എങ്ങുമെത്താതെ നിൽക്കുന്ന കാർബൺ നിയന്ത്രണം




ഭൂമിയുടെ മൊത്തം കാർബൺ സാനിധ്യത്തിന്റെ 1% പോലും അന്തരീക്ഷത്തിലും കടലിലും ഭൂമിയിലും അടങ്ങിയിട്ടില്ല എന്നാണു പഠനങ്ങൾ പറയുന്നത്. കടലിലും അന്തരീക്ഷത്തിലും കൂടി 43,500 ജിഗാ ടണ്ണും ഭൂമിക്കുള്ളിൽ185 കോടി ജിഗാ ടണ്ണും കാർബൺ അടിഞ്ഞിട്ടുണ്ട്. 100 കോടിയിലധികം വർഷമായി ഭൂമിക്കുള്ളിൽ നിന്നും പുറത്തേക്ക് കാർബൺ പ്രവഹിച്ചു വരുന്നു. അഗ്നിപർവ്വത സ്ഫോടനങ്ങളും കടലിനടിത്തട്ടിൽ പുതിയ പാളികൾ ഉണ്ടാകുന്നതും കാർബൺ അളവ് അന്തരീക്ഷത്തിൽ വർദ്ധിക്കുവാൻ കാരണമാണ്. 

 
ഭൂമിയിൽ അന്തരീക്ഷ ഊഷ്മാവ് ലഭിക്കുന്നത് സൂര്യന്റെ സഹായത്താൽ ആണ് എന്നു പറയുമ്പോൾ അത് നിലനിർത്തുന്നതിൽ ഹരിത വാതകങ്ങൾക്ക് മുഖ്യ പങ്കുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം ഇതിനു സഹായകരമാണ്. മഞ്ഞുമൂടി കിടന്ന ഭൂമിയിൽ മഞ്ഞുരുകി തറകൾ വാസ യോഗ്യമായതിൽ ഹരിത വാതകങ്ങൾ നല്ല പങ്കുവഹിച്ചു. അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബണിന്റെ അളവിനെ നിയന്ത്രിക്കുന്നതിൽ ഭൂമിയുടെ പാളികൾ മറ്റു പാളികളിലേക്ക് ഊഷ്ന്നിറങ്ങുന്ന പ്രവർത്തനത്തിലൂടെയും (Downward subduction of Tectonic Plates) ഹിമാലയൻ മലനിരകളുടെ വളർച്ചയിലൂടെയും കഴിഞ്ഞിരുന്നു.


എന്നാൽ ഫാേസിൽ ഇന്ധനങ്ങളുടെ കത്തിക്കൽ കാർബൺ സംതുലനത്തെ പ്രതികൂലമായി ബാധിച്ചു. അഗ്നി പർവ്വതത്തിൽ നിന്നും പുറത്തു വരുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവിനേക്കാൾ 40 മുതൽ 100 മടങ്ങു വരെ അളവിൽ പെട്രോളിയം വിഭവങ്ങളിൽ നിന്നും കാർബൺ ബഹിർഗമനം ഉണ്ടാകുന്നു. വ്യവസായ വിപ്ലവത്തിനു ശേഷം അന്തരീക്ഷത്തിൽ അധികമായി എത്തിയ കാർബൺ സാന്നിധ്യത്തെ ഒഴിവാക്കണമെങ്കിൽ ഭൂമി ഒരു ലക്ഷം വർഷത്തെ നിർ കാർബണീ കരണം നടത്തേണ്ടതുണ്ട്. 


അങ്ങനെയിരിക്കെയാണ് കാർബൺ ബഹിർഗമനത്തെ ഭാഗികമായും പിന്നീട് പൂർണ്ണമായും നിയന്ത്രിക്കുവാനുള്ള പദ്ധതികൾ എങ്ങും എത്താതെ നിൽക്കുന്നത്. അത്തരം സമീപനങ്ങൾ ജൈവ വ്യവസ്ഥയുടെ നിലനിൽപ്പിന് വൻ ഭീഷണിയായി തുടരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment