മൂന്നാറിലെ ഒഴിപ്പിക്കൽ . വെല്ലുവിളിയുമായി മുഖ്യ പാർട്ടി നേതാവ് !




മൂന്നാറിലെ കൈയ്യേറ്റങ്ങളുടെ വ്യാപ്തി കേരള ഹൈക്കോട തിക്കു ബോധ്യപ്പെടുന്നു എന്നാണ് പുതിയ കോടതി തീരുമാന ങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.ഹൈക്കോടതിയു ടെ കണക്കിലെ കൈയ്യേറ്റങ്ങൾ 300 ആണെന്നിരിക്കെ 70 കൈയ്യേറ്റങ്ങൾക്കാണ് അപ്പീൽ നിലവിലുള്ളത്.മറ്റു കെയ്യേറ്റ ങ്ങൾ ഒഴിപ്പിക്കാൻ ടാസ്ക് ഫോഴ്സിനെ സർക്കാർ നിയമിച്ചു. അപ്പീലുകളിൽ 2 മാസത്തിനുള്ളിൽ തീരുമാനമെടുക്കും എന്ന് വാർത്തയുണ്ട്.വീടു നിർമ്മിക്കാൻ ഒരു സെന്റ് വരെ ഭൂമിക്കു പട്ടയം നൽകും എന്ന് സർക്കാർ പറയുന്നു.അവരുടെ പട്ടിക കോടതിക്കു നൽകണം.കോടതിയെ വിവരങ്ങൾ അറിയിക്കു വാൻ കളക്ടർ ചുമതലപ്പെട്ടിരിക്കുന്നു.

 

 

കൈയ്യേറ്റ ഭൂമിയിൽ റിസോർട്ടു പോലെയുളള നിർമ്മാണങ്ങൾ ഉണ്ടെങ്കിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കണം.ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിർമ്മാണങ്ങൾ അനുവാദി ക്കാതെ ശ്രദ്ധിക്കാൻ പഞ്ചായത്തു സെക്രട്ടറിമാർക്ക് നിർദ്ദേ ശം നൽകിയിട്ടുണ്ട്.ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയു ടെ സഹായത്തോടെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് പരിശീ ലനം കിട്ടേണ്ടതുണ്ടായിരുന്നു.ഈ വിഷയത്തിൽ കേന്ദ്ര സർ ക്കാർ വേണ്ടത്ര താൽപ്പര്യം കാട്ടുന്നില്ല.മൂന്നാറിലെ ജനങ്ങളു ടെ സുരക്ഷക്കാണ് മുഖ്യ പ്രാധാന്യം നൽകേണ്ടതെന്ന് ഹൈ ക്കോടതി പറഞ്ഞു.

 

 

 മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സി. പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് പ്രഖ്യാപിച്ചത് ഈ അവസരത്തിൽ വളരെ പ്രധാനമാണ്. "കെട്ടിടങ്ങള്‍ പൊളി ക്കാനും അനുവദിക്കില്ല,കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിർദേശിച്ചതെന്നാണ്" ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

 

 

ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നാറിൽ ദൗത്യസംഘം അനി വാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇടിച്ചു പൊളിക്ക ലൊന്നും നടക്കുന്ന കാര്യമല്ല,പൊളിക്കുന്ന പ്രശ്നമില്ല, നടക്കാത്ത കാര്യത്തെ പറ്റി എന്തിനു ചർച്ച എന്നാണ് സെക്രട്ട റിയുടെ വാദം.

 

 

മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടു ദിവസ ത്തിനകം പുതിയ ദൗത്യസംഘത്തിനു രൂപം നൽകി ഉത്തര വിറക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു.മൂന്നാറിലെ അനധി കൃത നിർമ്മാണങ്ങൾ നിയമപരമാക്കുവാനായി ഭൂപതിവ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലായിരുന്നു.അതിനെ 140 MLA മാരും പിന്തു ണച്ചു.അവിടെ നിയമസഭയുടെ പൂർണ്ണ അധികാരങ്ങൾ ഉപ യോഗിച്ചത് വൻകിട നിർമ്മാണക്കാരെയും ഖനന മുതലാളി മാരെയും സംരക്ഷിക്കാനായിരുന്നു എന്നു വ്യക്തമാണ്.

 

 

ടാറ്റ-ഹാരിസൺ മുതലായവർ കൈവശം വെച്ച സർക്കാർ ഭൂമി മറിച്ചു വിൽക്കുവാനും പാട്ടം നൽകാതെ നോക്കുവാനും അനധികൃതമായി ഉടമസ്ഥത നിലനിർത്തുവാനും ശ്രമിച്ചതിനെ ചോദ്യം ചെയ്ത VS സർക്കാർ ശ്രമം, അട്ടിമറിച്ചതിൽ CPI m നേതൃത്വത്തിന്റെ പങ്ക് കുപ്രസിദ്ധമായിരുന്നു.അന്ന് ഉയർന്ന വെല്ലുവിളിയുടെ ശബ്ദമാണ് മറ്റൊരു രീതിയിൽ ഇടുക്കി പാർട്ടി സെക്രട്ടറിയിൽ നിന്ന് 2023 ലും കേൾക്കുന്നത്.

 

 

മൂന്നാറിൽ മൂന്നു നിലക്കു മുകളിൽ ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കരുത് തുടങ്ങി നിരവധി നിയന്ത്രണങ്ങൾ ഉയർന്നു വന്നു എങ്കിലും അതിനെ അട്ടിമറിക്കാൻ രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ അണിനിരത്തി .ഇപ്പോൾ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടപ്പോഴും കോടതിയെ വെല്ലുവിളിക്കാൻ ഭരിക്കുന്ന കക്ഷിയുടെ നേതാവ് തയ്യാറായത് അവരുടെ പ്രകൃതിവിരുധ നിലപാടിനു തെളിവാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment