ബഫർ സോൺ : ഖനന പഴുതുകൾ അടയ്ക്കാൻ സുപ്രീം കോടതി മുന്നോട്ട് !




ബഫർ സോണുമായി ബന്ധപ്പെട്ട(ഏപ്രിൽ 28)ഖനന നിരോധ നത്തെ മുൻ നിർത്തി,സുപ്രീംകോടതി വ്യക്തമായ ഒരു വിശദീ കരണം കൂടി നൽകി.ജസ്റ്റിസുമാർ ഗവയ്,വിക്രംനാഥ് അടങ്ങി യ ബഞ്ചാണ് പുതിയ വിവരണം നൽകിയത്.

സംരക്ഷിത ഇടം ഒരു Km ൽ കുറവണെങ്കിലും ഖനനം1Km വിട്ടു മാത്രമെ നടത്താവൂ.ഒരു പക്ഷെ സംരക്ഷണ കവചം1Km ൽ അധികമാണെങ്കിൽ പ്രസ്തുത പ്രദേശത്തും ഖനനം അനു വദിക്കില്ല എന്ന് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെ ടുന്ന ബഞ്ച് വ്യക്തമാക്കി.

സംരക്ഷിത വനമേഖലയുടെ മിനിമം വീതി 1 Km എന്നത് കേര ളത്തിൽ പൊതുവായി നടപ്പാക്കണമെന്ന് കോടതി കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.മാനന്തവാടിയ്ക്ക് ഇളവുകൾ ലഭി ക്കാൻ അവസരമുണ്ട് .അങ്ങനെ എങ്കിൽ മറ്റൊരു വശത്ത് വീതി കൂടുതലുണ്ടാകും എന്ന് വിധക്ത സമിതിയ്ക്കു തീരു മാനിക്കാം.
 

രാജ്യത്തെ സംരക്ഷിത വനങ്ങളുടെ Shock Absorber ചിലയിട ങ്ങളിൽ O മുതൽ 30 km വരെ എന്ന് സുപ്രീം കോടതി വ്യക്ത മാക്കിയിരുന്നു.ഈ സാഹചര്യങ്ങളിൽ അവിടെ സമ്പൂർണ്ണ നിരോധനമുണ്ടായിരിക്കും,സംരക്ഷിത ഇടം 1 Km ൽ കുറവാ ണെങ്കിലും ഖനനം1Km വിട്ടു മാത്രമെ നടത്താവൂ എന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു.


കേരളത്തിന്റെ സമാന്തര സാമ്പത്തിക ലോകമായി പ്രവർത്തി ക്കുന്നവരാണ് ആയിരത്തിൽ താഴെ മാത്രം വരുന്ന ഖനന സംഘം.മന്ത്രിമാരുടെ ബഹുമാന്യ സുഹൃത്തുക്കൾ,രാഷ്ട്രീയ- മത സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായ രംഗം .അഴിമതി ക്കാരായ ഉദ്യോഗസ്ഥരുടെ ചാകര കേന്ദ്രങ്ങളാണ് അവർ. കേരളത്തിനു പുറത്തും അവസ്ഥയ്ക്കു മാറ്റമില്ല.
 

സംസ്ഥാനത്തെ താഴെ തട്ടു കോടതികളും ഹൈക്കോടതിയും ക്വാറി മുതലാളിമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകൾ പലതും കുപ്രസിദ്ധമാണ്.ഏതെ ങ്കിലും തരത്തിൽ വിധികൾ പ്രതികൂലമായാൽ അതു നടപ്പിലാ ക്കാതിരിക്കാൻ സർക്കാർ - ത്രിതല സംവിധാനങ്ങൾ മിക്ക പ്പോഴും ശ്രദ്ധിക്കും.
ഈ സാഹചര്യത്തിലാണ് ബഫർസോൺ വിഷയത്തിൽ ഖനന വുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പഴുതുണ്ടാക്കാത്ത വിധം ബഫർസോൺ 1 Km ൽ കുറവാണെങ്കിലും ഖനനം 1 Km മാറിയെ നടത്താവൂ എന്നും നിരോധിത ഇടം 1 Km അധികം വീതിയിലാണെങ്കിൽ പാറ പൊട്ടിക്കലും മറ്റും അതിനു പുറത്തെ ഉണ്ടാകാവൂ എന്നും വ്യക്തമാക്കിയത്.


കേരളത്തിലെ അസൈൻമെന്റ് ഭൂമിയിൽ(കൃഷിയ്ക്കും താമ സിക്കാനും മാത്രം അനുവദിച്ച)മറ്റു പ്രവർത്തനങ്ങൾ 2022 മെയ് മാസത്തിൽ ഹൈക്കോടതി നിരോധിച്ചു.അതിന് നിലവി ലെ റവന്യൂ വകുപ്പിന്റെ നിയമങ്ങൾ സഹായകരമായി.വിധി നടപ്പിലാക്കാൻ ഗൗരവതരമായ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട വരിൽ നിന്ന് ഉണ്ടായില്ല.അതു വഴി ഹൈക്കോടതി വിധി എങ്ങുമെത്തിയില്ല എന്നു കാണാം.വിധിയെ അസാധുവാ ക്കാൻ കേരള സർക്കാർ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.


ഖനന രംഗം ദല്ലാൾ പണിക്കാരുടെ മുഖ്യമായ നിയന്ത്രണത്തി ൽ തുടരുവാൻ സഹായങ്ങൾ ഒരുക്കുന്ന കേരള സർക്കാർ , സംസ്ഥാനത്തിന്റെ സാമ്പത്തിക ദാരിദ്ര്യം പോലും പരിഹരി ക്കാൻ ഈ കൂട്ടരെ ഒഴിവാക്കുന്നതിലൂടെ കഴിയുമെന്ന് അറി യാമെങ്കിലും, ഇത്തരക്കാരുടെ സാമ്പത്തിക കൊളളയ്ക്ക് കൂട്ടു നിൽക്കാൻ തയ്യാറാണ് . 


നിയമങ്ങളെ വെല്ലുവിളിക്കുന്ന ഖനന മുതലാളിമാരുടെ നിയമ വ്യാഖ്യാന സാധ്യതകൾ മനസ്സിലാക്കിയാണ് സുപ്രീം കോടതി ഖനന നിരോധനത്തിന് കൂടുതൽ വ്യക്തത ഒരുക്കുന്ന മറ്റൊരു തീരുമാനമെടുത്തത്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment