മണിപ്പൂർ സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാൻ കോർപ്പറേറ്റുകൾ മുന്നോട്ട് !




മണിപ്പൂർ കലാപവും കോർപ്പറേറ്റ് താൽപ്പര്യങ്ങളും

 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കൊപ്പം ധാതുക്കളുടെ ശേഖരത്തെയും കൂടി തിരിച്ചറിഞ്ഞായിരുന്നു മണിപ്പൂരിനെ' ഇന്ത്യയുടെ രത്‌നം'എന്ന് ശ്രീ.നെഹ്‌റു വിശേഷിപ്പിച്ചത്. ചുണ്ണാമ്പ് കല്ലിന്റെ വലിയ ശേഖരം മുതൽ(2 കോടി ടൺ), ക്രൊമൈറ്റ്,നിക്കൽ,ചെമ്പ്,അസുറൈറ്റ്,മാഗ്നെറ്റ്,പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങൾ(Platinum group of elements, PGE)എന്നിവ മലനിരകളിൽ സമൃദ്ധമാണ്.

 

2013ലെ Indian Bureau of Mines വൻ തോതിലുള്ള ഖനിജങ്ങ ളുടെ അളവുകളെ പറ്റി വ്യക്തമാക്കി.2017 നവംബറിൽ നടന്ന വടക്കു കിഴക്കൻ ബിസിനസ്സ് സമ്മേളനത്തിൽ 39 MOU (Memorandum of Understanding)ഒപ്പു വെച്ചു.34.37ച.കി.മിലെ ചുണ്ണാമ്പ് കല്ല്,39ച.കി.മി.ലെ ക്രൊമൈറ്റ് മുതലായവയുടെ ഖനനങ്ങളിൽ ധാരണ ഉണ്ടായി.പ്രതി ദിനം 900 ടൺ സിമന്റ് ഉൽപ്പാദിപ്പിക്കുന്ന 2 പ്ലാന്റുകൾ പ്രവർത്തിക്കാൻ തയ്യാറെടു ക്കുകയാണ്.Gulf Natural Resources.Ltd ക്രൊമൈറ്റുകളുടെ ഖനനത്തിന് എത്തുന്നു.ഇതിലൊന്നിലും നാട്ടുകാർക്ക് പങ്കാളി ത്തമില്ല.അവർ കാഴ്ചക്കാർ മാത്രം.

 


പെട്രോളിയം ഖനനത്തിന്റെ സാധ്യതയും അതിവിപുലമാണ് മണിപ്പൂരിൽ.ഖനനത്തിനായി 3850 S.Km (95 ലക്ഷം ഏക്കർ).
500000 ച.അടി എണ്ണ.
Jubilant Oil and Gas Pvt. Ltd എന്ന നെതർലാൻഡ്സ് കമ്പനിക്ക് 100% പങ്കാളിത്തം.30 കിണറുകൾ ഉണ്ടാകും. സഹായത്തിനായി ഹൈദ്രാബാദ് കമ്പനിയും.2017 ൽ ജന ങ്ങളുടെ അഭിപ്രായത്തെ വളച്ചൊടിച്ചായിരുന്നു പദ്ധതിയുടെ മുന്നാേട്ടുള്ള നീക്കം.

 

2017ലെ വ്യവസായ സമ്മേളനത്തിലെ ധാരണകൾ പ്രത്യേക അധികാരങ്ങളുള്ള ആദിമവാസികളുടെ Hill Area Committiee യുമായി ആലോചിക്കാതെയാണ് കൈ കൊണ്ടത്.അത് ഭരണ ഘടനയുടെ 371 ആം വകുപ്പിന്റെ  ലംഘനമാണ്.

 


പരിസ്ഥിതി വനം സംരക്ഷണ നിയമങ്ങളെ പരിഗണിക്കാ തെയാണ് പുതിയ സംരംഭ ങ്ങൾ.പുതിയ വ്യവസായങ്ങളിൽ തൊഴിൽ സാധ്യത കുറവാണ്.നാമമാത്രമായി ഉണ്ടാകുന്ന അവസരങ്ങൾക്ക് സാങ്കേതികവിദ്യ ആവശ്യമുള്ളതിനാൽ പുറത്തു നിന്നുള്ളവർക്കാകും തൊഴിൽ ലഭിക്കുക.

 


മലനിരകളിലെ കൃഷി മറ്റ് പുരയിടങ്ങളുടെ കൈവശ രേഖകൾ വ്യക്തി കേന്ദ്രീകൃത മല്ലാത്തതിനാൽ നഷ്ടപരിഹാരത്തിനുള്ള സാധ്യത വിരളമാണ്.കുക്കികളിൽ കൃഷി യിടങ്ങളുടെ ഉടമസ്ഥത ഗോത്ര പ്രമുഖനാണ്.

 


മലിനീകരണ സാധ്യത ഏറെയുള്ള ക്രൊമൈറ്റ് ഖനനം വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.ഒഡിഷയിലെ സുഖിന്താ താഴ് വര ലാേകത്തെ ഏറ്റവും മോശം മലിനീകരണം നടക്കുന്ന 10 ഇടങ്ങളിൽ ഒന്നായത് ക്രൊമൈറ്റ് ഖനനത്തിന്റെ പേരിലാണ്.ഈ വസ്തുത മലനിരകളിലെ ജനങ്ങൾക്കറിയാം. അത്തരം അനഭവങ്ങൾ തങ്ങൾക്കുണ്ടാകുമെന്ന് കുക്കികളും നാഗന്മാരും ഉൽക്കണ്ഠാകുലരാകുന്നത് സ്വാഭാവികവും.

 


2015 ലെ ഖനന നിയമം പാർലമെന്റിൽ ഭേദഗതി ചെയ്യുമ്പോൾ പ്രധാന ധാതുക്കളുടെ വിഷയത്തിൽ ഖനന കാലാവധി 30 വർഷത്തിൽ നിന്നും 50 വർഷമാക്കി വർധിപ്പിച്ചു കൊടുത്തു.

 


2020 ലെ ദേശീയ പരിസ്ഥിതി ആഘാത പഠന സമിതിയുടെ ഭേദഗതി നിർദ്ദേശത്തിൽ  ധാതു ഖനനങ്ങൾക്കായി പരിസ്ഥിതി ആഘാത പഠനം വേണ്ടതില്ല എന്ന ധാരണയും മലനിരകളിലെ മനുഷ്യരെ ബുദ്ധിമുട്ടിപ്പിക്കും.

 


മണിപ്പൂരിലെ കലുഷിതമായ അന്തരീക്ഷത്തിന് പിറകിൽ ഖനന കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ കൂടി  പ്രവർത്തിക്കുന്നുവൊ  ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment