തകർന്നു വീഴുന്ന ലഡാക്കും ഷെഡുവിൽഡ് 6 പരിരക്ഷയും !


First Published : 2024-10-29, 09:45:37pm - 1 മിനിറ്റ് വായന


കാലാവസ്ഥാ വ്യതിയാനം കൊണ്ട് വൻ തിരിച്ചടി നേരിടുന്ന ലഡാക്കിനെ സംരക്ഷിക്കാൻ വേണ്ടി സോനം വാംഗ്ചൂക്ക് നേതൃത്വം നൽകുന്ന വിദ്യാർത്ഥി കൂട്ടായ്മയായ SECMOL തുടങ്ങിയ പ്രക്ഷോഭം ദേശീയ-സാർവ്വദേശീയ തലത്തിൽ ശ്രദ്ധനേടി വരുന്നു.രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ജില്ലകളി ൽ പെടുന്ന ലെയും കാർഗിലും(ലഡാക്ക്)കാലാവസ്ഥ മാറ്റവും തെറ്റായ വികസന സമീപനവും ചേർന്ന് കൂടുതൽ പ്രതിസന്ധി യിലാണ്.


45000 ച.Km വിസ്തൃതിയുള്ള ലഡാക്കിൻ്റെ15000 ച.Km പ്രദേ ശവും ഏറെ പ്രത്യേകതകൾ ഉള്ളതാണ്.കുറഞ്ഞ മഴയും കുറച്ചു മാത്രം ജലലഭ്യതും ലഡാക്കിൻ്റെ പ്രത്യേകതകളാണ്. അതിന് ഉതകുന്ന കൃഷി രീതിയും ശൗച്ചാലയവുമാണ് അവർ ശീലിച്ചു വന്നത്.കുറച്ചു വെള്ളം ആവശ്യമുള്ള ഗോതമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളാണ് പരീക്ഷിച്ചു വന്നത്. കൂട്ടുകൃഷിയാണ് അവർ നടത്തിവന്നത്.ഇന്നത്തെ അവസ്ഥ വ്യത്യസ്ഥമാണ്. 


2900 മീറ്റർ മുതൽ 5900 മീറ്റർ ഉയരത്തിലുള്ള ലഡാക്കിൽ 13 ദിവസങ്ങളിലായി 106 mm മഴയാണ് പ്രതിവർഷം ലഭിക്കുക. 2009-ഉഷ്ണകാലത്ത് 30 mm മഴ കിട്ടി,2019 ലെത്തുമ്പോൾ 140 mm മഴ ലഭിച്ചത് പ്രാണികൾ കൂടുതലാകാൻ കാരണമായി, പുതിയ രോഗങ്ങളും.


Phyang എന്ന ഗ്രാമം ഇപ്പോൾ എല്ലാ മൂന്നു വർഷമൊരിക്കൽ വെള്ളപ്പൊക്കത്തിന് വിധേയമാണ്.8 ദിവസമായിരുന്ന മഴ ദിനങ്ങൾ,20 ദിവസമായി മാറി.മേഘസ്ഫോടനം വർധിച്ചു. മഞ്ഞുരുകൽ ശക്തമായി.


ലഡാക്കിൻ്റെ ജനസംഖ്യ മൂന്നു ലക്ഷം കടന്നു.അത്രയും തന്നെ സഞ്ചാരികൾ പ്രതിവർഷം സന്ദർശിക്കുന്നത് ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ദിനംപ്രതി 300-600 കാറുകൾ പോങ്ങ്യാങ്ങ് തടാക കരയിലെ ത്തുന്നു.ചുരുങ്ങിയത് 1200-2400 ആളുകൾ,അവർ കുറഞ്ഞ ത് 5000-10000 പ്ലാസ്റ്റിക് ബോട്ടിലുകൾ മലനിരകളിൽ എത്തി ക്കുന്നുണ്ട്,16 ടൺ മാലിന്യങ്ങളാണ് പ്രതി ദിനം ഉൽപ്പാദിപ്പി ക്കുക.അതിലോല പ്രദേശത്തെ പ്ലാസ്റ്റിക് സാനിധ്യം വലിയ തിരിച്ചടിയുണ്ടാക്കുകയാണ്.


ജമ്മു-കാശ്മീരിന് പ്രത്യേക അധികാരങ്ങൾ ഉണ്ടായിരുന്ന (370,35A)സമയത്ത്,പുറത്തുള്ളവരുടെ സാമ്പത്തിക കടന്നു കയറ്റത്തിന് നിയന്ത്രണമുണ്ടായിരുന്നു,സംസ്ഥാന പദവി എടുത്തുകളഞ്ഞതിലൂടെ ലഡാക്ക് കൂടുതൽ അപകടാവസ്ഥ യിലെത്തുകയാണ്.ഈ സാഹചര്യത്തിലാണ് Students  Educational and Cultural Movement of Ladakh(SECMOL) പ്രതിഷേധം ശക്തമാക്കിയത്.


ലഡാക്കിനെ Schedule 6 ൽ ഉൾപെടുത്തണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.രാജ്യത്ത് 10 പ്രദേശങ്ങളാണ് Schedule 6 വന്നിട്ടുള്ളത്.ആസാം,മേഘാലയ,മിസ്സോറം,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസികൾക്ക് മുൻതൂക്കമുള്ള പ്രദേശങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ട് ഈ വകുപ്പ്. അവിടെ Autonomous District Council(ADC)രൂപീകരിച്ചാണ് പ്രവർത്തിക്കുക.


Schedule 5 ,നാഗാലാൻഡ് മുതലായ നാട്ടിലെ ആദിവാസികൾ ക്ക് കവചം നൽകുന്നു.Panchayats(Extension to Scheduled Areas)Act(PESA)എന്ന നിയമം ആദിമവാസികൾക്ക് മൗലിക മായ അവകാശങ്ങൾ അംഗീകരിക്കുന്നു ,എന്നാൽ അവ എങ്ങും കാര്യമായി നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല.


ലഡാക്കിനും ജമ്മു കാശ്മീരിനും ലഭിച്ച പരിരക്ഷയായിരുന്നു ഭരണഘടന 370,35A വകുപ്പുകൾ.ഈ സുരക്ഷ ഇല്ലാതായ തോടെ കാശ്മീർ താഴ്‌വരയിൽ വലിയ തരത്തിലുള്ള നിർമാ ണങ്ങൾ പ്രശ്നങ്ങളെ രൂക്ഷമാക്കും.


ലഡാക്കിൽ അടിച്ചേൽപ്പിച്ച അന്യഗ്രഹ വിദ്യാഭ്യാസ സമ്പ്രദാ യത്തിൻ്റെ ഇരകളാണ് ലഡാക്കുകാർ എന്ന് ശ്രീ.സോനം വാങ്‌ ചുക്ക് എന്ന ലഡാക്കിൻ്റെ പരിസ്ഥിതി പ്രവർത്തകൻ പറയാറുണ്ട്.


എഞ്ചിനീയറിംഗ് ബിരുധധാരിയായ സോനം വാങ്‌ചുക്ക് ഐസ് സ്തൂപത്തിൻ്റെ പ്രോട്ടോടൈപ്പ് കണ്ടു പിടിക്കുകയും നിർമ്മിക്കുകയും ചെയ്തു.ഇത് മഞ്ഞു കാലത്ത് പാഴായി പ്പോകുന്ന അരുവിവെള്ളത്തെ ഭീമാകാരമായ ഐസ് കോണു കളുടെയോ സ്തൂപങ്ങളുടെയോ രൂപത്തിൽ സംഭരിക്കുകയും വസന്തത്തിൻ്റെ അവസാനത്തിൽ അവ ഉരുകാൻ തുടങ്ങു മ്പോൾ വെള്ളം പുറത്തുവിടുകയും ചെയ്യുന്ന കൃത്രിമ ഹിമാ നിയാണ്. 


2015-ൽ, മണ്ണിടിച്ചിലിനെത്തുടർന്ന്,ഫുഗ്താൽ നദിയിൽ 15 Km നീളത്തിൽ തടാകം രൂപപ്പെടാൻ കാരണമായി.ജനങ്ങൾക്ക് വലിയ ഭീഷണിയായി.വെള്ളം വറ്റിക്കാൻ സൈഫോൺ (Syphone)സാങ്കേതിക വിദ്യ ഉപയോഗിക്കാൻ വാങ്‌ചുക്ക് നിർദ്ദേശിച്ചു.അദ്ദേഹത്തിൻ്റെ ഉപദേശം അവഗണിച്ച് സ്ഫോടനം നടത്തി സർക്കാർ.തടാകം പൊട്ടിത്തെറിച്ച് 12 പാലങ്ങളും നിരവധി വയലുകളും നശിച്ചു.സിക്കിം സർക്കാർ അദ്ദേഹത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു.


2023 ജനുവരി 26 ന്,ലഡാക്കിലെ ദുർബലമായ ആവാസ വ്യവസ്ഥയിൽ കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാത ങ്ങൾ ഉയർത്തിക്കാട്ടാനും ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം അതിൻ്റെ സംരക്ഷണം ആവശ്യപ്പെടാനും വാങ്ചുക്ക് ഖാർദുംഗ്ല ചുരത്തിൽ നിരാഹാരം കിടക്കാൻ ശ്രമിച്ചു .സർക്കാർ എതിർത്തതിനാൽ - 40 ഡിഗ്രി തണുപ്പിലെ സമരം നടന്നില്ല.


2024 മാർച്ചിൽ മരണം വരെ നിരാഹാരം ആരംഭിച്ചു.കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് ആറാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന പദവി നൽകുന്നതിനായി 21 ദിവസത്തെ ക്ലൈമറ്റ് ഫാസ്റ്റ് നിരാഹാര സമരം നടത്തിയിരുന്നു.


2024 സെപ്തംബർ 30 ന് ലഡാക്കിൽ നിന്ന് ഡൽഹിയിലേക്ക് കാൽനട ജാഥ നയിച്ച വാങ്ചുക്കിനെയും അനുയായികളെ യും ഡൽഹി പോലീസ് സിംഗു അതിർത്തിയിൽ വെച്ച് അറസ്റ്റു ചെയ്തിരുന്നു.


ലോകത്തെ അത്ഭുത പ്രത്യേകതകളുള്ള ലഡാക്ക് തിരിച്ചടി നേരിടുന്നു.കാശ്മീരിന് പ്രത്യേക പദവികൾ നഷ്ട്ടപ്പെട്ടതോടെ കൂടുതൽ പ്രതിസന്ധിയിലെക്കാണ് ലഡാക്ക് എത്തിച്ചേരുക എന്ന ഉൽക്കണ്ഠയിലാണ് ആ നാട്ടുകാർ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment