വൻ ദുരന്തത്തിൻ്റെ വേദന വിട്ടുമാറാതെ കേരളം !


First Published : 2025-08-02, 09:09:26pm - 1 മിനിറ്റ് വായന


വയനാട് ദുരന്തത്തിൻ്റെ ഒന്നാം വാർഷികം പിന്നിടുമ്പോൾ ദുരന്തബാധിതരുടെ ജീവിത പ്രതിസന്ധികൾ തുടരുകയാണ്.

ദുരന്തങ്ങളിൽ പെട്ടു പോകുന്ന വരെ ജീവിതത്തിൽ മടക്കി കൊണ്ടുവരുവാൻ Build Back Better എന്ന സമീപനമാണ് കൈ കൊള്ളേണ്ടത്. 


330 മരണങ്ങളും ആയിരത്തിലധികം വീടുകളുടെ നാശവും 300 ഹെക്ടർ ഭൂമിയിലെ കൃഷിനാശവും എല്ലാം കൂടി 1330 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി.പുനർനിർമ്മാണത്തിന് 2250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.Recovery, Rehabilitation,Reconstruction പ്രവർത്തനങ്ങൾ  വേണ്ടത്ര ലക്ഷ്യത്തിലെത്തുന്നില്ല.രാഷ്ട്രീയ ആരോപണ-പ്രത്യാരോപ ണങ്ങൾക്ക് കുറവില്ല.


ഉരുൾ പൊട്ടലുകൾ ഉണ്ടാകാൻ സാധ്യതയുള്ള 100 ച.km  പ്രദേശങ്ങൾ വയനാട്ടിൽ ഉണ്ട്.എന്നാൽ ഭൂവിനിയോഗം തെറ്റായ നിലയിൽ നടക്കുന്നു.59000 ഏക്കർ സർക്കാർ ഭൂമി 49 വ്യക്തികളുടെ/സ്ഥാപനങ്ങളുടെ കൈ വശം ഉണ്ട്.പാട്ടഭൂമി വില കൊടുത്ത് സർക്കാർ വാങ്ങിയതിലൂടെ ഇത്തരം വാദങ്ങൾ ശക്തമാകാൻ സാഹചര്യങ്ങൾ വർധിക്കും.


40% കാടുകൾ ഉണ്ടാകണം എന്ന് കരുതുന്ന വയനാട്ടിലെ മേപ്പാടി ഉൾപ്പെടുന്ന വൈത്തിരി താലൂക്കിൽ 13% പ്രദേശത്തു മാത്രമാണ് തോട്ടങ്ങളും കാടുകളും ഉള്ളത്.30 ഡിഗ്രി ചരിവുള്ള ഭൂമിയിലെ നിർമാണങ്ങളും മണ്ണിളക്കിയുള്ള കൃഷിയും പ്രശ്നങ്ങളെ രൂക്ഷമാക്കും. 

മുണ്ടക്കൈ പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച തുടരുകയാണ്.

വയനാടിന് നൽകിയ വാഗ്ദാനങ്ങൾ എന്തായി..? ഡി. ഡി. മലയാളം

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment