ചൈനയിൽ പടരുന്ന വൈറസ് അപകടകാരി അല്ല എങ്കിലും !

ചൈനയിൽ പടരുന്ന Human Metapneumovirus (HMPV)പുതിയ വൈറസ് അല്ല എന്നാണ് ശിശുരോഗ വിദഗ്ധൻ അഭിപ്രായപ്പെടുന്നത്. രോഗബാധ ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.ഇത്തരം വൈറസുകള്‍ സാധാരണ കുഞ്ഞുങ്ങളില്‍ കാണാറുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.കുട്ടികളില്‍ ജലദോഷമുണ്ടാക്കുന്ന വൈറസാ ണിത്.ശ്വാസ കോശ രോഗമുള്ള കുട്ടികളിലോ മുതിര്‍ന്ന വരിലോ രോഗം മൂർച്ചിക്കാൻ സാധ്യതയുണ്ട്.
ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും. വൈറസ് ബാധിച്ച് നിരവധി മരണങ്ങള്‍ സംഭവിച്ചതായും അന്താ രാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ലോക ആരോഗ്യ സംഘടന സംഭവങ്ങൾ സ്ഥിതികരിച്ചിട്ടില്ല.
2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ(Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്.ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്.എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാത ശിശുക്കളിലും ഗുരുതരമാകാം.
കടുത്ത ചുമ,മൂക്കൊലിപ്പ്,അടഞ്ഞ മൂക്ക്,പനി,തൊണ്ട വേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടൽ ശക്തമാകും.
ചില സന്ദര്‍ഭ ങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്,ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാൻ സാധ്യത യുണ്ട്.രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു.
രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പര്‍ശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകര്‍ച്ച യ്ക്ക് കാരണമാകും.
എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.ഇത് ചൈന,ഇന്ത്യ പോലെയുള്ള പ്രദേശങ്ങളിൽ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്ത കാലത്തും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക,തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ.
പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമാണ് ചെയ്യാന്‍ സാധിക്കുക.
ഇതിന് വിശ്രമം അത്യാവശ്യമാണ്.ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം.
കാലാവസ്ഥയിൽ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ പകർച്ച വ്യാധികളുടെ വേഗത തീവ്രമാക്കുകയാണ്.കോവിഡിൽ നിന്നു പുറത്തു വന്നിട്ടും പകർച്ചവ്യാധികളുടെ പിടി മുറുകുകയാണ് അന്തർ ദേശീയമായി.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment