താനൂർ ദുരന്തത്തിന് ഉത്തരവാദി കേരള സർക്കാർ




താനൂർ ദുരന്തത്തിൽ ബോട്ടുടമയ്ക്കൊപ്പം ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും കുറ്റവാളിയാണ്. 

 

പ്രകൃതിയെ മുൻ നിർത്തിയുള്ള വിനോദ സഞ്ചാര സാധ്യത കളെ ലാഘവത്തോടെ കേരള സർക്കാർ കൈ കാര്യം ചെയ്യു ന്നു എന്നതിനുള്ള തെളിവുകളിലൊന്നാണ് താനൂർ ദുരന്തം .

 


വിനോദ സഞ്ചാര രംഗത്തെ കുറ്റമറ്റ രീതിയിലാക്കി മാറ്റാൻ   നയരേഖ ഉണ്ടാക്കിയത് 2017ൽ പിണറായി സർക്കാരാണ്.22 അധ്യായമുള്ള നയരേഖയുടെ ഒൻപതാം അധ്യായം Responsible Tourism ത്തെ പറ്റി പറയുന്നു.19 ആം അധ്യായം സുരക്ഷയും ടുറിസം റെഗുലേറ്ററി അതോറിറ്റി(TRAK)യെ പറ്റി യാണ്. 2018 ഏപ്രിലിൽ തന്നെ TRAK രൂപീകരിച്ചു പിണറായി സർക്കാർ .

 

TRAK ന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ഇങ്ങനെയാണ്.

 


(1).ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവമാക്കു ന്നതിനായി കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റി പ്രവർ ത്തിക്കും.മേഖലയിലെ എല്ലാ വിഭാഗങ്ങളേയും നിരീക്ഷിക്കാ നുള്ള പരമോന്നത സംവിധാനമാണ് TRAK.വിനോദസഞ്ചാരികള്‍ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ക്ക് ഉടനടിപരിഹാരം എത്തിക്കാനും സുസ്ഥിരവും കാര്യക്ഷമ വുമായ ടൂറിസം വികസനം സാധ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

 

(2).ടൂറിസം മേഖലയില്‍ മനുഷ്യക്കടത്ത്, ബാലപീഡനം, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയവ കാര്യക്ഷമമായി നേരിടുന്നതിന്  പ്രത്യേക കര്‍മ്മ സേന രൂപീകരിക്കും.

 

(3).വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെ തിരെ ഇടപെടാന്‍ റെഗുലേറ്ററി അതോറിറ്റിക്ക് പൂര്‍ണ അധികാരമുണ്ടാകും.

 


(4)അപകട സാദ്ധ്യതയുള്ള ടൂറിസം കേന്ദ്രങ്ങള്‍ പ്രത്യേകം കണ്ടെത്തി പരിശീലനവും,ജീവന്‍ രക്ഷാ ഉപകരണങ്ങളും നല്കി ആവശ്യമുള്ള ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കും ജീവന്‍ രക്ഷാ സേവകര്‍ക്കായി പ്രത്യേക ക്ഷേമ സൊസൈറ്റി രൂപീകരിക്കും.നോ സെല്‍ഫി സോണ്‍,അപകടമേഖല എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

 


(5) പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ മുഖേന സുരക്ഷാപാലകരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

 


(6) ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ടൂറിസം പോലീസിന്റെ സേവനം ലഭ്യമാക്കും.

 


(7) അത്യാഹിതങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആശ്വാസ നടപടികള്‍ കൈകൊള്ളുന്നതിനും വേണ്ടി അത്യാഹിത സെല്ലുകള്‍ രൂപീകരിക്കും.കേരള സർക്കാരിന്റെ വാക്കും പ്രവർത്തിയും എത്ര അകലം പാലിക്കുന്നു എന്നു മനസ്സിലാക്കാൻ TRAK രൂപീകരണം നടന്ന് 5 വർഷം കഴിഞ്ഞു സംഭവിച്ച താനൂർ ദുരന്തം പരിശോധിച്ചാ ൽ വ്യക്തമാകും. 

 


കേരളം പോലെയുള്ള നാട്ടിലെ വിനോദ സഞ്ചാര സാധ്യത പ്രകൃതിയുടെ സ്വാഭാവിക മനോഹാരിതയുമായി ബന്ധപ്പെട്ടാ ണ് നിലകൊള്ളുന്നത്.അത്തരം പ്രദേശങ്ങൾ പ്രകൃതി ദുരന്ത ങ്ങളുടെ ഇടങ്ങളായി മാറിയാൽ എന്തു സംഭവിക്കുമെന്ന് കോംഗോ,ഹെയ്ത്തി മുതലായ സ്ഥലങ്ങൾ തെളിവുകളാണ്. ഇത്തരം വസ്തുത മറന്ന് Caravan Revolution,പഞ്ച നക്ഷത്ര ടൂറിസം പ്രതിനിധി,സിൽവർ ലൈൻ,മരട്-കാപിക്കൊ മോഡൽ ടൂറിസമാണ് സർക്കാർ സ്വപ്നങ്ങൾ .


കേരളത്തിന്റെ ശൈത്യ ഭൂമിയായി വിളിക്കുന്ന മൂന്നാറിനെ അടിമുടി തകർക്കാൻ സർക്കാരിന് ഒരു മടിയുമില്ല എന്ന് VS ന്റെ കാലു വെട്ടൽ ആഹ്വാനം,ഗ്യാപ് റോഡു പണി,മൂന്നാർ ഹൈഡൽ പാർക്ക് നിർമാണങ്ങൾ തെളിയിക്കുന്നു. 

 


കേരളത്തിന്റെ അഭിമാനമായിരുന്ന കോവളം ബീച്ചിന്റെ ഇന്നത്തെ അവസ്ഥ കൊളംബൊ ബീച്ചുമായൊ ഗോവയിലെ ബീച്ചുമായൊ താരതമ്യം ചെയ്യാൻ കഴിയാത്ത വിധം പരിതാപ കരമാണ്.കോവളം ബീച്ചിനു ഭീഷണിയായ വിഴിഞ്ഞം തുറമുഖ ത്തിന് വേണ്ടി വാദിക്കുന്ന സർക്കാർ ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളെ റിയൽ എസ്റ്റേറ്റ് കൂട്ടങ്ങൾക്ക് കൈമാറുന്നതിനെ മഹത്വവൽക്കരിക്കാനാണ് ഭരണകക്ഷികൾക്കു താൽപ്പര്യം.
താനൂരിനെ പോലെ നിരവധി പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാട്ടിലുണ്ട്.വൻ കിട കെട്ടിട-റോഡു നിർമാണ ത്തെ മാത്രം മുൻ നിർത്തി ടൂറിസം പദ്ധതികൾ മെനയുന്ന കേരള സർക്കാരിന് , തകർന്നുകൊണ്ടിരിക്കുന്ന തീരങ്ങളും പശ്ചിമഘട്ടവും നദീ തീരങ്ങളും കേരളത്തിൽ നിന്ന് വിനോദ സഞ്ചാരികളെ അകറ്റും എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ മടിയാണ്.

 

താനൂർ ദുരന്തത്തിന്റെ പിന്നിലെ കാരണങ്ങളിൽ മുഴച്ചു നിൽക്കുന്നത് ബോട്ടുടമയുടെ അത്യാർത്തി മാത്രമല്ല, അഴിമതിയും ഊഹ കച്ചവടക്കാരോടുള്ള സർക്കാർ പ്രതിപ ത്തതയും വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തര വുമാണ്.

 

താനൂർ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ .
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment