ആരവല്ലി മലനിരകളെ തകർക്കാൻ ഹരിയാന സർക്കാർ കൂട്ടുനിൽക്കുന്നതായി NGT




ആരവല്ലി മേഖലയിലെ അനധികൃത ഖനനത്തിൽ ഇടപെടാ ത്ത ഹരിയാന സർക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണലിന് (NGT)ശക്തമായി വിമർശിക്കേണ്ടിവന്നിരിക്കുന്നു.

 

FIR കൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണവും വിചാര ണയും തീർപ്പു കൽപ്പിക്കുന്നില്ലെന്നും പാരിസ്ഥിതിക നഷ്ടപ രിഹാരം ചുമത്തിയിട്ടില്ലെന്നും കേസുകൾ ഒത്തുതീർപ്പാക്കു കയാണെന്നുമാണ് ദേശീയ ട്രൈബ്യൂണൽ വ്യക്തമാക്കിയത്. ഖനനം നിരോധിച്ചിട്ടും ആരവല്ലി മലകളിൽ പ്രവർത്തിക്കുന്ന സ്‌റ്റോൺ ക്രഷറുകൾ/സ്‌ക്രീനിംഗ് പ്ലാന്റുകൾ എന്നിവയെ ക്കുറിച്ചുള്ള വിവരങ്ങൾ NGTയ്ക്കു ലഭിക്കുന്നു.

 

ഗുജറാത്തിൽ നിന്ന് ആരംഭിച്ച് രാജസ്ഥാനിലൂടെയും ഹരിയാ നയിലൂടെയും സഞ്ചരിച്ച് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള റെയ്‌സിന കുന്നിൽ അവസാനിക്കുന്ന ഏകദേശം 700 Km  നീളമുള്ള പർവതനിരയാണ് ആരവല്ലി.ലോകത്തെ ഏറ്റവും പഴക്കം ചെന്ന പർവതനിരകളിൽ ഒന്ന്,ധാതുക്കളും സസ്യ ജന്തുജാലങ്ങളും നിറഞ്ഞ നിര.

താർ മരുഭൂമിയിൽ നിന്നുള്ള മണൽ-ചൂട് കാറ്റ് ഹരിയാന, ഡൽഹി പ്രദേശങ്ങളിൽ കടക്കാതെ സംരക്ഷിക്കുന്നതിൽ

നിർണ്ണായകമാണ് ആരവല്ലി.താർ മരുഭൂമിയുടെ കിഴക്കോട്ടു ള്ള വളർച്ചയെ തടയിടുന്നതാണ് ഈ മല നിര.ആരവല്ലിയിൽ നിന്ന് നിരവധി നീരൊഴുക്കുകൾ ഉത്ഭവിക്കുന്നു.ഓരോ വർഷ വും ഒരു ഹെക്ടറിന് 20 ലക്ഷം ലിറ്റർ വെള്ളം റീചാർജ് ചെയ്യാ നുള്ള സാധ്യതയാണ് ആരവല്ലി നിരകളുടെ തകർച്ചയിലൂടെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങൾക്കു നഷ്ടപ്പെടുന്നത്.

 

രാജസ്ഥാനിലെ 31 ആരവല്ലി കുന്നുകളെ ഖനനം ഇതിനകം തന്നെ ഇല്ലാതാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.ആരവ ല്ലികളിൽ ഖനനത്തിലൂടെ 12 വിടവുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. താർ മരുഭൂമി ഗുരു ഗ്രാമിലേക്കു നീങ്ങുന്നു.അനധികൃത ഖനനം മൂലം ഹരിയാനയിലെ ആരവല്ലി കുന്നുകൾ നഷ്ടപ്പെ ടുന്നത് തുടരുകയാണെങ്കിൽ, ഥാറിൽ നിന്ന് വരുന്ന പൊടി ക്കാറ്റിൽ പൂർണ്ണമായി ഹരിയാനയും ഡൽഹിയും മുങ്ങി താഴും .

 

2002ലും പിന്നീട് 2009ലും ഫരീദാബാദ്,ഗുരുഗ്രാം,മേവാത്ത് എന്നിവിടങ്ങളിലെ പരിസ്ഥിതി ലോലമായ ആരവല്ലി കുന്നുക ളിൽ വലിയതും ചെറുതുമായ ധാതുക്കളുടെ ഖനനം സുപ്രീം കോടതി നിരോധിച്ചു.2009 ലെ ഉത്തരവിൽ,പുനരുദ്ധാരണ ത്തിനും പുനരുദ്ധാരണത്തിനുമുള്ള നിയമപരമായ വ്യവസ്ഥ കൾ പാലിക്കുന്നതുവരെ ഖനന പ്രവർത്തനങ്ങളും താൽക്കാ ലികമായി നിർത്തിവയ്ക്കണമെന്ന് പറഞ്ഞു.പ്രത്യേകിച്ചും കുഴികളോ ക്വാറികളോ ഉപേക്ഷിക്കപ്പെട്ട സന്ദർഭങ്ങളിൽ.

 

1994-ൽ സുപ്രീം കോടതി അനുവദിച്ച പരിമിതമായ ഖനന ത്തെക്കുറിച്ച് വ്യക്തമായ നിരീക്ഷണമില്ലാത്തതിനാൽ ആര വല്ലി ആവാസവ്യവസ്ഥയ്ക്ക് പാരിസ്ഥിതിക നാശത്തിന് വഴി യൊരുക്കുന്നുവെന്നും ആരവല്ലി നശിപ്പിക്കപ്പെടുകയാണെ ന്നും ചൂണ്ടിക്കാട്ടി 2002-ൽ പരിസ്ഥിതി പ്രവർത്തകൻ ദീപക് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

 

ഏപ്രിൽ 28-ലെ ഒരു ഉത്തരവിൽ, NGT പറഞ്ഞത് "ചില കേസു കളിൽ,നിയമപരമായ ബാധ്യത ഉണ്ടായിരുന്നിട്ടും,FIR കൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.അന്വേഷണങ്ങളും വിചാരണകളും വളരെക്കാലമായി കാത്തിരിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ അനധികൃത ഖനന കേസുകളിൽ ആരവല്ലി പ്രദേശത്തെ അനധികൃത ഗതാഗതം/അനധികൃത ഖനനവുമായി ബന്ധപ്പെട്ട ഏഴ് ക്രിമിനൽ കേസു കൾ വെറുതെ വിട്ടു.ഒരു കേസിൽ മാത്രമാണ് ശിക്ഷ.അനധി കൃത ഖനനം നടത്തിയ ഭൂമി നികത്തുന്നതിനും പുനരധിവസി പ്പിക്കുന്നതിനും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല

 

നിയമ ചട്ടക്കൂടിൽ പോരായ്മ കുവാണ്,ഇല്ല എന്നു പറയാം. കഴിവില്ലായ്മ /പരിശീലനത്തിന്റെ അഭാവം/അഴിമതി എന്നിവ കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വം / അശ്രദ്ധ / അനുസരണക്കേട് എന്നിവയാണ് പ്രശ്നം," ട്രൈബ്യൂണൽ പറഞ്ഞു.നിയമ ലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിക്ക് /പ്രോസിക്യൂഷന് വിധേയമാക്കണം എന്ന് കൂട്ടിച്ചേർത്തു.

 

പോലീസ് സത്യവാങ്മൂലം പ്രകാരം 2017 ജനുവരി 1 മുതൽ 2023 ജനുവരി 31 വരെ 582 പരാതികൾ ലഭിച്ചു.507 FIR കൾ .

മൈൻസ് ആൻഡ് മിനറൽസ്(ഡെവലപ്‌മെന്റ് ആൻഡ് റെഗു ലേഷൻ)ആക്‌ട് പ്രകാരം 44 പരാതികൾ ഖനന വകുപ്പിന് പോലീസ് തിരിച്ചയച്ചതായി NGT നിരീക്ഷിച്ചു.44 പരാതികളും ട്രാൻസിറ്റ് പാസ് ഇല്ലാതെ ധാതുക്കൾ കടത്തുന്നതുമായി ബന്ധപ്പെട്ടതാണ്.

 

പുള്ളിപ്പുലികൾ ഉൾപ്പെടെ മറ്റ് 20 ഇനം സസ്തനികളും 200 ഇനം പക്ഷികളും 100 ഇനം ചിത്രശലഭങ്ങളും ആരവല്ലി വന ങ്ങളിൽ ഉണ്ട്.വന്യജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പി ക്കുന്നതിനാൽ മനുഷ്യനും മൃഗവുമായ സംഘർഷ സാധ്യത വർദ്ധിക്കുന്നു.

 

ഒരു വശത്ത് ഗുജറാത്ത് മുതൽ ഡൽഹി വരെയുള്ള ആരവല്ലി ശ്രേണിയിൽ 1,600 കിലോമീറ്റർ നീളവും 5 Km വീതിയുമുള്ള ആരവല്ലിയിലെ Great Green Wall പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയ അതെ അവസരത്തിലാണ് ആരവല്ലിയിലെ അനധികൃത ഖനനത്തിന് എല്ലാ സഹകരണവും ഹരിയാന സർക്കാർ നൽകുന്നത്.

 

സമ്പൂർണ്ണ നിരോധനം നടപ്പിലാക്കാൻ വർഷങ്ങൾക്കു മുമ്പ് തീരുമാനിച്ച ആരവല്ലി മലനിരകളിലെ ഇന്നത്തെ അവസ്ഥ NGT വ്യക്തമാക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘത്തിന്റെ മാഫിയ താൽപ്പര്യങ്ങളാണ് പുറത്തു വരുന്നത്. ഇതു തന്നെ പശ്ചിമഘട്ടത്തിലും തുടരുന്നു

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment