റോഡു വീതി കൂട്ടാൻ കിളി കൂടുകൾ തകർക്കരുത് എന്ന് EAC !




റോഡിന്റെ വീതി കൂട്ടലുമായി ബന്ധപ്പെട്ട്,കിളികളുടെ കൂടുക ളുളള മരങ്ങൾ മുറിക്കരുതെന്നും റോഡിന്റെ ഗതി മാറ്റി വിടണ മെന്നും Expert Appraisal Committee(EAC)അഭിപ്രായപ്പെട്ടത് കേരളത്തിലെ റോഡു വികസനവുമായി ബന്ധപ്പെട്ടാണ്.

 

പാരിസ്ഥിതികമായി വൻ തിരിച്ചടി നേരിടുന്ന കേരളത്തിൽ കാടുകൾ കുറയുകയും നാട്ടിലെ മരങ്ങൾ വെട്ടി മാറ്റുന്നതിൽ അത്യുത്സാഹം കാട്ടുവാൻ സർക്കാർ സംവിധാനവും സാധാരണ മനുഷ്യർ മുതൽ സമ്പന്നർ വരെ തയ്യാറാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയ പരിസ്ഥിതി ആഘാത സമിതിയുടെ ഭാഗമായ പരിശോധനാ സംവിധാനം ഇത്തരം ഒരു തീരുമാനം എടുക്കുന്നത്.

 

38.3 km ദൈർഘ്യമുള്ള ഉറുകുന്ന് -കടമ്പാട്ടുകോണം റോഡ് , NH744റോഡിനെയും NH66 നെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

റോഡു വികസനത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലെ 69500 മരങ്ങൾ മുറിച്ചു മാറ്റാനുളള തിരക്കിലായിരുന്നു നിർമാ ണത്തിന്റെ ചുമതലക്കാർ.ഈ അവസരത്തിലാണ് EAC പക്ഷി കൾ കൂടുകൂട്ടിയ മരങ്ങൾ മുറിക്കരുത് എന്നു തീരുമാനി ക്കുന്നത് .

 

Pelicon,കൊക്കുകൾ(Herone),Painted Strokes,Ibis തുടങ്ങിയ പക്ഷികൾ കൂടു കൂട്ടുന്നു എങ്കിൽ അത്തരം മരങ്ങൾ മാറ്റി സ്ഥാപിക്കാനും ശ്രമിക്കരുത്.ഏതെങ്കിലും മരം മുറിക്കേണ്ട അനിവാര്യ അവസരത്തിൽ മാറ്റി സ്ഥാപിക്കാൻ തീരുമാനി ക്കാം.

 

2022 ൽ മലപ്പുറത്ത്, NH66 ലെ കിളിക്കൂടുകൾ ഉണ്ടായിരുന്ന മരം മുറിച്ചിട്ടതിലൂടെ ചേക്കേറിയ നിരവധി പക്ഷികളും കുഞ്ഞുങ്ങളും മരണപ്പെട്ടിരുന്നു.ഈ വിഷയം കേന്ദ്ര റോഡ്- ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ തിരുവന ന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന SWIM , മറ്റ് ചിലരും ശ്രമിച്ചതിന്റെ കൂടി തുടർച്ചയായി പുതിയ തീരുമാനത്തെ കാണാം.

 

ദേശീയ പാത NH Authority യുടെ റോഡു വീതി കൂട്ടലും KIIFB പദ്ധതിയുടെ ഭാഗമായ സംസ്ഥാന റോഡ് വീതി കൂട്ടലും നടക്കുമ്പോൾ മരങ്ങളെ ഒരു തരത്തിലും പരിഗണിക്കാതെ, മരം മുറി തന്നെ കച്ചവടമാക്കി മാറ്റാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ മടിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് കേരള ത്തിന്റെ പരിസ്ഥിതി വിഷയത്തിൽ , കേരളത്തിലെ അധികാര കേന്ദ്രത്തെക്കാൾ ശ്രദ്ധയെടെ മരങ്ങളുടെ കാര്യത്തിൽ മറ്റൊരു സമിതി തീരുമാനമുണ്ടാക്കുന്നത്.

 

പുനലൂർ - പൊൻകുന്നം സംസ്ഥാന പാത വീതി കൂട്ടലിന്റെ സമയത്ത് നൂറ്റാണ്ടു പഴക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റാതെ മാറ്റി സ്ഥാപിക്കാൻ ശ്രമിക്കണമെന്ന അഭ്യർത്ഥന പരിസ്ഥിതി പ്രവർത്തകർ കേരള പൊതു മരാമത്തുവകുപ്പ് മന്ത്രിക്കു നൽകിയിരുന്നു.ആ അഭ്യർത്ഥന ലഭിച്ചു എന്നു പോലും അറിയി ക്കുവാനുള്ള മര്യാദ കാട്ടാത്ത Public Works Department ആണ്  ഇന്നും നമുക്കായി പ്രവർത്തിക്കുന്നത്.

 

ഹൈദ്രാബാദിലും മറ്റു പല സംസ്ഥാനങ്ങളിലും മെട്രോ തുടങ്ങിയ നിർമാണങ്ങൾക്കായി മരങ്ങൾ മാറ്റി സ്ഥാപിക്കാൻ എടുത്ത തീരുമാനം കേരള സർക്കാരിന് അറിവുള്ളതായി തോന്നുന്നില്ല.

 

സുപ്രീം കോടതിയുടെ വിലയിരുത്തൽ 100 വർഷം നിലനിൽ ക്കുന്ന മരങ്ങൾ 75 ലക്ഷം രൂപയുടെ സാമൂഹിക സേവനം നൽകുന്നു എന്നും മരങ്ങൾ പരമാവധി സംരക്ഷിച്ചെ വികസ നം നടപ്പിലാക്കാവൂ എന്നുമാണ്.

 

ഉറുകുന്ന്-കടമ്പാട്ടു കോണം റോഡിന്റെ നീളം 38.3 km . അവിടെ മുറിക്കാൻ ഉദ്ദേശിച്ച മരങ്ങളുടെ എണ്ണം 69500 വരും. ഒരു km ൽ 1815 മരങ്ങൾ .

 

പുനലൂർ - പൊൻകുന്നം റോഡിന്റെ നീളം 136 km .അങ്ങനെ എങ്കിൽ അതിന്റെ വീതി കൂട്ടലിനായി 1815 X 136 = 246800 മരങ്ങൾ വെട്ടി മാറ്റിയിട്ടുണ്ടാകും.ഇതിൽ 10% മരങ്ങൾക്കെ ങ്കിലും100 വർഷങ്ങൾ പഴക്കമുണ്ടായിരുന്നതായി കരുതാം. ഏകദേശം 25000 മരങ്ങൾ അത്തരത്തിൽ ഉണ്ടാകും .ആ മര ങ്ങൾക്ക് സുപ്രീംകോടതി പറഞ്ഞ വിലയിട്ടാൽ റോഡു വികസനം വഴി 18750 കോടിയുടെ സാമൂഹിക നഷ്ടം കേരള ത്തിന് ഉണ്ടായി എന്നാണ്.

 

NH 66 റോഡ് വികസനം നടക്കുന്നത് 550 Km നീളത്തിൽ . അവിടെ 500 മരങ്ങൾ വെച്ച് മുറിച്ചിട്ടുണ്ടെങ്കിൽ പാേലും മുറിച്ചവയുടെ എണ്ണം 270000 മരങ്ങൾ അവിടെ മുറിച്ചു മാറ്റിയ മുത്തശ്ശി മരങ്ങളുടെ മൂല്യം എത്രയായിരം കോടി വരും ?

 

മുട്ടിൽ മരം മുറി മുതൽ പുറകോട്ടു പോയാൽ പെരിയയും ഇടുക്കിയും കക്കിയും മറ്റും രാഷ്ട്രീയ നേതാക്കളും വനം റവന്യൂ വകുപ്പും കരാറുകാരും ഒക്കെ തമ്മിലുള്ള അവിഹിത ബന്ധങ്ങൾ വ്യക്തമാക്കപ്പെട്ട സംഭവങ്ങളാണ്.

 

വയനാട്ടിലെ ഈട്ടി മുതലായ മരം മുറി നടത്തിയ ക്രിമനലു കൾ വിവിധ ചാനലുകളുടെ ഉടമകളായി നിന്നുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കു മ്പോഴാണ് റോഡു വീതി കൂട്ടലിന്റെ മറവിലെ വ്യാപക മരം കൊള്ളകൾ നടത്താൻ കേരള സർക്കാർ അവസരം ഒരുക്കി വന്നത്.

 

ഉറുകുന്ന് - കടമ്പാട്ടുകാേണം റോഡിന്റെ വശങ്ങളിലെ മര ങ്ങൾ മുറിക്കന്നതിനെതിരെ Expert Appraisal Committee പുറപ്പെടുവിച്ച ഉത്തരവ് കേരള സർക്കാരിന്റെ കണ്ണു തുറപ്പി ക്കുമൊ ? അതൊ ആ തീരുമാനവും അട്ടിമറിക്കാനാകുമൊ ശ്രമങ്ങൾ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment