ങളിൽ വാചക കസർ ത്തിൽ അവസാനിക്കുന്നു കേരള സർക്കാർ മുതൽ ത്രിതല പഞ്ചായത്തുകൾ വരെ .

 

 

സ്വകാര്യ വാഹനങ്ങൾ ,വിശിഷ്യ ഇരുചക്ര മോട്ടോർ വാഹന ങ്ങൾ,ചെറു കാറുകൾ എന്നിവയുടെ എണ്ണം അത്ഭുതകര മായി വർധിക്കുന്നു കേരളത്തിൽ.യാത്രകളുടെ 30% മുതൽ 50% എങ്കിലും 5 km ൽ താഴെയായിരിക്കെ അതിൽ നല്ല ശത മാനം ആളുകളെയും സൈക്കിൾ യാത്രികരാക്കാൻ(ഇലക് ട്രിക് സൈക്കിളുകൾക്ക് പ്രധാന പരിഗണന)ശ്രമിച്ചാൽ അത് നമ്മുടെ റോഡുകൾക്കും കാർബൺ ബഹിർഗമനത്തിനും കീശക്കും വലിയ സഹായമായിരിക്കും.

 

 

സ്കൂളുകളിലേക്കും സർവ്വകലാശാലകളിലെക്കും കുട്ടികൾ സൈക്കിൾ യാത്രയെ പരിഗണിക്കണമെങ്കിൽ അതിന് അനുയോജ്യമായ പശ്ചാത്തല സൗകര്യവും മറ്റും ഒരുക്കണം. കാമ്പസുകളെ മോട്ടോർ വാഹനവിമുക്തമാക്കണം. ഇത്തരം ശ്രമങ്ങൾ കാൽ നൂറ്റാണ്ടിനു മുമ്പ് വിദേശ കാമ്പസുകളിൽ നടപ്പിലാക്കിയതാണ്.വിഷയങ്ങളോടു മുഖം തിരിച്ചു നിൽ ക്കാൻ വലിയ താൽപര്യമാണ് കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് എന്ന് മറക്കുന്നില്ല.

 

 

സൈക്കിൾ യാത്രയുടെ സൗകര്യങ്ങൾ

 

1.കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ ഡൈ ഓക്‌സൈഡ് യാത്രക്കൊപ്പം പുറത്തുവിടില്ല.ഓരോ വർഷത്തെ സൈക്കിൾ ഉപയോഗത്തിലെ മിതമായ വർദ്ധന 60 ലക്ഷം മുതൽ 1.4 കോടി ടൺ വരെ കാർബൺ ഡൈഓക് സൈഡ് പുറന്തള്ളൽ കുറക്കാൻ സഹായിക്കും.

 

ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന് പരി സ്ഥിതിക്ക് ദോഷകരമായ ആന്റിഫ്രീസും മറ്റ് ദ്രാവകങ്ങളും പുറത്തുവരും.സൈക്കിളിംഗ് അവയെ കുറയ്ക്കും.

 

കൂടുതൽ കാറുകൾ,മറ്റു സ്വകാര്യ വാഹനങ്ങൾ അർത്ഥമാ ക്കുന്നത് കൂടുതൽ റോഡുകൾ നിർമ്മിക്കേണ്ടതുണ്ട് എന്നാണ്.അധികം തണൽ നഷ്ടപ്പെടുവാൻ നിർമ്മാണം കാരണമാകും.ഭൂഗർഭ,ജല മലിനീകരണത്തിന് ഇടയുണ്ടാ ക്കും.വെള്ളം ഒഴുകിപ്പോക്കിന് തടസ്സം വർധിക്കും.കൂടുതൽ സൈക്കിൾ എന്നാൽ സുസ്ഥിരമായ കൂടുതൽ ബൈക്ക് പാതകൾ എന്നർത്ഥമാക്കുന്നു.

 

 

ജൂൺ 3 സൈക്കിൾ ദിനം , നമ്മുടെ നാട്ടിൽ സൈക്കിൾ അത്ഭുതങ്ങൾക്കു തുടക്കമാകും എന്ന് കരുതേണ്ടതില്ല !

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment