ഭൂഗർഭ ജലത്തിലെ യുറേനിയം മാലിന്യം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ പഠനം നടത്തുന്നു




രാജ്യത്തെ നദികളിലെ ഭൂഗർഭ ജലത്തിൽ യുറേനിയം മാലിന്യത്തിന്റെ സാന്നിധ്യം പഠനവിധേയമാക്കുന്നു .ഒരുലക്ഷത്തി ഇരുപതിനായിരം ഭൂഗർഭ ജല സാമ്പിളുകൾ ആണ് ഇതിനായി ശേഖരിക്കുന്നത് .2014 ൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ആരംഭിച്ച സർവ്വേ പിന്നീട് മന്ദഗതിയിലാവുകയിരുന്നു .കേന്ദ്ര ഭൂഗർഭ ജല ബോർഡു(CGWB)മായി ചേർന്ന് നടത്തുന്ന സാമ്പിൾ ശേഖരണം അടുത്തവർഷം പൂർത്തീകരിക്കും .

 


രാജ്യത്ത് വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളത്തിന്റെ  85 % വും യുറേനിയം മാലിന്യങ്ങൾ കലർന്നതാണെന്ന് അടുത്തകാലത്ത് നടന്ന പഠനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .
അമേരിക്കയിലെ ഡ്യുക് യൂണിവേഴ്‌സിറ്റിയും CGWBയും രാജസ്ഥാൻ ഭൂഗർഭ ജല വകുപ്പും ഗുജറാത്ത് ജലവിഭവ വകുപ്പും ചേർന്ന് നടത്തിയ പഠനത്തിന്റ റിപ്പോർട്ട് കഴിഞ്ഞ മെയ് മാസം പ്രസിദ്ധീകരിച്ചിരുന്നു .പരിശോധനയ്‌ക്കെടുത്ത 324 സാമ്പിളുകളിൽ നാലിൽ ഒന്നിൽ ലോകാരോഗ്യ സംഘടന നിഷ്ക്കർഷിക്കുന്നതിലും കൂടിയ അളവിൽ യുറേനിയം മാലിന്യങ്ങൾ കലർന്നതയി കണ്ടെത്തി .ഭൂഗർഭജലത്തിന്റെ അളവുകുറയുന്നതും അമിത വളപ്രയോഗവുമാണ്  ഇതുനുകാരണം ആകുന്നതെന്നാണ്  വിലയിരുത്തുന്നത് .

 

 

ജലത്തിലെ യുറേനിയം മാലിന്യങ്ങളുടെ സാന്നിധ്യം   ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നു വരികയാണ് .ട്യൂമറുകൾ ,കരൾ രോഗങ്ങൾ ,തൈറോയിഡ് രോഗങ്ങൾ എന്നിവയ്ക്ക് ഇവ കാരണമാകാം സാധ്യതയുണ്ടെന്ന്  ഇന്റർനാഷണൽ ജേർണൽ ഓഫ് എൻവയോൺമെന്റ് ആൻഡ് പബ്ലിക് ഹെൽത്ത് 2017 ൽ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment