കൊക്കകോള കമ്പനി 216.16 കോടി നഷ്ടപരിഹാരം നൽകി നാടു വിടുക .




പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ  പാസാക്കുക, ഇരകൾക്ക് നൽകാനുള്ള നഷ്ടപരിഹാര തുക ഉടൻ നൽകുക.

 

മന്ത്രി കെ കൃഷ്ണൻ കുട്ടി(ചിറ്റൂർ എംഎൽഎ) യുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്* 

 

കൊക്കക്കോള കമ്പനി ഭൂമി കൈമാറ്റം ശുപാർശ ചെയ്ത തിലൂടെ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ജനവഞ്ചന തിരി ച്ചറിയുക, പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ  പാസാക്കുക, ഇരകൾക്ക് നൽകാനുള്ള നഷ്ടപരിഹാര തുക ഉടനെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ ജനകീയ സമരസമിതിയുടെയും ഐക്യദാർഢ്യ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി(ചിറ്റൂർ എംഎൽഎ) യുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

 


ചിറ്റൂർ അണിക്കൊടുമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് MLA ഓഫീസിനുമുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം  പ്രമുഖ സോഷ്യലിസ്റ്റ് അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു.മന്ത്രി കെ കൃഷ്ണൻ കുട്ടി പ്ലാചിമടയിലെ ഇറകൾക്കൊപ്പം നിൽക്കണമെന്നും കോളയുടെ പക്ഷത്ത് നിൽക്കരുതെന്നും പ്ലാച്ചിമട ജനത ഉയർത്തുന്ന നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങൾ അടിയന്തരമായി സർക്കാർ നൽകണമെന്നും വിജയിക്കും വരെ മുഴുവൻ തൊഴിലാളി സംഘടനകളുടെയും പിന്തുണ പ്ലാച്ചിമട സമരത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ യോഗത്തിന് സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

 


കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള കലാസാംസ്കാ രിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക മേഖലകളിലെ പ്രമുഖർ പ്രതീഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചു. സമര ഐക്യദാർഢ്യ പ്രവർത്തകരായ  അമ്പലക്കാട് വിജയൻ,കെ വി ബിജു, ബാബുരാജ്, കെ.സി. അശോക്, ജാക്ക്സൺ പൊള്ളയിൽ,കെ ശക്തിവേൽ,ചന്ദ്രശേഖരൻ പിള്ള, അബ്ദുൽ അസ്സീസ്, സുരേഷ് ജോർജ്ജ്, മായാണ്ടി, കെ വാസുദേവൻ, ടി പി കനകദാസ്, സി ചാമുണ്ണി,എൻ ഡി വേണു,ശരത് ചേലൂർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. 

 

പ്ലാച്ചിമട പ്രദേശത്തെ ആദിവാസി ഊരു മൂപ്പന്മാരും ഐക്യ ദാർഢ്യ പ്രവർത്തകരും പരിസ്ഥിതി പൗരാവകാശ പ്രവർത്ത കരും മാർച്ചിന് നേതൃത്വം നൽകി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment