പ്രളയത്തിന് ശേഷം പുഴകളിൽ ജലനിരപ്പ് കുറയുന്നത് പഠിക്കുന്നു




പ്രളയത്തിൽ കരകവിഞ്ഞൊഴുകിയ പുഴകളിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞിരുന്നു .ഈ സാഹചര്യത്തെ ക്കുറിച്ചു പഠിക്കാൻ സർക്കാർ തീരുമാനിച്ചു.തിങ്കളാഴ്ച്ച ജലവിഭവ വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച ചർച്ച നടത്തി .ജലവിഭവവിനിയോഗകേന്ദ്ര(സി ഡബ്ള്യു ആർ ഡി എം ).ത്തിനാവും പഠനച്ചുമതല .ഭാരതപ്പുഴ പെരിയാർ ചാലിയാർ ചാലക്കുടിപ്പുഴ എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് കന്യമായി താഴ്ന്നിട്ടുണ്ട് .

 

വെള്ളം ശേഖരിച്ചുവയ്ക്കാനുള്ള ഭൂമിയുടെ സ്വാഭാവിക സംവിധാനങ്ങൾ ഇല്ലാതായതാണ് മുഖ്യ കാരണം .പശ്ചിമഘട്ട ത്തിലെ മലകൾ ഇടിച്ചുനിരത്തിയതും ,വനനശീകരണവും ,ഖനനവുമെല്ലാം ഗുരുതരമായ ശിഥിയിലേക്കു കൊണ്ടെത്തി ച്ചിട്ടുണ്ട് .മറ്റു മേഖലകളിൽ ചതുപ്പുകളും വയലുകളും നികത്തിയതുമൂലം ജലസംഭരണശേഷി കാര്യമായി  കുറയുകയാണ് .

 

പ്രളയം കൊണ്ടുമൂടിയ കിണറുകളുടെയും അവസ്ഥ ഇതാണ് .
ജലനിരപ്പ് താഴുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .നിർദ്ദേശം കിട്ടിയാലുടൻ പഠനം ആരംഭിക്കുമെന്ന്‌ സി ഡബ്ല്യൂ ആർ ഡി എം ഡയറക്ടർ ഡോക്ടർ ബി .അനിത പറഞ്ഞു 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment