കാട്ടുതീപടരുന്ന സാഹചര്യത്തിൽ അടിക്കാടുകള്‍ ഉടന്‍ വെട്ടണമെന്ന് ജില്ലാ കളക്ടര്‍




തൃശൂര്‍: തുടർച്ചയായി കാട്ടു തീ പടരുന്ന സാഹചര്യത്തിലും ജില്ലയിലെ ചൂട് ക്രമാതീതമായി കൂടുന്നതിനാലും വന മേഖലയിലെ അടിക്കാടുകള്‍ ഉടന്‍ വെട്ടണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ്. വനമേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.


പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഫയര്‍ ലൈന്‍ ചെയ്യും. കാടും ജനവാസ മേഖലയും തമ്മില്‍ 5.2 മീറ്റര്‍ വീതിയില്‍ ക്ലിയര്‍ ചെയ്തു കത്തിച്ചാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്‌ട് പ്രകാരമുള്ള ഫയര്‍ ലൈന്‍ ചെയ്യുക. മൂന്ന് വനപാലകര്‍ കാട്ടു തീയില്‍ പെട്ട് വെന്തു മരിച്ച എച് എന്‍ എല്‍ പ്ലാന്റേഷന്‍ പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.


ചെറിയ തീപ്പൊരി വീണാല്‍ പോലും ഉണങ്ങി നില്‍ക്കുന്ന വന പ്രദേശങ്ങളില്‍ വന്‍ തീപിടുത്തം ഉണ്ടാകാനുള്ള സാഹചര്യത്തില്‍ മുന്‍ കരുതലുകളെടുക്കാന്‍ ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, വന പാലകര്‍ക്കും, പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment