കോട്ടൂളി തണ്ണീർ തടവും തിരിച്ചടികളും


First Published : 2025-09-29, 11:18:12am - 1 മിനിറ്റ് വായന


കോഴിക്കോട് സ്ഥിതി ചെയ്യുന്ന ജലസമൃദ്ധമായ പ്രകൃതിദത്ത തണ്ണീർത്തടമാണ് കോട്ടൂളി തണ്ണീർത്തടം.കോട്ടൂളി,ചേവായൂർ, വേങ്ങേരി വില്ലേജുകളിലായി154.43 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു.ജലലഭ്യത,ജലപരിപാലനം,കോഴിക്കോട് നഗരത്തിലെ അന്തരീക്ഷ ആർദ്രത പരിപാലനം എന്നിവയി ൽ ഈ തണ്ണീർത്തടം സുപ്രധാന പങ്ക് വഹിച്ചുവരുന്നു.

പ്രതിവർഷം ലഭിക്കുന്ന 3300 മില്ലീമീറ്റർ മഴക്ക് പുറമേ, പുഴകളിൽ നിന്നും വെള്ളം ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. കനോലി കനാലിൽ നിന്നും ഈ തണ്ണീർത്തടത്തിലേക്ക് ജലഗമനാഗമനത്തിന് മുൻകാലത്ത് 41 ഓവുകൾ ഉണ്ടായി രുന്നു.വികസനത്തിന്റെ ഭാഗമായും മറ്റ് മാനുഷിക ഇടപെടൽ വഴിയും ഇന്ന് വിരലിൽ എണ്ണാവുന്ന ഓവുകൾ മാത്രം !! 

ജൈവിക പ്രാധാന്യം

സസ്യ വൈവിധ്യം:കണ്ടൽച്ചെടികൾ ഉൾപ്പെടെ വിവിധ തരം കുറ്റിച്ചെടികളും ജലസസ്യങ്ങൾ ഉൾപ്പെടെ ഇതര സസ്യവർഗ്ഗ ങ്ങളും ധാരാളം ഔഷധ സസ്യങ്ങളും വള്ളിപ്പടർപ്പുകളും ഇവിടെ കണ്ടുവരുന്നു.24 തരം കണ്ടൽച്ചെടികൾ ഇവിടെ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.സ്വസ്ഥമായ വായു പ്രവാഹത്തിനും ജലശുദ്ധീകരണത്തിനും സഹായിക്കുന്ന തോടൊപ്പം ഇവ ചുറ്റുപാടിനെ ആർദ്രമായി നിലനിർത്തു ന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.കണ്ടൽച്ചെടികൾ ഉള്ളതിനാൽ കാലാവസ്ഥാ ദുരന്തങ്ങളെ ഈ പ്രദേശം ചെറുത്തു നിൽക്കുന്നു.ഭൂഗർഭ ജലവിതാനം സന്തുലിതമായി നിലനിർത്തുന്നതിനും ജലശുദ്ധീകരണത്തിനും നഗരത്തിലേ ക്ക് കടൽജലത്തിന്റെ ഒഴുക്കിനെ പ്രതിരോധിക്കുന്നതിനും ഉപ്പുരസം ഇല്ലാതാക്കുന്നതിനും ഉപകരിക്കുന്നു.  


ജന്തു വൈവിധ്യം:164 ഇനം ദേശാടന കിളികളുടെ സന്ദർശന കേന്ദ്രമാണ് ഈ തണ്ണീർത്തടം.6000 കിലോമീറ്റർ താണ്ടി സൈബീരിയയിൽ നിന്നും മറ്റും പറന്നെത്തുന്ന പക്ഷികൾ ഈ തണ്ണീർത്തടത്തിലുണ്ട്.കൂടാതെ ധാരാളം നാടൻ പക്ഷിവർഗ്ഗ ങ്ങളുടേയും ജലജീവികളുടേയും ഉഭയജീവികളുടേയും കേദാ രമാണ് ഈ തണ്ണീർത്തടം.അപൂർവ്വങ്ങളായ ഉരഗവർഗ്ഗങ്ങളും നാടൻ മത്സ്യയിനങ്ങളും ഷഡ്പദങ്ങളും ചെറുജീവികളും ഇവിടെ കാണപ്പെടുന്നു.  

തണ്ണീർത്തടത്തിന്റെ പ്രധാന ധർമങ്ങൾ
കോഴിക്കോട് നഗരത്തിലെ പ്രധാന പച്ചത്തുരുത്തായും ജൈവകലവറ എന്ന നിലയിലും ഏറെക്കാലമായി നിലനിൽക്കുന്നു.

പതിനായിരക്കണക്കിന് ചെറുജീവികൾക്കുള്ള അഭയ കേന്ദ്ര മായും ലക്ഷക്കണക്കിന് ആളുകളുടെ ജീവശ്വാസമായും പ്രവർത്തിക്കുന്നു.

പരിസരപ്രദേശങ്ങളിലെ കിണറുകൾ,കുളങ്ങൾ,മറ്റു ജലാശയങ്ങൾ എന്നിവയെ ജല സമ്പന്നമാക്കുന്നു.

സ്വസ്ഥമായ വായുപ്രവാഹത്തിനും ജലശുദ്ധീകരണത്തിനും സഹായിക്കുകയും ചുറ്റുപാടിനെ ആർദ്രമായി നിലനിർത്തു ന്നതിൽ സ്വാധീനിക്കുകയും ചെയ്യുന്നു.

അതിസമ്പന്നമായ ജന്തു-സസ്യവൈവിധ്യം പരിപാലിക്കു കയും ആവാസസ്ഥലങ്ങൾ ഒരുക്കുകയും ചെയ്യുന്നു. 

കോഴിക്കോട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും അത്യുഷ്ണാവസ്ഥയെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 

പ്രദേശത്തിന്റെ ഉപരിതല-ഭൂഗർഭ ജലപരിപാലനത്തിലും അന്തരീക്ഷ ആർദ്രത പരിപാലനത്തിലും പ്രധാന പങ്കുവഹിക്കുന്നു. 

പ്രദേശത്തിന്റെ വർഷപാതലഭ്യതയിലും അത്യുഷ്ണാ- വസ്ഥയെ ചെറുക്കുന്നതിലും അനുകൂലമായി സ്വാധീനിക്കുന്നു.

കണ്ടൽച്ചെടികളുടെ സഹായത്തോടെ;വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്,അത്യുഷ്ണം,വരൾച്ച,തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങളെ ചെറുക്കുന്നു.

നഗരപ്രദേശങ്ങളിൽ കടൽജലത്തിന്റെ ഒഴുക്കിനെ തടയു കയും ഉപ്പുരസം ഇല്ലാതാക്കുകയും ചെയ്യുന്നു. 

ഭാഗം : 1

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment