ബഫർസോൺ : വനങ്ങൾക്ക് ആശ്വാസം നൽകും




ഭാഗം 2

 

ബഫർസോൺ : വനങ്ങൾക്ക് ആശ്വാസം നൽകും

 

സംരക്ഷിത മേഖലയിൽ സാഹചര്യങ്ങളെ മുൻ നിർത്തി വിസ്തൃതികൾ മാറാം എന്നാണ് കോടതി പറഞ്ഞത്.അന്തർ സംസ്ഥാന-രാജ്യ അതൃത്തികളിൽ ബഫർ സോണുകൾ പൂജ്യം Km ആയിരിക്കും.

 

 നാഗാർജുന സാഗർ-ശ്രീശൈലം കടുവാ സങ്കേതത്തിൽ

 O മുതൽ 26 km വരെ ബഫർ സോൺ ഉണ്ടാകും.അവിടെ 100 ഗ്രാമങ്ങൾ ഉണ്ട്.O Km വരുന്നത് കൃഷ്ണ നദിയുടെ ഭാഗ ത്തും തെലുങ്കാന - ആന്ധ്രാ പ്രദേശ് സംസ്ഥാന അതൃത്തി യിലും .

 

വാൽമീകി വന്യജീവി സങ്കേതത്തിന്റെ

ബഫർ സോൺ 0 to 9 Km. 323 ഗ്രാമങ്ങൾ .

ഉത്തർപ്രദേശ്-നേപ്പാൾ അതൃത്തിയിൽ O Km ബഫർ സോൺ.

 

ബെൽറ്റ ദേശീയപാർക്ക് , പലമാവു വന്യജീവി സങ്കേതം ജാർഖണ്ഡ് . 382 ഗ്രാമങ്ങൾ . O to 9 Km. 

 

കാവേരി വന്യജീവി സങ്കേതം .

1 Km മുതൽ 14.5 Km വരെ .

107 ഗ്രാമങ്ങൾ .

 

കൻഹ ദേശീയപാർക്ക്,ഫെൻ വന്യജീവി സങ്കേതം (മധ്യപ്രദേശ്). O to 30 Km . 168 ഗ്രാമങ്ങൾ . ചത്തീസ്ഗഡുമായി അതൃത്തി പങ്കിടുന്നു.

 

തഡോബ - അന്ധാരി കടുവാ സങ്കേതം , മഹാരാഷ്ട്ര.

3 മുതൽ 6 Km വരെ . 150 ഗ്രാമങ്ങൾ .

 

ജെയ്സാമന്ത് വന്യജീവി സങ്കേതം,രാജസ്ഥാൻ

1.6 Km മുതൽ 8.9 Km വരെ നിയന്ത്രണം.83 ഗ്രാമങ്ങൾ .

 

കിയൊലാഡിയൊ ദേശീയപാർക്ക് രാജസ്ഥാൻ . O.5 to 1.5 Km . 22 ഗ്രാമങ്ങൾ .

 

ഇങ്ങനെ 8 സംരക്ഷിത മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയ സുപ്രീംകോടതി പാരഗ്രാഫ് 54 ൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പൂർണ്ണമായും ബഫർ സോണിൽ ആണ് എന്ന് സൂചിപ്പിച്ചു.അവർക്ക് 13 സ്ഥാപന ങ്ങളിലെ വിധക്തർ അടങ്ങിയ സമിതിക്കു മുന്നിൽ വിഷയം 6 മാസത്തിനകം എത്തിക്കാം.ബഫർ സോണുകളിൽ ചില പ്രദേശങ്ങളിൽ O Km വരെ ഇളവു നൽകിയ വിവരം കോടതി പ്രത്യേകം പരാമർശിക്കുന്നുണ്ട്.മറുഭാഗത്ത് അത് 30 Km വരെ ഷോക്ക് അബ്സോർബർ ഭാഗമായി പരിഗണിച്ചു. 

 

ബഫർ സോൺ വിരുധ കലാപക്കാർ സോൺ പൂജ്യമായി തീരുമാനിച്ച സംഭവങ്ങൾ(ഗുണ്ടി നാഷണൽ പാർക്ക്(തമിഴ് നാട് ),സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് മഹാരാഷ്ട്ര) നിരത്തിയിരുന്നു.അന്വേഷണാത്മക പത്ര മുത്തശ്ശിമാർക്ക് ഒരു ഭാഗത്തെ പറ്റി മാത്രമെ അറിവുണ്ടായിരുന്നുള്ളു.

 

 

രാജ്യത്ത് ദേശീയപാർക്കുകൾ 104 എണ്ണം.558 വന്യജീവി സങ്കേതങ്ങൾ.അതിൽ 641സംരക്ഷിത ഇടങ്ങളുടെ ബഫർ സോൺ നിർദ്ദേശമെ സംസ്ഥാന സർക്കാരുകൾ സമർപ്പി ച്ചിട്ടുള്ളു .ബാക്കി 21 ദേശീയപാർക്കുകൾ/വന്യജീവി സങ്കേത ങ്ങളുടെ ബഫർ സോൺ 10 Km ആയിരിക്കും എന്ന് സുപ്രീം കോടതി തീരുമാനിച്ചു.17വർഷമായി രാജ്യം ആവശ്യപ്പെട്ടിട്ടും തീരുമാനമെടുക്കാത്ത സർക്കാരുകൾക്കുള്ള ശിക്ഷ എന്ന നിലയിൽ ഇതിനെ കാണാം.

 

കേരളത്തിന് ബഫർ സോണുകൾ വേണ്ടതില്ല എന്ന ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം1 Km എന്ന് തിരുത്തുവാൻ(2018 ലെ വെള്ളപ്പൊക്കത്തെ മുൻ നിർത്തി)ഇടതുപക്ഷ സർക്കാർ തയ്യാറായിരുന്നില്ല എങ്കിൽ കേരളത്തിലെ സുരക്ഷിത വനങ്ങ ളുടെ ബഫർസോൺ 10 Km ആക്കുവാൻ സുപ്രീം കോടതി മടിക്കുമായിരുന്നില്ല.

 

 

കാലാവസ്ഥ വ്യതിയാനം കേരളത്തിൽ ഉണ്ടാക്കുന്ന ദുരന്ത ങ്ങളെ സൂര്യാഘാതം,Heat Index എന്നീ വാർത്തകളിൽ ഒതു ക്കാനാണ് മുഖ്യധാരാ മാധ്യമങ്ങൾ-രാഷ്ട്രീയ-മത-ജാതി നേതൃത്വം ആഗ്രഹിക്കുന്നത്.അതെ ആളുകൾ ഒറ്റമൂലിയായി E-Vehicle കളെ സ്വാഗതം ചെയ്യുന്നു.Rebuild Kerala Develop. Programme(RKDP)ൽ പറയുന്ന അര ലക്ഷം കോടിയുടെ Climate Restoration പദ്ധതിയിൽ മുഖ്യ തുകയും E-വാഹനങ്ങ ൾക്കു മാറ്റി വെയ്ക്കും എന്ന സൂചനയുണ്ട്.

 

Climate Disaster തോതു വർദ്ധിക്കുമ്പോൾ അതിനെ പ്രതി രോധിക്കാനുള്ള ശേഷി കൂട്ടണമെങ്കിൽ വനങ്ങളുടെ കരുത്തു വർധിക്കണം,ഖനനങ്ങൾ നിയന്ത്രിക്കണം,നദിക ളുടെ തീരങ്ങൾ സ്വതന്ത്രമാകണം.ഭൂഘടനകൾ അട്ടിമറിക്ക രുത്.കായലുകൾ ചുരുങ്ങരുത്, കടൽ തീര കൈയ്യേറ്റം ഉണ്ടാകരുത്.നിർമാണങ്ങൾക്കു നിയന്ത്രണം വേണം. അങ്ങനെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് മനുഷ്യ-മൃഗങ്ങ ളുടെ ജീവൻ നഷ്ടപ്പെടുന്നതും വീടുകളും മറ്റും വർധിച്ച തോതിൽ തകരുന്നതും.

 

തോട്ടം -റിയൽ എസ്റ്റിറ്റ് വ്യവഹാരം,കെട്ടിട  നിർമാണം, ഖനനം എങ്ങും എവിടെയും എത്രയും വേഗം എത്തുന്നതാണ് വികസനം എന്നാണ് കോർപ്പറേറ്റ് മാധ്യമ മുദ്രാവാക്യം. ഇവരുടെ തെറ്റായ പ്രചരണങ്ങളിൽ വഴുതി വീഴാൻ സുപ്രീം കോടതി ബഫർ സോൺ വിഷയത്തിൽതയ്യാറാകാത്തതിൽ കേരളത്തിന് സന്താേഷിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment