കാടും മനുഷ്യരും വന്യജീവിയും സംഘർഷങ്ങളും!




ലോകത്താകെ വന്യജീവി മനുഷ്യ സംഘർഷങ്ങൾ ഗൗരവത രമായി വർധിച്ചു.അതിൽ മുന്നിലാണ് ഇന്ത്യ.കാലാവസ്ഥ യിലെ വ്യതിയാനവും മനുഷ്യരുടെ അതിരു വിട്ടുള്ള ഇടപെടലും കാടിൻ്റെ ഘടനയിലുണ്ടായ മാറ്റവും എല്ലാം വിഷയങ്ങളെ രൂക്ഷമാക്കുകയാണ്.

 

കരയിലും കടലിലുമായി ലോകത്ത് 9.67% സംരക്ഷിത പ്രദേശ ങ്ങളെ അവശേഷിക്കുന്നുള്ളു.മനുഷ്യരും ജീവികളും തമ്മിൽ സംഘർഷങ്ങൾ വർധിക്കാനുള്ള കാരണങ്ങൾ

 

 

1.ആവാസ വ്യവസ്ഥകളുടെ ശിഥിലീകരണം:

 മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ റോഡുകൾ,റെയിൽ പാതകൾ,കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലൂടെ മൃഗങ്ങൾക്കു മാത്രമുള്ള പരിസരങ്ങൾ നഷ്ടപ്പെടുന്നു.പ്രകൃതി ദത്ത ആവാസ വ്യവസ്ഥകൾക്ക് ശിഥിലീകരണവും ഉണ്ടാകുന്നു

 

 

2 .ഭൂവിനിയോഗ മാറ്റങ്ങൾ:

                            കാടുകൾക്ക് സമീപമുള്ള കമ്മ്യൂണിറ്റികളുടെ നിർമ്മാണവും ജലസംഭരണികളുടെ നിർമ്മാണവും മൃഗങ്ങ ളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ മാറ്റിമറിച്ചു.

 

നീലഗിരി ആന ഇടനാഴിയിലെ അനധികൃത കെട്ടിടങ്ങൾ പ്രദേ ശത്ത് ആനയുടെ ആക്രമണം വർധിപ്പിച്ചു.

 

 

3.കാലാവസ്ഥാ വ്യതിയാനം:

              വർധിച്ച വെള്ളപ്പൊക്കം,കാട്ടുതീ,വരൾച്ച എന്നിവ യുടെ ഫലമായി,മൃഗങ്ങൾ ഭക്ഷണവും പാർപ്പിടവും തേടി സ്വാഭാവിക ആവാസ വ്യവസ്ഥകൾ ഉപേക്ഷിക്കാൻ നിർബന്ധി തരാകുന്നു.

 

ഉദാഹരണത്തിന്, മഴക്കാലത്ത്, ജലനിരപ്പ് ഉയരുന്നതിൻ്റെ ഫലമായി കാസിരംഗ നാഷണൽ പാർക്കിലെ മൃഗങ്ങൾ ഉയർന്ന സ്ഥലത്തേക്ക് പോകുന്നു.

കർബി-ആംഗ്ലോങ് കുന്നുകളിലെ ജനസാന്ദ്രത കാരണം, മനുഷ്യരും വന്യജീവികളും തമ്മിൽ കൂടുതൽ ഇടപഴകേണ്ടി വരുന്നു.

 

 

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ജൈവവൈവി ധ്യത്തിന് തിരിച്ചടിയാണ്,ദുരന്തങ്ങൾ വർധിപ്പിക്കുന്നു. കർണാടകയിലെ ശിവമോഗ ജില്ലയിലെ നിരവധി മരണങ്ങൾ ക്ക് കാരണം കുരങ്ങ് പനി എന്നറിയപ്പെടുന്ന Kasanur Forest Disease  (KFD)ആണ്.പഴംതീനി വവ്വാലുകളാണ് നിപ്പ വൈറസ് ബാധയുടെ ഉറവിടമെന്ന് കരുതപ്പെടുന്നു.പക്ഷിപനി മറ്റൊരു ഉദാഹരണം.കോവിഡ് ഏറ്റവും വലിയ തെളിവാണ്.

 

 

2011 മുതല്‍ 2022 വരെ സംസ്ഥാനത്ത് 34,785 വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്.1233 പേര്‍ക്ക് ജീവന്‍ നഷ്ടമായി.6803 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.2021ല്‍ മാത്രം വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആണ്. 2018- 2022 കാലയളവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ല പ്പെട്ടത് 105 പേരാണ്.

 

 

കാലാവസ്ഥാ വ്യതിയാനം മൂലം വനത്തിന്റെ സ്വാഭാവിക ഘടന യില്‍ വന്ന മാറ്റങ്ങള്‍,വനത്തിനുള്ളില്‍ ഭക്ഷ്യലഭ്യതയിലും ജല ലഭ്യതയിലും ഉണ്ടായ കുറവ്,വനാതിര്‍ത്തിയിലെ കാര്‍ഷിക വിളകളുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം,വനമേഖലയോട് ചേര്‍ന്ന് അക്വേഷ്യയും യൂക്കാലിപ്റ്റസും പോലെയുള്ള അധിനിവേശ ഏകവിളത്തോട്ടങ്ങളുടെ വര്‍ധന ഉണ്ടായത്, ആനകളുടെ സ്ഥിരം സഞ്ചാരപാത(ആനത്താര) കൊട്ടിയടച്ചു കൊണ്ട് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വയാണ് വന്യജീവി സംഘര്‍ഷങ്ങളുടെ പ്രധാന കാരണങ്ങ ളായി വനംവകുപ്പ് വിലയിരുത്തുന്നത്. - വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതിന് രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

 

വയനാട് വന്യമൃഗസങ്കേതത്തിന്റെ വിസ്തൃതി 340 ച.Km. ഇവിടെയുള്ളത് 160 കടുകളെന്നാണ് നിലവിലെ ഏകദേശ കണക്ക്. ഇത്രയും കടുവകള്‍ക്ക് പര്യാപ്തമായ ആവാസ വ്യവസ്ഥ ഇവിടെയില്ല.നാട്ടിലേക്കിറങ്ങുന്ന മയിലുകളുടെയും കുരങ്ങുകളുടെയും മറ്റും എണ്ണത്തിലുണ്ടായ വര്‍ധന അതിശ യിപ്പിക്കുന്നതാണ്.വനാതിര്‍ത്തിയും ഗ്രാമങ്ങളും വിട്ട് നഗര മേഖലയുടെ പ്രാന്തപ്രദേശങ്ങളില്‍ പോലും മയിലുകള്‍ സാധാരണ കാഴ്ചയായിക്കഴിഞ്ഞു.

 

 

ഇന്ത്യയിലെ കടുവ ശ്രേണികളുടെ 35% നിലവിൽ സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്താണ് ജീവിക്കുന്നത്. കാടും ഗ്രാമവും ഒത്തുപോയ പഴയ കാലത്തു നിന്നും വ്യത്യസ്ഥമായി കാട്ടിലെ യ്ക്കു ജനവും കാട്ടിൽ നിന്ന് മൃഗങ്ങൾ പുറത്തേക്കും എന്ന താണ് ഇന്നത്തെ അവസ്ഥ.

 

തുടരും...

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment