ആന എഴുന്നള്ളത് ; സുപ്രീം കോടതിയുടെ വിധി അനുചിതം !
First Published : 2024-12-20, 08:04:25pm -
1 മിനിറ്റ് വായന

ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നവംബറിൽ പുറപ്പെടുവിച്ച വിധിയെ തള്ളിക്കളയാൻ സുപ്രീം കോടതി ഇന്നലെ തീരുമാനിച്ചത് അനുചിതമാണ്.ഷെഡ്യുൾഡ് 1 വിഭാഗത്തിൽ പെടുന്ന ആനകൾക്ക് പ്രത്യേകം സുരക്ഷ ഒരുക്കുന്ന വന്യജീവി നിയമ ത്തിൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നടത്തിയ വെള്ളം ചേർക്കൽ തന്നെ ആനയുടെ സുരക്ഷക്ക് ഭീഷണിയായിരുന്നു.
നാട്ടാനകൾ അനുഭവിക്കുന്ന പീഠനങ്ങൾ മനസ്സിലാക്കിയായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.വിശ്വാസങ്ങൾക്കും പരമ്പരാഗത ചടങ്ങുകൾക്കും ആന എഴുന്നള്ളിപ്പ് നിർണ്ണായകമല്ല എന്നിരിക്കെ ഉത്സവങ്ങളിൽ പണകൊഴുപ്പും അനാരോഗ്യ മത്സരങ്ങളും അതിനു പിന്നിലെ കച്ചവടതാൽപ്പര്യവുമാണ് ആന ഏറ്റുവാങ്ങുന്ന പ്രതിസന്ധി കൾക്കു കാരണം .
ജസ്റ്റിസ് BV നാഗാർത്തന ,കോഡേഷർ സിംഗ് അംഗങ്ങളായ ബഞ്ച് Kerala Captive Elephants(Management and Maintenance)Rules,2012- മായി ബന്ധപ്പെട്ട ഹൈക്കോടതി പരാമർശങ്ങൾ തടയുകയായിരുന്നു.
ആനകൾ തമ്മിൽ 3 മീറ്റർ ദൂരം,ജനങ്ങളിൽ നിന്ന് 8 മീറ്റർ,തീപന്തത്തി ൽ നിന്നും 5 മീറ്റർ,വെടികെട്ടിൽ നിന്ന് 100 മീറ്റർ മുതലായ നിർദ്ദേശങ്ങ ളും പകൽ ഉപയോഗിക്കുന്നതിലെ നിയന്ത്രണവും മറ്റും അനിവാര്യമാ യിരുന്നു എന്ന് നാട്ടാനകൾ അനുഭവിക്കുന്ന പീഡനങ്ങളിൽ നിന്ന് വ്യക്തമാണ്.
കേരളത്തിലെ നാട്ടാനകൾ പ്രതിവർഷം 25 എണ്ണം വെച്ച് ചരിയുന്ന തിനു പിന്നിൽ അവർക്ക് ഏറ്റുവാങ്ങേണ്ടി വരുന്ന വിവിധതരം ആക്രമ ണങ്ങൾ മുഖ്യ കാരണമാണ്.ഉത്സവങ്ങളിലെ ആളുകൾ തമ്മിലുള്ള അനാരോഗ്യ മത്സരങ്ങൾ ഫലത്തിൽ ആനകൾക്ക് അകാലചരമമാണ് നൽകുന്നത്.ആൾകൂട്ടത്തെ ആക്രമിക്കാൻ ആനകൾ തയ്യാറാകുന്ന തും അവയെ തളക്കാൻ മാർഗ്ഗങ്ങൾ തേടെണ്ടി വരുന്നതും എന്തു കൊണ്ടാണ് എന്ന് ഉത്സവ പറമ്പുകളിൽ എത്തുന്നവർക്ക് വേഗത്തിൽ മനസ്സിലാകും.
അന്യം നിൽക്കുന്ന പട്ടികയിൽപെട്ട(Endangered species)ആനകൾ വിവിധ പ്രതിസന്ധികളിൽപെട്ടിരിക്കുന്നു.ആഫിക്കയിലെ സാവന്ന വിഭാഗത്തിൽപെട്ട ആനകൾ രാജ്യങ്ങളുടെ അതിർത്തി കടക്കുമ്പോ ൾ കൊലപ്പെടുത്താൻ അവസരം ഉണ്ടാകുന്നത് അവയുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.
പശ്ചിമഘട്ടത്തിന്റെ ഘടനയിൽ സംഭവിച്ച ശോഷണം വന്യജീവികളെ കാട്ടിൽ നിന്ന് നാട്ടിലെത്തിക്കുന്നു.ഈ പ്രതിസന്ധി ആഫ്രിക്ക മുതൽ ഇടുക്കിയിലും കോതമംഗലത്തും വരെ ശക്തമാണ്.അത്തരം പ്രശ്ന ങ്ങൾ പരിഹരിക്കാൻ പരാജയപ്പെടുകയാണ് ഉത്തരവാദിത്തപ്പെട്ടവർ.
സംസ്ഥാനത്തെ കാൽ ലക്ഷം വരുന്ന ഉത്സവങ്ങളിലെ ആനയും വെടി കെട്ടും നിയന്ത്രണങ്ങളില്ലാതെ തുടരുമ്പോൾ,ഹൈക്കോടതി എഴുന്ന ള്ളത്തുമായി ബന്ധപ്പെട്ട് നവംബറിൽ കൈ കൊണ്ട സമീപനത്തെ തിരുത്തുവാൻ സുപ്രീംകോടതി എത്തുമ്പോൾ നമ്മുടെ ജ്യുഡീഷറി യുടെ പൊതു ഉത്തരവാദിത്തമാണ് അവർ മറന്നുപോകുന്നത്.
പരിസ്ഥിതിയെ തകർത്തെറിയലും അനുബന്ധ വ്യവഹാരങ്ങളും വന്യ ജീവികളെ കൊന്നു തള്ളലും നാട്ടാനകളെ കച്ചവട താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതും പ്രകൃതിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ തിരിച്ചറിയാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുക നിത്യ സംഭ മാണ്.അതെ പാതയിൽ നീതിന്യായ കോടതികളും എത്തുന്ന അവസ്ഥ നാടിനും നാട്ടുകാർക്കും പ്രതിസന്ധികൾ രൂക്ഷമാക്കും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment