തകരുന്ന തണ്ണീർതടങ്ങളും മനുഷ്യരും




റാംസാർ കൺവെൻഷൻ(1971ഫെബ്രുവരി 2)നിർവചന പ്രകാരം ചെളി നിറഞ്ഞതോ,ചതുപ്പായതോ,വെളളം നിറഞ്ഞ തോ,പ്രകൃതിദത്തമോ കൃത്രിമമായതോ,താല്കാലികമായോ സ്ഥിരമായോ വെള്ളം കെട്ടി കിടക്കുന്നതും ഒഴുകുന്നതുമായ, ശുദ്ധജലമോ ഉപ്പുവെള്ളമോ ആയ സ്ഥലമോ 6 മീറ്റർ ആഴം കൂടാത്ത കടൽ,കായൽ ജലം കയറി കിടക്കുന്ന സ്ഥലവും തണ്ണീർ തടമാണ്.

 

 

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര സംരക്ഷണ,പരി പാലന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള  സ്വയം ഭരണ അതോറി റ്റിയായി 25.05.2015 ല്‍ കേരള സംസ്ഥാന തണ്ണീര്‍തട അതോറി റ്റി നിലവില്‍ വന്നു.2010ലെ തണ്ണീര്‍ത്തട(സംരക്ഷണവും പരി പാലനവും)ചട്ടം സെക്ഷന്‍ 5 പ്രകാരമാണ് കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമായത്.

 

അതിൻ്റെ ഉത്തരവാദിത്തങ്ങൾ

 

 

1.കേരളത്തിലെ പ്രധാന തണ്ണീര്‍ത്തടങ്ങളുടെ ജൈവവൈവി ധ്യവും പരിസ്ഥിതിയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

 

 

2.തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തി കള്‍ നിയന്ത്രിക്കുകയും/തടയുകയും ചെയ്യുക.സമഗ്ര വികസ നത്തിനുവേിയുള്ള പദ്ധതി/പോളിസി രൂപ രേഖ തയ്യാറാക്കുക.

 

3.പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തുക.

തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിനു വേണ്ട മേല്‍ നോട്ടം വഹിക്കുക.

 

4.തണ്ണീര്‍ത്തടങ്ങളുടെ വികസനത്തിനായി ദേശീയ കാര്യാലയ ങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക.

ജലഗുണ നിലവാരം ഉറപ്പാക്കുക തണ്ണീര്‍ത്തട പരിസ്ഥിതി ശോഷണം തടയുക.

 

5.പുതിയ തണ്ണീര്‍ത്തടങ്ങള്‍ നോട്ടിഫൈ ചെയ്യുന്നതിനായി സര്‍ക്കാരിനെ സഹായിക്കുക.

 

6.തണ്ണീര്‍ത്തടങ്ങളുടെ അതിര്‍ത്തി, വൃഷ്ടി പ്രദേശം എന്നിവ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുക.

 

7.തണ്ണീര്‍ത്തട പരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയാണ്.കേരളത്തി ലെ അന്തർദേശീയമായ തണ്ണീർതട പട്ടികയിൽ പെടുന്ന പ്രദേശങ്ങൾ വേമ്പനാട്,അഷ്ടമുടി,ശാസ്താംകോട്ട എന്നിവ യാണ്

 

 

ഇന്ത്യയിലെ ആകെ തണ്ണീർതടത്തിന്റെ മൂന്നിലൊന്ന് വിവിധ കാരണങ്ങളാൽ ഇപ്പോൾ തന്നെ അപ്രത്യക്ഷമായി കഴിഞ്ഞു.

 

 

2016 മാർച്ച് വരെ 2266 തണ്ണീർതടങ്ങളെ റാംസാർ സൈറ്റിൽ ഉൾപ്പെടുത്തിയുണ്ട്.റാംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ തണ്ണീർതടങ്ങളുടെ വിസ്തൃതി ഏതാണ്ട് 21ലക്ഷം ച.Km വരും. ഏറ്റവും കൂടുതൽ റാംസാർ സൈറ്റുകൾ ഉള്ള രാജ്യം ബ്രിട്ടനാ ണ് (170 എണ്ണം).ഏറ്റവും കൂടുതൽ തണ്ണിർതട വിസ്തൃതിയു ള്ളത് ബൊളീവിയയും ,140,000 ച.Km.ഇന്ത്യയിലാകെ 520091 ഹെക്ടർ തണ്ണീർ തടങ്ങളുണ്ട്.നമ്മുടെ ഏറ്റവും വലിയ രണ്ടാമത്തെ  തണ്ണിർതടം വേമ്പനാട് കായലാണ്.ഒന്നാം സ്ഥാനം സുന്ദർബാൻസും .

 

 

2010-ൽ ഇന്ത്യയിലെ തണ്ണീർതടങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര നിയമം കൊണ്ടുവന്നു.അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിൽ നാഷണൽ വെറ്റ്ലാന്റ് മാനേജ്മെന്റ് അതോറിറ്റി നിലവിൽ ഉണ്ടായി.

 

2016 ൽ കൊണ്ട് വന്ന ഭേതഗതികൾ അപകടകരമായിരുന്നു.  ഇത് പ്രകാരം തണ്ണീർതടം പരിവർത്തനപ്പെടുത്തലടക്കം എന്തൊക്കൊ ചെയ്യാൻ പാടില്ലാത്തതായി ഉണ്ടോ അതെല്ലാം നിർബാധം അനുവദിച്ചു കൊടുക്കുന്നതാണ് ഭേദഗതികൾ .

 

 

കേരളത്തിന്റെ ആകെ വിസ്തീർണ്ണമായ 3886287 ഹെക്ടറിൽ കാസർഗോട് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലായി 38863 ച.Km തണ്ണീർതടങ്ങളുണ്ട്.അതായത് 160590 ഹെക്ടർ.

 

ഏറ്റവും കൂടുതൽ ആലപ്പുഴ ജില്ലയിലാണ് 26079 ഹെക്ടർ. ആകെ വിസ്തീർണ്ണത്തിന്റെ 16.25%.വിസ്തീർണ്ണത്തിന്റെ 20.76%.എറണാകുളം ജില്ലയിൽ 15.62%(25065 ഹെക്ടർ) കുറവ് വയനാട്ടിൽ .

 

 

ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം അസ്സ്സ്മെന്റ് പ്രകാരം ഒരു ഹെക്ടർ തണ്ണീർതടത്തിന്റെ പാരിസ്ഥിതി സേവന മൂല്യം 22 ലക്ഷം രൂപയാണ്.തീരദേശ തണ്ണീർതടത്തിന്റെ പാരിസ്ഥി തിക സേവനമൂല്യമാകട്ടെ 107 ലക്ഷം രൂപയാണെന്നും കണക്കാക്കുന്നു.

 

 

റാംസർ സംരക്ഷണ സൈറ്റായ വേമ്പനാട് കായൽ നാശത്തി ന്റെ വക്കിലെത്തിയിരിക്കുന്നു.ആലപ്പുഴ മുതൽ തണ്ണീർ മുക്കം ബണ്ടു വരെയുള്ള തെക്കൻ വേമ്പനാട് കായലിൽ അച്ചൻ കാേവിൽ,പമ്പ,മണിമല,മീനച്ചൽ നദികളും തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി വരെയുള്ള മധ്യ വേമ്പനാട് കായലിൽ മുവാറ്റുപ്പുഴയാർ,വേമ്പനാട്ട് കാൾ എന്നറിയപ്പെടുന്ന(കാെച്ചി മുതൽ അഴിക്കോട് വരെയുള്ള)ഭാഗത്ത് പെരിയാർ,ചാലക്കുടി നദികൾ അസംഖ്യം കനാലുകളും താേടുകളും ഉണ്ട് .

 

 

ജീവികളുടെ  നിലനിൽപ്പിന് അത്യന്താപേക്ഷിതമായ തണ്ണീർ തടങ്ങളെ മറന്നുള്ള വികസവാദികളെ തെല്ലെങ്കിലും ചിന്തി പ്പിക്കുവാൻ ഫെബ്രുവരി 2 തണ്ണീർ തട ദിനപരിപാരികൾക്കു  കഴിഞ്ഞിട്ടുണ്ടാകുമൊ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment