ജൂലൈ 26: ലോക കണ്ടൽ ദിനം




സവിശേഷവും ദുർബലവുമായ ആവാസവ്യവസ്ഥ എന്ന നിലയിൽ കണ്ടൽക്കാടുകളെ പറ്റി അവബോധം വളർത്തുക,

അവയുടെ സുസ്ഥിരമായ പരിപാലനത്തിനും സംരക്ഷണ ത്തിനും ഉപയോഗത്തിനുമുള്ള പരിഹാരങ്ങൾ പ്രോത്സാഹി പ്പിക്കുക എന്നീ ലക്ഷ്യം വെച്ചാണ് കണ്ടൽ ദിനം ആചരിക്കു ന്നത്.

 

ആഗോളതലത്തിൽ കണ്ടൽക്കാടുകൾ മൊത്തത്തിൽ നശി പ്പിക്കപ്പെടുകയാണ്.ചൂഷണവും മലിനീകരണവും കണ്ടൽ ക്കാടുകളുടെ നാശത്തിന്റെ പ്രധാന പ്രേരകങ്ങളാകുന്നു. Global Mangrooves Alliance ന്റെ കണക്കനുസരിച്ച്, കണ്ടൽ കാടു കളുടെ 67% സാർവ ദേശീയമായി നഷ്‌ടപ്പെടുകയോ നശിപ്പി ക്കുകയോ ചെയ്‌തിട്ടുണ്ട്.കൂടാതെ പ്രതിവർഷം 1% അധികമായി നഷ്ടപ്പെടുന്നു.ആഗോള വനനഷ്ട ത്തേക്കാൾ 3-5 മടങ്ങ് വേഗത്തിൽ കണ്ടൽക്കാടുകൾ അപ്രത്യക്ഷ മാകുന്നു.

 

കണ്ടൽ വനങ്ങൾ ജൈവവൈവിധ്യ കലവറയാണ്.ചൂരൽ (Calamus rotang),പൂക്കൈത(Pandanus canaranus),ഒതളം (Cerbera Manghas/odollum)എന്നിവയും ഇതിനൊപ്പം കാണും. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്.

 

നീർനായ്ക്കൾ ,ഉരഗങ്ങൾ,ദേശാടനത്തിനായി എത്തുന്ന കൊക്കുവർഗ്ഗത്തിൽ പെടുന്ന പക്ഷികൾ കണ്ടൽവനങ്ങളെ തിരഞ്ഞെടുക്കുന്നു. നീർപക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി,ചിന്നക്കൊക്ക്, തുത്തെരിപ്പൻ,കണ്ടിയപ്പൻ കൊക്ക്,മഴക്കൊച്ച,കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടൽക്കാടുകളിൽ സ്ഥിരമായി കാണാം.നീർക്കാക്ക,ചേര ക്കോഴി,പാതിരാ കൊക്ക് എന്നിവ കണ്ടൽക്കാടുകളിലാണ് കൂട്ടമായ് ചേക്കേറുന്നതും,കൂടുകെട്ടി അടയിരിക്കുന്നതും.

 

കണ്ടൽകാടുകളുടെ വേരുകൾക്കിടയിൽ മാത്രം കാണപ്പെ ടുന്ന കൊഞ്ചുകളും മത്സ്യജാതികളും ഉണ്ട്.കണ്ടൽ മരങ്ങ ളുടെ വേരുപടലം സൂക്ഷ്മജീവികളുടേയും(eg:Plangton) മത്സ്യങ്ങളുടേയും പ്രജനന കേന്ദ്രവും ആവാസ കേന്ദ്രവു മാണ് .കണ്ടൽമരങ്ങളുടെ വേരുകൾ ഒഴുക്കിൽനിന്നും മറ്റു ജീവികളുടെ ആക്രമണങ്ങളിൽ നിന്നും ചെറുജീവികളെ കാത്തു സൂക്ഷിക്കുന്നു.

കണ്ടൽ വനങ്ങളിലൂടെയുള്ള ചെളിപ്പരപ്പുകളിലൂടെ ഒരോ ച. മീറ്ററിന്‌ 20 gm നൈട്രജൻ ലഭിക്കും.അതായത്‌ ഹെക്ടർ ഒന്നിന്‌ 1250 Kg സസ്യതലത്തിലൂടെ ശേഖരിക്കുന്നു.

 

അന്തർദേശീയ സമുദ്രോൽപാദന വിപണിയിൽ ഇഷ്ടപ്പെട്ട ഇനമായ Pinayide വർഗ്ഗത്തിൽപെടുന്ന ചെമ്മീനുകളുടെ വിളനിലമാണ്‌ കേരളത്തിലെ തീരദേശം.ഇവ മുട്ടയിടുന്നത്‌ സമുദ്രത്തിലാണെങ്കിലും വേലിയേറ്റത്തിന്റെ ഫലമായി മുട്ട വിരിഞ്ഞശേഷം കുഞ്ഞുങ്ങൾ കണ്ടൽക്കാടുകളുടെ അഴി മുഖത്തും കായൽപരപ്പിലും വന്നെത്തുന്നു.അവിടത്തെ പരിസ്ഥിതി ഇവക്കനുകൂലമായതിനാൽ യൗവനാരംഭം വരെ അവ അവിടെ കഴിയുകയും പ്രജനനത്തിനായി വീണ്ടും കടലി ലേക്ക്‌ മടങ്ങുകയും ചെയ്യുന്നു.

 

ഇന്ത്യയിൽ കണ്ടുവരുന്ന 59 ജാതി കണ്ടൽച്ചെടികളിൽ 14 എണ്ണം കേരളത്തിൽ ഉണ്ട്.കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേർത്താൽ ഇവ ഏകദേശം 30 ഓളം വരും.

 

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌ വനമാണ്‌ സുന്ദർബൻ ഡെൽറ്റ . ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വളരുന്നതിനാ ലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്.യുനെസ്കോ യുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടി യിട്ടുണ്ട്.ആന്തമാൻ നിക്കോബാർ ദ്വീപുകൾ,‌ ഗുജറാത്തിലെ കച്ച് മേഖലയിലും കണ്ടൽകാടുകൾ ധാരാളമായി കാണുന്നു. 59 ഇനങ്ങളിലുള്ള കണ്ടലുകൾ ഇന്ത്യയിൽ കാണപ്പെടുന്നു. കേരളത്തിൽ 18 ഓളം വിവിധ ഇനങ്ങൾ ഉണ്ട്.

 

40 വർഷം മുൻപ് വരെ കേരളത്തിൽ 700 ച.Km കുറയാത്ത ത്ത പ്രദേശത്ത് കണ്ടലുകൾ വളർന്നിരുന്നു.എങ്കിലും ഇന്ന് ഏകദേശം10 ച.Km താഴെയേ കണ്ടലുകൾ ഉള്ളൂ.

 

സുനാമി ദുരന്തത്തിൽ കണ്ടൽ കാടുകളുടെ സേവനം നാട്ടുകാർ തിരിച്ചറിഞ്ഞിട്ടും കേരളം കണ്ടൽ സംരക്ഷണ ത്തിൽ നിരാശപ്പെടുത്തുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment