കോറോണയുടെ Spike Protein ൻ്റെ മുന ഒടിക്കാൻ കഴിയാതെ...




മറ്റു ജീവികളുടെ സാനിധ്യത്തില്‍ മാത്രം ജീവന്‍ തുടിക്കുകയും വിഭജിച്ചു കൊണ്ടിരി ക്കുകയും ചെയ്യുന്നു എന്നതാണ് വൈറസുകളുടെ പ്രത്യേകത.അന്തരീക്ഷത്തിൽ അവർ നിർജ്ജീവമായിരിക്കും.കോവിഡി രോഗത്തിന് കാരണമായ കൊറോണ വൈറസ്സുകള്‍ രണ (Messenger) വിഭാഗത്തില്‍ പെടും. നീളത്തിലുള്ള RNAകളെ പൊതിയുവാൻ ആവരണമുണ്ട് (Protective capsid).ഇതിനെ Nueclocapsid എന്ന് വിളിക്കും. ജീവിയുടെ മൊത്തത്തിലുള്ള സംരക്ഷത്തിനായി lipoprotein ഉണ്ടാകും. വൈറസ്സിന്‍റെ പുറം ചട്ടയില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ട്. Membrane(M), Envelop(E), Spike protein  (S) എന്നിവയാണ് അവ. വൈറസ്സിന്‍റെ പുറം ചട്ട മാംസ്യ-പ്രോട്ടീന്‍ ഘടകങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ സോപ്പിന്‍റെ സാനിധ്യത്തില്‍  തകര്‍ന്നു പോകുകയും ജീവി നശിക്കുകയും ചെയ്യും. 


70%ത്തിലധികം ആൽക്കഹോൾ (Iso propyl/Ethyl alcohol 60% അടങ്ങിയ പാനീയത്തിന് ജീവിയെ നിര്‍ജ്ജീവമുക്കുവാന്‍ കഴിയും.
നിയോ കൊറോണ വൈറസ്സ് മറ്റു ജീവികളില്‍ കയറി കൂടുന്നതും അവയുടെ അവയ വങ്ങളില്‍ പറ്റി പിടിക്കുന്നതും ജീവിയുടെ പുറം ചട്ടയിലുള്ള Spike protein ൻ്റെ (കൊളുത്തുകള്‍ എന്ന് പറയാം)സഹായത്താലാണ്. Spike protein ന്‍റെ കടന്നു കൂടുവാനുള്ള ശക്തിയെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞാല്‍ രോഗത്തില്‍ നിന്നും രക്ഷ നേടും.എന്നാല്‍ അതിനു യുക്തമായ മരുന്നുകള്‍ ഇല്ല എന്നതാണ് കോവിഡു രോഗത്തെ നിയന്ത്രിക്കുവാനുള്ള പരിമിതി.ജീവിയുടെ പടര്‍ന്നു പിടിക്കുവാനുള്ള വര്‍ധിച്ച ശേഷി രോഗ വ്യാപനത്തെ വേഗത്തിലാക്കുന്നു.(Rate of Spread, OR).

 


സൂക്ഷ്മ ജീവികള്‍ പൊതുവെ പരിണാമത്തിന് വേഗത്തില്‍ വിധേയമാകുന്ന വയാണ്.വൈറസ്സുകള്‍ ജീവികളായി മാറുന്നത് ജീവനുള്ളവരുടെ ശരീരത്തില്‍വെച്ചാ യതിനാല്‍,ശരീരത്തില്‍ നിന്നും പുറത്തു കടന്ന് നിര്‍ജ്ജീവമായ ശേഷം വീണ്ടും മറ്റൊരു ശരീരത്തില്‍ കടക്കുമ്പോഴേക്കും പരിണാമത്തിനവസരം ഉണ്ടാകാറുണ്ട്.ഇത്തരം പരിണാമങ്ങൾ ജീവികളുടെ വ്യാപനത്തിനും തകർച്ചക്കും കാരണമാകാറുണ്ട്. കൊറോണ വൈറസ്സുകള്‍ ഏറെ വേഗത്തില്‍ പരിണാമത്തിനു വഴങ്ങുന്നത് രോഗാവസ്ഥയില്‍ പുതിയ വിഷയങ്ങള്‍ ഉണ്ടാക്കുന്നു. വൈറസ്സിന്‍റെ പുറം ചട്ടയില്‍ ഉള്ള Spike protein നിനാണ് ആവര്‍ത്തിച്ചുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത്‌. ജനുവരിയില്‍ ചൈനയില്‍ തിരിച്ചറിഞ്ഞ കൊറോണയെ D614G എന്നാണ് ശാസ്ത്രീയമായി പേരു നൽകിയത്. കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം രണ്ടു ലക്ഷത്തില്‍ അധികം പരിണാമങ്ങൾ (Mutation) കൊറോണ വൈറസ്സു കളിൽ ഉണ്ടായി എന്നു കരുതുന്നു.ബ്രിട്ടനില്‍ തിരിച്ചറിഞ്ഞ UK.B.117, തെക്കേ ആഫ്രിക്കയില്‍ കണ്ട 501Y.V2.Brazilian P1, അമരാവതിയിലെ B1618,Double mutation നടന്ന E484Q യും L452R ഉം.H146,Y145, N44OK(വിശാഖപട്ടണം)എന്നിവ തിരിച്ചറിഞ്ഞവയിൽ ഉണ്ട്. ഇരട്ട പരിണാമം സംഭവിച്ച വൈറസിന് പ്രഹരശേഷി കൂടിയത് വളരെ വേഗത്തില്‍ രോഗം പടരുവാന്‍ അവസരം ഉണ്ടാക്കി. പുതിയ തരം മാറ്റങ്ങൾ അവ ശ്വാസ കോശത്തെ കൂടുതലായി പ്രതികൂലമായി ബാധിക്കുന്നു. അത് മരണ സംഖ്യ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment