FC 5 വിത്തുകളുടെ കുത്തക അവകാശം PepsiCo യ്ക്കല്ല എന്ന് ഡൽഹി ഹൈക്കോടതി വിധി




Lay's ഉരുളക്കിഴങ്ങ് ചിപ്‌സിന് വേണ്ടി പെപ്‌സികൊ ഇന്ത്യ പരി പോഷിപ്പിച്ച, FC 5 ഉരുളക്കിഴങ്ങ് ഇനത്തിന്റെ അവകാശം(Plant Varietal Protection) പെപ്സിക്കു നഷ്‌ടപ്പെടുത്തിയ Protection of Plant Varities and Farmers Right Authority തീരുമാനം(2021) ഡൽഹി ഹൈക്കോടതി ശരിവെച്ചിരിക്കുന്നു.പെപ്‌സികൊ സമർപ്പിച്ച അപ്പീൽ  ഹൈക്കോടതി തള്ളുകയായിരുന്നു.

 


കർഷകരുടെ അഭിഭാഷക സംഘടന Alliance for Sustinable  and Houlistic Alliance ആണ് പെപ്സിക്കെതിരെ നിയമ യുദ്ധം നടത്തിവന്നത്. 

 

2018 നും 2019 നും ഇടയിൽ ഗുജറാത്തിലെ  ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ പെപ്സി കേസ് ഫയൽ ചെയ്തിരുന്നു, വൻ ജനകീയ പ്രതിരോധത്തെത്തുടർന്ന് 2019 മെയ് മാസത്തിൽ കേസ് പിൻവലിച്ചു.

 


"2001-ലെ PPV&FR ആക്‌ട് പ്രകാരം അസാധുവാക്കലുമായി ബന്ധപ്പെട്ട  വ്യവഹാരം ഇന്ത്യയിലെ കോടതികളിൽ തീർപ്പു കൽപ്പിക്കുന്നത് ഇതാദ്യമാണ്.ഇന്ത്യയിൽ ഇത് sui generis നിയമമാണ്,ലോകത്തെവിടെയും സമാനതകളില്ലാത്തത് .
WTO ,TRIPS(ബൗദ്ധിക സ്വത്തവകാശം)കരാറിന്റെ വ്യാപാര വുമായി ബന്ധപ്പെട്ട വശങ്ങൾ പാലിക്കുന്നതിനായി ഇന്ത്യൻ നിയമനിർമ്മാണ സഭ രാജ്യത്ത് സവിശേഷമായ നിയമ നിർമ്മാണം കൊണ്ടു വന്നു.നിയമത്തിലെ വ്യവസ്ഥകൾ കർഷ കർക്ക് വിത്ത് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു,അവർക്ക് ഈ നിയമത്തിന് കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പ്രത്യേക ഇനം വിത്ത് ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ സംരക്ഷി ക്കാനും ഉപയോഗിക്കാനും വിതയ്ക്കാനും വീണ്ടും വിതയ് ക്കാനും കൈമാറ്റം ചെയ്യാനും പങ്കിടാനും വിൽക്കാനും അവകാശമുണ്ട്.

 

ഒരു രാജ്യത്ത് നിലനിൽക്കുന്ന ഇനമായ 'നിലവിലുള്ള ഇനം' എന്നതിന് പകരം 'പുതിയ ഇനം' എന്ന പെപ്സിയുടെ വാദം  കോടതി നിരീക്ഷിച്ചു.

 

പുതിയ വിധിയിലൂടെയുള്ള  നടപടിക്രമങ്ങളിൽ 

 

1. 2019 മെയ് മാസത്തിൽ ഗുജറാത്ത് കർഷകർക്കെതിരായ കേസുകൾ നിരുപാധികം പിൻവലിക്കാൻ പെപ്‌സികൊ നിയമപരമായി നിർബന്ധിതരായി.

 

2.രജിസ്ട്രേഷന്റെ സർട്ടിഫിക്കറ്റ്( 2021 ഡിസംബറിലെ)റദ്ദാക്ക പ്പെടും. 

 


2009-ൽ, പെപ്‌സികൊ ഇന്ത്യ ലിമിറ്റഡ് അമേരിക്കയിൽ നിന്ന് FL-2027 ഉരുളക്കിഴങ്ങ് ഇനം ഇറക്കുമതി ചെയ്യുകയും കർഷ കരുമായി കരാർ കൃഷി ക്രമീകരണത്തിലൂടെ ഇന്ത്യൻ വിപണി യിൽ വാണിജ്യപരമായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.കമ്പനി ഈ കർഷകർക്ക് FL-2027 ഉരുളക്കിഴങ്ങ് വിത്തുകൾ വിതരണം ചെയ്തു.കരാർ പ്രകാരം മുൻകൂട്ടി സമ്മതിച്ച നിരക്കിൽ ഉരുളക്കിഴങ്ങ്  തിരികെ വാങ്ങും. 

 


US ൽ FL 2027 എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന FC 5 ഇനത്തിന് 5% ഈർപ്പം കുറവാണ്.80% ഈർപ്പം മാത്രമുള്ള തിനാൽ(സാധാരണ 85%)ഇത് സംസ്കരണത്തിന് കൂടുതൽ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു.ഉരുളക്കിഴങ്ങ് ചിപ്സ് പോലുള്ള ലഘു ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ഏറെ നന്നാണ്.

 


ലോകത്തിലെ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് Patent കളും ഉരുളക്കിഴങ്ങു സംരക്ഷണവുമുള്ള Dr. Robert Hoopse ആണ് FC 5 ആദ്യമായി കൃഷി ചെയ്തത്.1987-ൽ US Research Center ൽ , പ്രധാന ശാസ്ത്രജ്ഞനായി/പൊട്ടറ്റോ ബ്രീഡറായി Freeto- Lay കമ്പനി(പെപ്സികോയുടെ അമേരിക്കൻ ഉപസ്ഥാപനം) അദ്ദേഹത്തെ നിയമിച്ചു.അദ്ദേഹം സ്വാദിലും നിറത്തിലും മികച്ച രോഗ പ്രതിരോധശേഷിയുള്ള ഉരുളക്കിഴങ്ങ് ഇനങ്ങൾ വികസിപ്പിച്ചെടുത്തു.പെപ്‌സികൊയുടെ പ്രശസ്തമായ ഉരുളക്കിഴങ്ങ് ചിപ്‌സിനായി അദ്ദേഹത്തിന്റെ നിരവധി ഇനങ്ങൾ ലോകമെമ്പാടും വളരുന്നു. 

 

FL 2027 US ൽ രജിസ്റ്റർ ചെയ്തത് 2005-ൽ .2009-ൽ ഇന്ത്യ യിൽ വാണിജ്യ ഉപയോഗത്തിനായി എത്തി തുടങ്ങി. പഞ്ചാബിലെ ചില കർഷകർക്ക് ഈ ഇനം വളർത്താൻ പെപ്‌സികൊ ലൈസൻസ് നൽകിയിരുന്നു.പെപ്‌സികോ 2011 ജൂണിൽ ഇന്ത്യയിൽ ഉരുളക്കിഴങ്ങ് രജിസ്‌ട്രേഷനായി അപേക്ഷിച്ചു.2016-ലാണ് ഇത് അനുവദിച്ചത്.

 


സസ്യ വൈവിധ്യങ്ങളുടെയും കർഷകരുടെ അവകാശങ്ങ ളുടെയും സംരക്ഷണത്തിന് കീഴിൽ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനായി രജിസ്ട്രേഷനായി തുറന്നിരിക്കുന്ന 172 വിള ഇനങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങ് .2022 ഓഗസ്റ്റ് വരെ, മൊത്തം 42 ഉരുളക്കിഴങ്ങ് ഇനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ 17 ഇനങ്ങൾ കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ICAR ൽ രജിസ്റ്റർ ചെയ്തിട്ടു ളളത്. പെപ്‌സികോ ഇന്ത്യ,ഫ്രഞ്ച് കോർപ്പറേഷൻ Germicopa SAS,HZPC Holand,CMeijer BV എന്നിവയുൾപ്പെടെയുള്ള സ്വകാര്യ കമ്പനികളാണ് മറ്റുള്ളവ രജിസ്റ്റർ ചെയ്തിരിക്കുന്നത് കർഷകരുടെ പേരിൽ ഒരു റെജിസ്റ്റേഷൻ പോലും നിലവിലില്ല.

 


പെപ്സിയുടെ അപ്പീൽ നിരസിച്ച നിലവിലെ ഹൈക്കോടതി വിധി ഉരുളക്കിഴങ്ങ് കർഷകരെ സംരക്ഷിക്കുന്നതിന് സഹായ കരമാണ്.സുപ്രീം കോടതിയിൽ നിന്നും സമാന വിധി പ്രതീക്ഷിക്കാം.

 


പെപ്സിയുടെ നിയന്ത്രണത്തിൽ പരീക്ഷണശാലയിൽ വികസിപ്പിച്ച ഉരുളക്കിഴങ്ങ് വിത്ത് ഇന്ത്യക്കാരെ കൊണ്ട് കൃഷി ചെയ്യിപ്പിക്കുക.(നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യൻ കർഷകർ കേവലം കൈമാറ്റക്കാർ).

 

വിളയുടെ വില ബഹുരാഷ്ട്ര കമ്പനി തീരുമാനിക്കുക. അവധി വ്യാപാരത്തിലൂടെ കർഷകരെ വരിഞ്ഞു മുറുക്കുക.

 

ഒരു Kg FC 5 കിഴങ്ങുകൾ ശരാശരി 8 രൂപയ്ക്കു വാങ്ങി Lay's  ഉപ്പേരി 1 kg യ്ക്ക് 338 രൂപയ്ക്കു വിപണം ചെയ്യുക.
3.50 kg ഉരുളക്കിഴങ്ങിൽ നിന്ന് 1 Kg Lay's കിട്ടും.എന്നു പറഞ്ഞാൽ അർത്ഥം 28 മുതൽ 30 രൂപയുടെ കിഴങ്ങ് ഉൽപ്പ ന്നത്തെ 10 മുതൽ 12 ഇരട്ടി വിലയ്ക്കു വിൽക്കാൻ അവസരം.

 

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് ഉപയാേഗിച്ച്, ഇന്ത്യയിൽ വെച്ച് ഉണ്ടാക്കുന്ന Lay's അമേരിക്കയിൽ എത്തിച്ചു വിൽക്കുമ്പോൾ വില 5 ഇരട്ടിയാക്കാം.രാജ്യത്തിന്റെ കയറ്റു മതി വർധിച്ചതായി സർക്കാരിനു കണക്കുകൾ കൂടി  അവതരിപ്പിക്കാം.

 


ലോക വ്യാപാര കരാറുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് (പെപ്സി തുടങ്ങിയ കമ്പനികൾക്കു വേണ്ടിയുള്ള)തല നാരിഴ യ്ക്ക് ഇന്ത്യൻ ഉരുളക്കിഴങ്ങ് കർഷകർ രക്ഷപെട്ടു എന്നു പറയേണ്ടി വരുന്നു.

 

ഇത്തരം ഗതികേടുകളെ കൂടുതൽ ഗുരുതരമാക്കുന്ന പദ്ധതി യുടെ ചുരുക്കപ്പേരാണ് Make in India Programme.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment