തിരുവനന്തപുരം നഗരത്തിലെ ആമയഴിജ്ഞൻ തോടിന് മുകളിൽ മറ്റൊരു തലതിരിഞ്ഞ പരിഷ്കാരം  കൂടി 




തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂർ മുതൽ പാറ്റൂർ വരെയുള്ള ആമയഴിജ്ഞൻ കനാലിന്റെ ഒരു ഭാഗം റോഡായി വികസിപ്പിക്കുന്നതിനായി കോൺക്രീറ്റ് സ്ലാബുകളിട്ട് മൂടാൻ ജലസേചന,പൊതു മരാമത്ത് വകുപ്പുകൾ ധാരണയിലെത്തി യിരിക്കുന്നു.ഓട മൂടാനുള്ള നീക്കം റിയൽ എസ്റ്റേറ്റ് ലോബി യുടെ താൽപര്യത്തെ മുൻ നിർത്തിയാണ് എന്നു കരുതാം. അഴുക്കു ചാലിനു മുകളിലൂടെ റോഡ് വികസിപ്പിക്കുന്നതോടെ ഭൂമിയുടെ മൂല്യം ഉയരുമെന്നതിനാലാണ് ഇത്തരം ആശയം ഉയർന്നു വന്നത്.നിലവിലെ മെയിൻ റോഡിനു വീതിയുള്ളതി നാലും ഗതാഗതക്കുരുക്കിന്റെ പ്രശ്‌നമില്ലാത്തതിനാലും ഇതു പോലൊരു റോഡ് ആവശ്യമില്ല.വിഷയത്തിൽ എൻവയോൺ മെന്റ് പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിൽ പ്രസിഡന്റ് സഞ്ജീവ് എസ്.ജെ.ശക്തമായി പ്രതിഷേധിച്ചു.

 


വഞ്ചിയൂർ മുതൽ പാറ്റൂർ വരെയുള്ള കനാലിന്റെ 700 മീറ്റർ നീളത്തിൽ ജലസേചന വകുപ്പ് കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് മൂടുന്നതാണ് പദ്ധതി.കൂടാതെ കനാലിന്റെ വാർഷിക ശുചീകരണത്തിനായി ഓരോ 50 മീറ്ററിലും മാൻ ഹോളുകളും നിർമ്മിക്കും.തോട് മൂടുന്നതുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പും പൊതു മരാമത്ത് വകുപ്പും തമ്മിൽ തർക്കങ്ങൾ നിലവിലുണ്ടായിരുന്നു.
നിർദിഷ്ട റോഡിൽ ഓരോ 50 മീറ്ററിലും മാൻഹോളുകൾ നിർമിക്കണമെന്നും കനാലിന്റെ വാർഷിക ശുചീകരണം നടത്തണമെന്നും കനാലിന്റെ സംരക്ഷകരായ ജലസേചന വകുപ്പ് പൊതുമരാമത്തിനൊട് ആവശ്യപ്പെട്ടു.കനാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച് റോഡ് ടാർ ചെയ്യ ണമെന്നായിരുന്നു PWD യുടെ ആവശ്യം,മാൻ ഹോളുകൾ നിർമിച്ച് വർഷാ വർഷം കനാൽ വൃത്തിയാക്കാൻ PWD തയ്യാറായില്ല.ഇക്കാരണത്താൽ ജലസേചന വകുപ്പ് 
 അനുമതി നൽകിയിരുന്നില്ല.

 


തിരുവനന്തപുരത്തെ മനുഷ്യ നിർമ്മിത കനാലുകളിൽ നീളം കുറഞ്ഞവയാണ് തെക്കേ കനാൽ,ആമയഴിജ്ഞന്‍,ഉള്ളൂര്‍ തോടുകൾ .ഇവയിലൂടെ വെള്ളം ഒഴുകി ആക്കുളം കായലിൽ എത്തിയിരുന്നു.തെക്കേ കനാല്‍ നഗരത്തിന്‍റെ തെക്ക് ഭാഗത്തെ കരിമനം കോളനിയില്‍ നിന്നും തുടങ്ങി പാര്‍വതി പുത്തനാറില്‍ ചേരും.ആമയഴിജ്ഞന്‍ തോടിന്‍റെ ആദ്യ ഭാഗമായ പഴവങ്ങാടി തോട് തമ്പാനൂര്‍,ചാല മുതലായ സ്ഥലങ്ങളിലെ പരമാവധി അഴുക്കുകള്‍ പേറുന്നതിനാൽ ഒഴുക്ക് നിലച്ച അവസ്ഥയില്‍ ആണ്.അത് കണ്ണമ്മൂലയില്‍ എത്തി ഉള്ളൂര്‍ തോടില്‍ ചേരുന്നു. 

 

 

ഉള്ളൂര്‍ തോട് പോത്തന്‍കോട് നിന്നും ആരംഭിച്ചു.പട്ടം തോട്, കുടപ്പന കുന്നില്‍ നിന്നും ഒഴുകി കണ്ണംമൂലയില്‍ എത്തി ആമയഴിജ്ഞന്‍ തോടിനോടൊപ്പം ലയിക്കുന്നു.

 


തിരുവനന്തപുരം നഗരത്തിലെ ചാലുകളുടെ സ്വാഭാവിക ഒഴുക്കകൾ നിലച്ചിട്ട് ദശകങ്ങൾ കഴിഞ്ഞു.ഒഴുക്കു നിലച്ച ആമയഴിജ്ഞൻ തോടിന്റെ പുനസ്ഥാപന ശ്രമങ്ങൾ എങ്ങു മെത്താതെ ഇരിക്കെ , 700 മീറ്റർ നീളത്തിൽ തോടിനു മുകളി ലൂടെ റോഡ് കടത്തിവിടാനുളള ശ്രമങ്ങൾ തോടിന്റെ ദുരവ സ്ഥയുടെ ആക്കം കൂട്ടാനെ സഹായിക്കൂ.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment