പക്ഷിപ്പനി വീണ്ടും...




കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ഉണ്ടായിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂർ പഞ്ചായത്തിലുമാണ് താറാവുകളിൽ രോഗം പടർന്നു പിടിച്ചിരിക്കുന്നത്.


1878 ൽ വടക്കൻ ഇറ്റലിയിൽ പൗൾട്രി ഫാമുകളിൽ അതി വേഗതയിൽ കോഴികളെ കൊന്നൊടുക്കിയ രോഗത്തിനെ “Fowl Plague”എന്നാണ് വിളിച്ചത്. 1955 ലാണ് ടൈപ്പ് A ഇൻഫ്ലുവെൻസ വൈറസാണ് രോഗ കാരണം എന്നു തിരിച്ചറിഞ്ഞത്. 1981ൽ നടന്ന ആദ്യ അന്താരാഷ്ട്ര Symposium on Avian Influenza രോഗത്തെHPAI ( Highly pathogenic avian influenza) എന്ന് പുനഃനാമകരണം ചെയ്തു.


മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1997 ൽഹോങ്കോങ്ങിൽ.2003 മുതൽ H-5N-1ന്‍റെ 700 ലധികം മനുഷ്യ കേസുകൾ ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ ഗുരുതര രോഗം ഉണ്ടാക്കുന്നതിൽ മുൻ പന്തിയിൽ  H5-N1, H7-N9 എന്നീ ടൈപ്പുകൾ ആണ്. 2013 ൽ ചൈനയിലാണ് ഇൻഫ്ലുവൻസ എ വൈറസ് സബ്‌ ടൈപ്പ് H7 N9 മനുഷ്യരെ ബാധിച്ചതായി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഗുരുതരമായ വിധമുള്ള പക്ഷിപ്പനി ആയിരുന്നു അത്. 133 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.43 പേർ മരണപ്പെട്ടു. രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ,  സ്രവങ്ങൾ, കാഷ്ടം എന്നിവയിൽ ഉള്ള വൈറസുകൾ, ഇവയുമായി ഇടപെടുമ്പോൾ വായുവിലൂടെ നേരിട്ട് ശ്വാസ കോശത്തിലേക്കു എത്തി രോഗം ഉണ്ടാക്കാം.


2016 നു ശേഷം 2020 മാര്‍ച്ചില്‍ കോഴിക്കോട് ഒരിക്കൽ കൂടി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മനുഷ്യരിൽ രോഗം ഇതുവരെയും സ്ഥിതീകരിച്ചിട്ടില്ല. കോഴിക്കോട് രണ്ടു ഫാമുകളിലെ കോഴികളിലാണ് രോഗം കണ്ടു പിടിക്കപ്പെട്ടത്.പക്ഷി പനിയുടെ മരണ സാധ്യത 60% ഉണ്ട്.(കോറോണയുടെ മരണ സാധ്യത 3% വും Nipha യുടേത് 100% വും) 34 തരം Avian influenza virus(Highly pathogenic avian influenza (HPAI), H1N1, H1N2, H3N1,H3N2 H2N3,.H5N3, H4N6 and H9N2 മുതലായ) രോഗാണുക്കള്‍ മനുഷ്യരിൽ വിവിധ തീവൃതയിലുള്ള പനികള്‍ ഉണ്ടാക്കുന്നു. H1N1 വൈറല്‍ രോഗാണുക്കാളാണ് സാധാരണ പനിക്ക് കാരണം. ലോകത്തെ പിടിച്ചു കുലുക്കിയ സ്പാനിഷ്‌ പനി (1918-19)5 കോടി ആളുകളെ മരണത്തിലേക്ക് എത്തിച്ചിരുന്നു. H2N2(1957) ആണ് Asian flu വിനുകാരണമായത്.ആദ്യമായി ഹോങ്കോങ്ങിൽ പക്ഷി പനി(H5N1)റിപ്പോര്‍ട്ട്‌(1968)ചെയ്യപ്പെട്ടു. 2003 മുതൽ H5N1 ,700ലധികം ആളുകളെ ബാധിച്ചു.133 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു,43 പേർ മരണത്തിനു കീഴടങ്ങേണ്ടി വന്നു.


പക്ഷി പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് Delaware Bay എന്ന (Delaware നദി തീരം) അറ്റ്ലാന്‍ഡിക്ക് സമുദ്രത്തിൽ ചെന്നു പതിക്കുന്ന New Jercy ക്കും Delaware സംസ്ഥാനത്തിനും അതൃത്തിയിൽ) 2000 ച.KM വിസ്തൃതിയുള്ള തീരത്താണ്. ലോകത്ത് ഏറ്റവും അധികം പക്ഷികൾ എത്തിച്ചേരുന്ന ഇടം ദീർഘ യാത്രികരായ Ruddy Turn-stone ന്‍റെ താവളമാണ്. അവയുടെ പ്രധാന ഭക്ഷണം Horse shoe crab എന്ന ജീവിയുടെ മുട്ടയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം Horse shoe crab ന്‍റെ ഘടനയിൽ അട്ടിമറികള്‍ ഉണ്ടാക്കിയതാകാം പക്ഷി പനിക്കു കാരണമായ H5N1 വൈറസ്സുകൾ Ruddy Turn-stone ൽ പ്രകടമാകുവാൻ കാരണം.


ഇന്ത്യയിൽ 2006 മുതൽ കണ്ടു വന്ന ഏവിയൻ ഫ്ലൂ, 25 എപ്പിസോഡുകൾ (തവണ) പിന്നിട്ടിരിക്കുന്നു. നിലവിൽ രാജസ്ഥാൻ, ഹിമാചൽ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 12 സ്ഥലങ്ങളിൽ പക്ഷികളെ രോഗം ബാധിച്ചു. ഹിമാചലിൽ കാട്ട് അരയന്നങ്ങളിലും രാജസ്ഥാനിലും മധ്യപ്രദേശിലും കാക്കയിലും കേരളത്തിൽ താറാവിലുമാണ് വൈറസ്സിനെ കണ്ടെത്തിയത്. കേരളത്തിലെ രോഗ കാരണം H5-N8 വൈറസ്സ് ആണെന്ന് സ്ഥിതീകരിച്ചു. 


2014 ലും പിന്നീട് 2016 ലും നമ്മുടെ കേരളത്തിൽ പ്രത്യക്ഷപ്പെട്ട് ഭീഷിണി ഉയർത്തിയ പക്ഷിപ്പനി 2020 മാര്‍ച്ചില്‍ കോഴിക്കോട് നിന്നും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. കോവിഡി ന്‍റെ  കാലത്ത് തന്നെ ഒരിക്കല്‍ കൂടി ഏവിയന്‍ ഫ്ലൂ എന്ന് വിളിക്കുന്ന പക്ഷി പനി മടങ്ങി വന്നിരിക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമായി ജീവിക ളുടെ സ്വഭാവത്തിലും മറ്റും കണ്ടു വരുന്ന പുതിയ പ്രവണതകള്‍ മൃഗജന്യ രോഗങ്ങ ള്‍ക്ക് കാരണമാകുകയാണ്. മനുഷ്യരില്‍ വ്യാപകമായി മരണങ്ങള്‍ ഉണ്ടാക്കുന്നില്ല എങ്കില്‍ കൂടിയും സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ ഇതിനു വരുത്തി വെക്കുവാന്‍ കഴിവുണ്ട്. Oseltamivir, Zanamivir എന്നിവ മനുഷ്യരില്‍ ഏവിയൻ ഫ്ലൂ മരുന്നുകളായി ഉപയോഗിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment