ജോ ബെയ്ഡൻ്റെ ആദ്യ പ്രസ്താവന പരിസ്ഥിതി രംഗത്തിന് ആശ്വാസകരം
                                
                                                First Published : 2020-11-07, 11:34:46am -
                                                1 മിനിറ്റ് വായന
                                
  അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർത്തീകരിക്കുന്നതിനു മുൻപ് തന്നെ, ഭൂരിപക്ഷത്തിലേക്ക് അടുക്കുന്ന ജോ. ബെയ്ഡൻ്റെ ആദ്യ പ്രഖ്യാപനം പരിസ്ഥിതി രംഗത്തിന് ആശ്വാസകരമായിരുന്നു. ലോക രാജ്യങ്ങളുടെ ഗതി വിഗതികളെ വലിയ തോതിൽ സ്വാധീനിക്കുവാൻ കഴിവുളള അമേരിക്കൻ ഐക്യനാടിൻ്റെ അധ്യക്ഷ പദവിയിലുണ്ടായിരുന്ന ഡൊണാൾഡ് ട്രമ്പിൻ്റെ വിജയ കുതിപ്പിന് അവസാനവട്ട ഫലങ്ങൾ തടയിടുകയാണ് എന്നത് ആശ്വാസം നൽകുന്നു.
അമേരിക്കൻ ജനങ്ങളുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവ്  4 വർഷത്തിനു മുമ്പത്തെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ നടത്തിയ  പരിസ്ഥിതി വിഷയത്തെ തള്ളിപ്പറയൽ  2020 ലും ആവർത്തിച്ചിരുന്നു.അദ്ദേഹത്തിൻ്റെ വാദങ്ങളിൽ പ്രധാനമായിരുന്നത് പരിസ്ഥിതി സംരക്ഷണം അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരായിരിക്കും എന്നാണ്. ബറാക്ക് ഒബാമ പാരീസ് സമ്മേളനത്തിൽ അമേരിക്ക നടത്തി വന്ന അനാരോഗ്യ ഇടപെടലിനെ വിമർശനപരമായി പരിശോധിച്ചു. അതിൻ്റെ ഭാഗമായി ലോക പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ സാമ്പത്തിക സഹായങ്ങൾ അവർ പ്രഖ്യാപിച്ചു. മലിനീകരണം നടത്തുന്ന വ്യവസായ ങ്ങൾ നിർത്തുവാനും വായു, ജല ഗുണ നിലവാരം മെച്ചപ്പെടുത്തുവാനും പദ്ധതികൾ ആവിഷ്ക്കരിച്ചു.എന്നാൽ ഈ പ്രഖ്യാപനങ്ങളെ തള്ളിപ്പറയുവാൻ 2016ലെ തെരഞ്ഞെടുപ്പു മുതൽ ട്രമ്പ് മടിച്ചില്ല.
  
പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾ നടത്തുന്നതിലൂടെ അമേരിക്കയിലെ തൊഴിൽ അവസരങ്ങൾ കുറയും 2.5 കോടി തൊഴിലാളികൾക്ക് അവസരങ്ങൾ നഷ്ട്ടപ്പെടും. അതു കൊണ്ട് പരിസ്ഥിതി രംഗത്തെ നിയന്ത്രണങ്ങൾ അമേരിക്കക്ക് സാമ്പത്തിക തിരിച്ചടി ഉണ്ടാക്കും.ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെ പ്രതികൂലമാക്കുന്ന ഘടകത്തെ തള്ളിപ്പറയുവാൻ താൻ ഉണ്ട്.അതുകൊണ്ട് പാരീസ് ഉടമ്പടിയിൽ നിന്നും പിൻമാറുവാൻ രാജ്യം തയ്യാറാണ് എന്ന വാദവുമായി രണ്ടാം തെരഞ്ഞെടുപ്പിലും ട്രമ്പ് രംഗം കൊഴുപ്പിച്ചു.  
അമേരിക്കൻ കോർപ്പറേറ്റുകളുടെ മുഖ്യ വക്താവായി സംസാരിച്ച ഡൊണാൾഡ് ട്രമ്പിൻ്റെ പിൻ തുണക്കാർ, വെളുത്ത വർഗ്ഗക്കാരെയും മറ്റു ചില ഭരണ കർത്താ ക്കളെയും കൂട്ടു പിടിച്ചു. അവരുടെ പ്രഖ്യാപനങ്ങൾ തൊഴിൽ രഹിതരെയും ചെറുകിട വ്യവസായികളെയും കൂടെ നിർത്തുവാൻ സഹായിച്ചു.ഒരേ സമയം വൻകിടക്കാരിൽ പലരെയും പുതു തലമുറയിൽ പെട്ട തൊഴിൽ രഹിതരെയും (കറുത്ത വർഗ്ഗക്കാരുടെ ഇടയിൽ തൊഴിൽ രാഹിത്യം കൂടുതലാണ്.) പരിസ്ഥിതി സംരക്ഷണത്തെ തള്ളിപ്പറ യുവാൻ പ്രേരിപ്പിച്ചിരുന്നു. എങ്കിലും നാളിതു വരെ കാട്ടാത്ത എതിർപ്പ് ഡൊണാൾഡ് ട്രമ്പിനാേട് പ്രകടിപ്പിക്കുവാൻ അമേരിക്കൻ ജനങ്ങൾ പോപ്പുലർ വോട്ടുകളെ ഉപയോഗിച്ചു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി 7 കോടിയിലധികം വോട്ടു നേടിയ സ്ഥാനാർത്ഥിയായി ജോ ബെയ്ഡൻ മാറി. അദ്ദേഹത്തിന് പ്രസിഡൻ്റാകുവാൻ വേണ്ട 270 എന്ന മാന്ത്രിക നമ്പറിലേക്ക് അടുക്കുമ്പോൾ തന്നെ, പാരീസ് ഉടമ്പടിയിൽ അമേരിക്ക കൈ കൊണ്ട ഉറപ്പുകൾ (ഒബാമ നൽകിയത്)പാലിക്കും എന്ന് അറിയിക്കുവാൻ താൽപ്പര്യം കാട്ടിയത് ലോക പരിസ്ഥിതി രംഗത്തിന് ആശ്വാസകരമാണ്.
അമേരിക്കയുടെ 45 ആം പ്രസിഡൻ്റായി ജോ ബെയ്ഡൻ അധികാരത്തിൽ എത്തിയാൽ അത് അമേരിക്കയുടെ അഭ്യന്തര പരിസ്ഥിതി മേഖല സുരക്ഷിതമാകു വാൻ ഭേദപ്പെട്ട സാഹചര്യമൊരുങ്ങും.ബ്രസീൽ ഭരണാധിപൻ്റെ ആമസോൺ കാടുകൾ കത്തിക്കൽ,ആസ്ട്രേലിയയുടെ അധ്യക്ഷൻ്റെ തെറ്റായ കൽക്കരി ഖനി സമീപനം ഒക്കെ തിരുത്തപ്പെടുവാൻ പുതിയ ഡെമോക്രാറ്റിക്ക് പ്രസിഡൻ്റിൻ്റെ ഇടപെടലുകൾക്ക് കഴിഞ്ഞേക്കാം.അപ്പോഴും ഡെമോക്രാറ്റുകളുടെ ഇഷ്ട്ടതോഴ ന്മാരായി ഉള്ളത് കോർപ്പറേറ്റുകൾ തന്നെയാണ് എന്നു മറക്കരുത്.അമേരിക്കൻ ജനതയുടെ പരിസ്ഥിതി രംഗത്തെ ഉൽക്കണ്ഠകൾ ഭരണത്തിൽ പ്രതിഫലിക്കണ മെങ്കിൽ അതിന് സഹായകരമായ ജാഗ്രത ജനങ്ങളിൽ നിന്ന് വരും വർഷങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്.
                                
                                    Green Reporter
                                    
E P Anil. Editor in Chief.
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment