ഗംഗ നദിയുടെ അവസ്ഥയിൽ ഉൽക്കണ്ഠ അറിയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ !
മകരസംക്രാന്തി മുതൽ മഹാശിവരാത്രി വരെയുള്ള സ്നാനം പ്രധാന ചടങ്ങായ(12 വർഷത്തിലൊരിക്കൽ നടക്കുന്ന)കുഭ മേള ഗംഗനദിയിലാണ് നടന്നു വരുന്നത്.ജനുവരി അവസാനം മുതൽ ഫെബ്രുവരി വരെയാകും 2025ലെ ചടങ്ങുകൾ. അതിൽ കോടിക്കണക്കിന് ഭക്തർ പങ്കെടുക്കുന്നു.ഗംഗയുടെ വെള്ളത്തിൻ്റെ അവസ്ഥ ഇന്നും അപകടകരമായി തുടരുന്നു എന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഓർമ്മിപ്പിച്ചു.
ഗംഗയുടെ മലിനീകരണം മനുഷ്യൻ്റെ ആരോഗ്യത്തിനും
പരിസ്ഥിതിക്കും കാര്യമായ ഭീഷണി ഉയർത്തുകയാണ്.11 സംസ്ഥാനങ്ങളിലായി ജനസംഖ്യയുടെ ഏകദേശം 40%പേർ ക്ക് ജലം നൽകുന്ന,ഏകദേശം 50 കോടി ആളുകൾക്ക് സേവനം നൽകുകയും ചെയ്യുന്ന ഗംഗയുടെ സ്ഥിതി പരിതാ പകരമാണ്.
ഗംഗയുടെ 600 Km വിസ്തൃതിയുള്ള പ്രദേശങ്ങൾ പാരിസ്ഥിതി കമായി നിർജ്ജീവ മേഖലകളായി തുടരുന്നുണ്ട്.വടക്കൻ സമ തലങ്ങളിൽ ഉൽപാദിപ്പിക്കുന്ന മലിനജലത്തിൻ്റെ മുക്കാൽ ഭാഗം ഗംഗയിലേക്കും അതിൻ്റെ പോഷകനദികളിലേക്കും പുറന്തള്ളുന്നതിനു മുമ്പ് സംസ്കരിക്കപ്പെടുന്നില്ല.
നമാമി ഗംഗേ പദ്ധതി പ്രഖ്യാപിച്ചത് 2014ലാണ് .1980 മുതൽ വെറെയും പദ്ധതികൾ ഉണ്ടായിരുന്നു.എന്നാൽ ഇന്നും നദിയു ടെ സ്ഥിതിയിൽ വലിയ മാറ്റങ്ങളില്ല.
100,000-ത്തിലധികം ജനസംഖ്യയുള്ള 100 നഗരങ്ങളിലൂടെയും 50,000-നും 100,000-ത്തിനും ഇടയിലുള്ളവരുടെ 97 നഗരങ്ങളി ലൂടെയും ഏകദേശം 48 പട്ടണങ്ങളിലൂടെയും ഗംഗ ഒഴുകുന്നു.
കാൺപൂർ,അലഹബാദ്,പട്ന തുടങ്ങിയ വ്യവസായ നഗരങ്ങ ളിലെ മാലിന്യവും ഗംഗയുടെ പോഷക നദിയായ പാണ്ഡു നദി യുടെ തീരത്തുള്ള വൻകിട കൽക്കരി ഊർജ്ജ യൂണിറ്റ് വലിയ പ്രശ്നമാണ്.ഗംഗയിലെത്തുന്ന മൊത്തം മാലിന്യത്തി ൻ്റെ 12% വ്യാവസായിക മാലിന്യങ്ങളാണ്.അത് കുറഞ്ഞ ശതമാനമാണ് എന്ന് തോന്നാമെങ്കിലും അവയ്ക്ക് വലിയ അപകടങ്ങൾ ഉണ്ടാക്കാൻ കഴിയും.
പ്രതിവർഷം 7.50 കോടിയാളുകൾ കുളിക്കാൻ എത്തുന്ന ഗംഗ യിൽ ഭാഗികമായി ദഹിപ്പിച്ച മൃതദേഹങ്ങൾ ഒഴുക്കുന്നുണ്ട്.
1854 ൽ പണിത ഹരിദ്വാർ അണക്കെട്ടു മുതൽ പുതുതായി ഉദ്ദേശിക്കുന്ന 250 ലധികം അണക്കെട്ടുകളും നദിയുടെ ഒഴുക്കിനെ ബാധിക്കും.
ലോകത്തിലെ ശുദ്ധജല ഡോൾഫിനുകളുടെ ചുരുക്കം ചില ഇനങ്ങളിൽ ഒന്നാണ് ഗംഗാ നദി ഡോൾഫിൻ.അവ വംശനാശ ഭീഷണിയിലെത്തി.കട്ടി കുറഞ്ഞ തോടുള്ള ആമകൾ ഏറെ കുറഞ്ഞു ഗംഗയിൽ
ദേശീയ ഹരിത ട്രൈബ്യൂണൽ ഗംഗയുടെ ജലത്തിൻ്റെ ഗുണ നിലവാരം പരിതാപകരമാണ് എന്ന് വീണ്ടും ഓർമ്മിപ്പിച്ചു. മലിനീകരണ സംസ്കരണം എങ്ങും കാര്യക്ഷമമല്ല.ഗംഗയും യമുനയും സംഗമിക്കുന്ന പ്രദേശത്ത്(റൗഷൽബാദ്)50 ഇടങ്ങ ളിൽ മാലിന്യ പൈപ്പുകൾ സജീവമാണ്.
ട്രൈബ്യൂണൽ നവംബർ 23 നു മുമ്പ് ജലത്തിൻ്റെ ഗുണ നിലവാരം ഉറപ്പുവരുത്താൻ ഉത്തർ പ്രദേശ് സർക്കാരിന് നിർദേശങ്ങൾ നൽകിയിരുന്നു.തീരുമാനം ഉണ്ടാകാത്തതാണ് വീണ്ടും വാർത്തയാകാൻ കാരണം .വരാൻ പോകുന്ന കുംഭ മേളയ്ക്ക് മുമ്പുതന്നെ ഗംഗയുടെ അവസ്ഥ ഇങ്ങനെയാണെ ങ്കിൽ പ്രശ്നം വളരെ രൂക്ഷമാകും.
2019ൽ നടന്ന അർത്ഥ കുംഭമേളക്കുശേഷം ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തർ പ്രദേശ് സർക്കാരിനെ ശിക്ഷിച്ചത് മലിനീകരണ വിഷയത്തിലായിരുന്നു.അനുവദിക്കപ്പെട്ട കോളി ഫോം(Total Coliform)ബാക്ടീരിയയുടെ എണ്ണം 500 MPN(Most Probable Number)/100 ml ഗംഗയിൽ 10000 മുതൽ 20000 വരെ കാണാറുണ്ട്.മറ്റു മാലിന്യങ്ങളും ഉയർന്ന തോതിലാണ്.
2015 മുൽ 26300 കോടി മുതൽ മുടക്ക് വരുന്ന നമാമി ഗംഗ പദ്ധതി(ചെയർമാൻ പ്രധാനമന്ത്രി) 5 മുതൽ 10 വർഷങ്ങൾ കൊണ്ട് പൂർത്തികരിക്കേണ്ടതാണ്.ജലശുദ്ധീകരണ പ്ലാന്റ് കൾ (200 എണ്ണം)മുതൽ വനവൽക്കരണം,ഗംഗാ ഗ്രാമങ്ങൾ വരെ നീളുന്നു പദ്ധതി.1341ച.Km വനവൽക്കരണവും പദ്ധ തിയുടെ ഭാഗമാണ് .
1984 മുതൽ 2525 Km നീളത്തിലൊഴുകുന്ന ഗംഗാ നദിയുടെ ശുദ്ധീകരണത്തിനായി ഒരു Km ന് 10 കോടി രൂപ വെച്ച് ചെല വഴിച്ചു കഴിഞ്ഞിട്ടും 2024 ലെ ഗംഗാജലത്തിൻ്റെ അപകടകര മായ അവസ്ഥയെ പറ്റിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കിയിരിക്കുന്നത്.
വിശ്വാസത്തെ മുറുകെ പിടിച്ച് മഹാ കുംഭമേള എന്ന പേരിൽ ഉത്സവത്തിനായി പുതിയ ജില്ല തന്നെ പ്രഖ്യാപിക്കുന്ന സർക്കാർ തന്നെ ഗംഗയുടെ ശുദ്ധീകരണ വിഷയത്തിൽ നിന്ന് പിന്നോട്ടു പോകുന്നു എന്നാണ് വസ്തുത.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment