വടക്കെ ഇന്ത്യയെ പിടിച്ചുലച്ച മേഘ വിസ്ഫോടനങ്ങൾ വീണ്ടും !




ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പെയ്ത വൻ മഴ വെള്ള പ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി.മരണം രണ്ടു ഡസനിലെത്തി.ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ്,ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവർ ഭയാനകമായ ദൃശ്യങ്ങൾ പങ്കു വെച്ചു.വെള്ളപ്പൊക്കത്താൽ വാഹനങ്ങൾ ഒലിച്ചു പോകുന്ന തും റോഡുകളും പാലങ്ങളും തകരുന്നതും 2013നെ പോലെ ആവർത്തിച്ചു.

 

ഉത്തർപ്രദേശിൽ കനത്ത മഴയിലും ഇടിമിന്നലിലും രണ്ടോ മൂന്നോ ദിവസത്തിനിടെ 34 പേർ മരിച്ചു.പ്രധാന നദികളിൽ ജലനിരപ്പ് ഉയരുകയും മലയോരങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകുകയും ചെയ്തതിനാൽ ഉത്തരാഖ ണ്ഡിലും ഹിമാചൽ പ്രദേശിലെ പത്ത് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂലൈ 11ചൊവ്വാഴ്ച വരെ ഉത്തരാ ഖണ്ഡിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഡൽഹിയിലും  മഴ പ്രതീക്ഷിക്കുന്നു.

 

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തരേന്ത്യയിൽ 200 mm  പേമാരി പെയ്തു .ജമ്മു കശ്മീർ മുതൽ ഹരിയാന വരെയുള്ള നിരവധി സംസ്ഥാനങ്ങളെ തുടർച്ചയായ രണ്ടാം ദിവസവും റെഡ് അലർട്ട് ആണ്.ഡൽഹിയിലെ സഫ്ദർജംഗ് ഒബ്സർ വേറ്ററിയിൽ ശനിയാഴ്ച153 mm മഴ രേഖപ്പെടുത്തി.41വർഷ ത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ ജൂലൈയിൽ ലഭിച്ചു.

 

 

രാജസ്ഥാൻ മുതൽ വടക്കൻ അറബിക്കടൽ വരെ നീണ്ടു കിട ക്കുന്ന Western Disturbance മഴയ്ക്ക് കാരണമായി.ശക്തമായ മൺസൂൺ സാഹചര്യങ്ങൾ മറ്റാെരു നിമിത്തമാണ്.ഈ രണ്ട് സംവിധാനങ്ങളുടെയും സംഗമം മഴയെ അതിശക്തമാക്കി. ശനിയാഴ്ച ജമ്മു-കശ്മീരിനെ കേന്ദ്രീകരിച്ചും ഞായറാഴ്ച ഹിമാചൽ പ്രദേശിന് ചുറ്റും പ്രതിഭാസം കരുത്തു കാട്ടി.അറബി ക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും ലഭിച്ച ഈർപ്പം വളരെ ശക്തമായ മഴയ്ക്കു കാരണമാണ്.

 

 

 

2013 ജൂൺ മധ്യത്തിൽ,ബംഗാൾ ഉൾക്കടലിൽ നിന്നു വന്ന  ന്യൂനമർദ്ദ കാറ്റ് വടക്ക് ഭാഗത്തേക്കുള്ള Western Disturbance ഈർപ്പം വലിച്ചെടുത്തു.ഇത് റെക്കോർഡ് സമയത്ത്(ജൂൺ 16-ഓടെ)തന്നെ രാജ്യത്ത് മഴ ശക്തമാക്കി.കേദാർ നാഥിലെ മേഘവിസ്ഫോടനം ഉൾപ്പെടെ ഉത്തരാഖണ്ഡിൽ വിനാശ കരമായ മഴയ്ക്ക് കാരണമാവുകയും ചെയ്തു.

 

ഹിമാലയൻ താഴ് വരയിൽ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ആവർത്തിച്ചുള്ള വൻ ദുരന്തങ്ങളായി മാറുകയാണ് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment